AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Date Milk: രാത്രി പാൽ കുടിക്കാറുണ്ടോ? ഇനി മുതൽ ‘ഈ പഴം’ കൂടി ചേർക്കൂ, ആരോ​ഗ്യത്തിന് ​ഗുണകരം

Date Milk Benefits: സമീകൃതാഹാരം എന്ന നിലയിൽ പാലിന് ആരോഗ്യസംരക്ഷണത്തിൽ പ്രധാന പങ്കുണ്ട്. കാത്സ്യം, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ തുടങ്ങിയ അവശ്യപോഷകങ്ങള്‍ മതിയായ അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് ഇവ ഏറെ ഗുണകരമാണ്. 

Date Milk: രാത്രി പാൽ കുടിക്കാറുണ്ടോ? ഇനി മുതൽ ‘ഈ പഴം’ കൂടി ചേർക്കൂ, ആരോ​ഗ്യത്തിന് ​ഗുണകരം
Date MikImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 21 Nov 2025 | 03:53 PM

ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടർന്നാൽ തന്നെ ഒട്ടുമിക്ക രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാഴ സാധിക്കും. സമീകൃതാഹാരം എന്ന നിലയിൽ പാലിന് ആരോഗ്യസംരക്ഷണത്തിൽ പ്രധാന പങ്കുണ്ട്. കാത്സ്യം, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍ തുടങ്ങിയ അവശ്യപോഷകങ്ങള്‍ മതിയായ അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിന് ഇവ ഏറെ ഗുണകരമാണ്.

ചെറുചൂടുള്ള ഒരു ഗ്ലാസ്സ് പാൽ രാത്രിയിൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ദഹനം ശരിയായ രീതിയിൽ നടക്കാൻ ഇത് സഹായിക്കും. കൂടാതെ മലബന്ധം പ്രശ്നം അകറ്റാനും, ഉറക്കപ്രശ്നങ്ങൾ പരിഹരിക്കാനും രാത്രി പാൽ കുടിക്കാവുന്നതാണ്. പാലിലുള്ള അമിനോആസിഡായ ട്രൈപ്റ്റോഫാൻ നല്ല ഉറക്കം നൽകും. അതുപോലെ പാലിൽ വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ ബലത്തിനും ആരോ​ഗ്യത്തിനും മികച്ചതാണ്.

 

ഈന്തപ്പഴം പാൽ

 

പാൽ വെറുതെ കുടിക്കാതെ അൽപം ഈന്തപ്പഴം കൂടി ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. രാത്രിയിൽ ഈന്തപ്പഴവും പാലും ഒരുമിച്ച് കഴിക്കുന്നത് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം…

ശരീരത്തിൽ ഊർജ്ജം നൽകാനും ബലഹീനത അകറ്റാനും ഈന്തപ്പഴം സഹായിക്കുന്നു. പ്രത്യേകിച്ച് ശൈത്യകാലത്ത് ഈന്തപ്പഴം കഴിക്കുന്നത് വളരെ ഗുണം ചെയ്യും. ഈന്തപ്പഴം ഹൃദയത്തിന് നല്ലതാണ്. ഇവയിലുള്ള പൊട്ടാസ്യം, ഇരുമ്പ് എന്നിവ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ALSO READ: മനസുതുറന്ന് ചിരിക്കാൻ മടിക്കേണ്ട, ആ 15 മിനിറ്റ് ആരോഗ്യത്തിന് ഏറെ പ്രധാനം!

ചെറിയ ഈന്തപ്പഴം തലച്ചോറിനും നല്ലതാണ്. ഇവ കഴിക്കുന്നത് നാഡികളെ ശക്തിപ്പെടുത്തുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ തലച്ചോറിന്റെ മർദ്ദം കുറയ്ക്കുന്നു.

ഈന്തപ്പഴം എല്ലാ ദിവസവും കഴിക്കാവുന്നതാണ്. ബലഹീനതയെയും ക്ഷീണത്തെയും ചെറുക്കാൻ ഇത് സഹായിക്കുന്നു. ഈന്തപ്പഴത്തിലെ കാൽസ്യം എല്ലുകളും പല്ലുകളും ശക്തിപ്പെടുത്താൻ സഹായിക്കുന്നു. മുടിയുടെ വളർച്ചയ്ക്കും രക്തശുദ്ധീകരണത്തിനും അതുപോലെ മുലയൂട്ടുന്ന സ്ത്രീകൾക്ക് പോലും ഇവ ഗുണം ചെയ്യും.

 

ഈന്തപ്പഴം പാൽ തയ്യാറാക്കുന്ന വിധം

 

പാൽ ഒരു പാത്രത്തിൽ തിളപ്പിക്കുക. ഇതിലേക്ക് രണ്ടോ മൂന്നോ ഈന്തപ്പഴം ചേർക്കുക. പാൽ അല്പം കട്ടിയാകുകയും ഈന്തപ്പഴം മൃദുവാകുകയും ചെയ്ത ശേഷം നിങ്ങൾക്ക് കുടിക്കാവുന്നതാണ്. ഉണങ്ങിയ ഈന്തപ്പഴമാണ് നല്ലത്.  ഈന്തപ്പഴത്തോടൊപ്പം മഖാനയും പാലിൽ ചേർക്കാവുന്നതാണ്.

Follow Us