Laugh: മനസുതുറന്ന് ചിരിക്കാൻ മടിക്കേണ്ട, ആ 15 മിനിറ്റ് ആരോഗ്യത്തിന് ഏറെ പ്രധാനം!
Laughing Health Benefits: ദിവസവും 15 മിനിറ്റ് ചിരിക്ക് വേണ്ടി മാറ്റിവെച്ച് നിങ്ങളുടെ ആരോഗ്യവും ജീവിതവും കൂടുതൽ മികച്ചതാക്കാൻ കഴിയും. ശരീരത്തിലെ കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ അളവ് കുറയ്ക്കാൻ ചിരി സഹായിക്കുന്നു.
ആരോഗ്യസംരക്ഷണത്തിന് വേണ്ടി പലകാര്യങ്ങൾ നാം ചെയ്യാറുണ്ട്. അവയിൽ പലതും അൽപം ചെലവേറിയതുമാണ്. എന്നാൽ ഒരു രൂപയുടെ പോലും ചെലവില്ലാതെ വെറും മിനിറ്റുകൾ കൊണ്ട് നമ്മുടെ ആരോഗ്യത്തിൽ കാര്യമായ മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്ന് അറിയാമോ? അതെ, മനസുതുറന്നുള്ള പുഞ്ചിരിയെ ഒരു അത്ഭുത മരുന്നായി ഉപയോഗിക്കാമെന്ന് ആരോഗ്യവിദഗ്ധർ വിദഗ്ധർ പറയുന്നു. ദിവസവും 15 മിനിറ്റ് ചിരിക്ക് വേണ്ടി മാറ്റിവെച്ച് നിങ്ങളുടെ ആരോഗ്യവും ജീവിതവും കൂടുതൽ മികച്ചതാക്കാൻ കഴിയും.
ഇന്ന് പലരും ചിരിക്കാൻ മറന്നുപോയി. പണ്ട് ഒരു ദിവസം 18 മിനിറ്റ് ചിരിക്കാറുണ്ടായിരുന്നു. എന്നാൽ ഇന്ന് ആറ് മിനിറ്റിൽ കൂടുതൽ പലരും ചിരിക്കാറില്ല എന്നാണ് വിദഗ്ധർ പറയുന്നത്. കുട്ടികൾക്ക് ഒരു ദിവസം 300-400 തവണ വരെ ചിരിക്കാൻ കഴിയും, എന്നാൽ മുതിർന്നവരാകുമ്പോൾ ഈ ആവൃത്തി ഒരു ദിവസം 15 തവണയായി കുറയുന്നു.
ചിരി നൽകുന്ന ഗുണങ്ങൾ
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു: ചിരിക്കുമ്പോൾ ഹൃദയമിടിപ്പ് കൂടുകയും ശ്വാസകോശങ്ങൾ കൂടുതൽ ഓക്സിജൻ സ്വീകരിക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തിന് ഒരു മികച്ച വ്യായാമമാണ്. ചിരിക്കുമ്പോൾ രക്തയോട്ടം വർദ്ധിപ്പിക്കുകയും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഹൃദയാഘാത സാധ്യത കുറയ്ക്കാൻ കഴിയും.
ALSO READ: ഡിസംബറിൽ വറുത്തതും പൊരിച്ചതും വയറു നിറച്ച് കഴിക്കാം… പക്ഷെ പകലുറങ്ങാമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സമ്മർദ്ദം കുറയ്ക്കുന്നു: ശരീരത്തിലെ കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ അളവ് കുറയ്ക്കാൻ ചിരി സഹായിക്കുന്നു. കൂടാതെ, എൻഡോർഫിനുകൾ, ഡോപ്പമിൻ തുടങ്ങിയ സന്തോഷം നൽകുന്ന രാസവസ്തുക്കളെ ചിരി പുറത്തുവിടുന്നു. ഇത് മനസ്സിന് ഉന്മേഷവും സന്തോഷവും നൽകുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: അണുബാധകളെ ചെറുക്കുന്ന ആന്റിബോഡികളുടെയും രോഗപ്രതിരോധ കോശങ്ങളുടെയും ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് കരുതുന്നു. കൂടാതെ, 10 മുതൽ 15 മിനിറ്റ് വരെ ചിരിക്കുന്നത് ഏകദേശം 10 മുതൽ 40 വരെ കലോറി എരിച്ച് കളയാൻ സഹായിക്കുമെന്നും പറയപ്പെടുന്നു.