Mamalakandam: മനം മയക്കും മാമലകണ്ടം! കാഴ്ചകൾ കൊണ്ട് വിസ്മയിപ്പിക്കുന്ന സുന്ദര ഗ്രാമത്തിലേക്ക് ഒരു യാത്ര
Mamalakandam at Ernakulam: കുട്ടമ്പുഴയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മലയോര പ്രദേശമായ മാമലകണ്ടം എന്ന ഗ്രാമത്തിലെത്താം. വീഡിയോകളിലൂടെയും റീലുകളിലൂടെയും വൈറലായതോടെ ഇവിടേക്കുള്ള യാത്രക്കാരുടെ ഒഴുക്കും കൂടിയിട്ടുണ്ട്. പണ്ട് സാധാരണ ഒരു ഗ്രാമമായിരുന്ന മാമലകണ്ടം ഇന്ന് കിടിലൻ ഒരു ടൂറിസ്റ്റ് സ്പോട്ടാണ്.
മരങ്ങളും പുഴകളും വെള്ളച്ചാട്ടങ്ങളും പച്ചപുതച്ച മലകളും എല്ലാം കൂടെ ഒറ്റ ഫ്രെയിമിൽ വന്നാൽ എങ്ങനെയുണ്ടാവും. എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ അങ്ങനൊരു സ്ഥലമുണ്ട്. നാല് ഭാഗവും വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന മാമലകണ്ടം എന്ന അതിമനോഹരമായ ഗ്രാമം. ജീവിതത്തിൽ ഒരു തവണയെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ഇത്. എറണാകുളം ജില്ലയിലാണ് ഇപ്പോൾ മാമലകണം ഗ്രാമം സ്ഥിതി ചെയ്യുന്നത്. എന്ന് പറഞ്ഞാൽ മുമ്പ് ഇത് ഇടുക്കി ജില്ലയുടെ ഭാഗമായിരുന്നു.
കുട്ടമ്പുഴയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മലയോര പ്രദേശമായ മാമലകണ്ടം എന്ന ഗ്രാമത്തിലെത്താം. വീഡിയോകളിലൂടെയും റീലുകളിലൂടെയും വൈറലായതോടെ ഇവിടേക്കുള്ള യാത്രക്കാരുടെ ഒഴുക്കും കൂടിയിട്ടുണ്ട്. പണ്ട് സാധാരണ ഒരു ഗ്രാമമായിരുന്ന മാമലകണ്ടം ഇന്ന് കിടിലൻ ഒരു ടൂറിസ്റ്റ് സ്പോട്ടാണ്. കോതമംഗലത്ത് നിന്ന് രണ്ടു വഴിയിലൂടെ മാമലകണ്ടത്തേക്ക് എത്തിചേരാം.
ഒന്നാമതെ തട്ടേക്കാട്-കുട്ടമ്പുഴ വഴിയും മറ്റൊന്ന് നേര്യമംഗലം വഴിയുമാണ്. കാടിൻ്റെ വശ്യത ആസ്വദിക്കാൻ തട്ടേക്കാട്-കുട്ടമ്പുഴ വഴി തന്നെയാണ് ബെസ്റ്റ്. ഒരു സൈഡിൽ കുത്തിയൊലിച്ച് ഒഴുകുന്ന പെരിയാറും മറ്റൊരു സൈഡിൽ കാടും. അതാണ് ഈ റൂട്ടിൻ്റെ പ്രത്യേകത. എന്നാൽ നേര്യമംഗലം വഴിയും അത്ര മോശമല്ലാട്ടോ. വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലമായത്തിനാൽ നേര്യമംഗലം-മാമലകണ്ടം റോഡ് വഴി രാത്രിയാത്ര നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധയോടെ വേണം ഈ റൂട്ടിലൂടെ സഞ്ചരിക്കാൻ.
ഇവിടെ ഏറ്റവും വലിയ ആകർഷണം നാലുവശവും മലകളാൽ ചുറ്റപ്പെട്ട ഒരു സ്‌കൂളാണ്. അതാണ് മാമലകണ്ടം സർക്കാർ ഹൈസ്‌കൂൾ. ഇത്രയും മനോഹരമായ ഒരു പ്രകൃതിയാൽ ചുറ്റപ്പെട്ട സ്കൂൾ കേരളത്തിൽ മറ്റെവിടെയുമില്ല. ഏതൊരാളും ഒരു ദിവസമെങ്കിലും ആ സ്കൂളിൽ പഠിക്കാൻ ആഗ്രഹിച്ചുപോകും. കാരണം കണ്ണെടുക്കാൻ കഴിയാത്ത അത്ര മനോഹരിതയാണിവിടെ. മഴസമയമായാൽ പിന്നെ മലകളെ തലോടി വെള്ളം പാഞ്ഞൊഴുകും. അല്പം പ്രശസ്തമായതുകൊണ്ട് തന്നെ ഇരുപതോളം സീരിയലുകളിലും നിരവധി തമിഴ് തെലുങ്ക് സിനിമകളിലും ഈ സ്‌കൂൾ പശ്ചാത്തലമായിട്ടുണ്ട്.