AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Boiled Potatoes Benefits: ശരീരഭാരം കുറയും, ബിപി നിയന്ത്രിക്കാം; വേവിച്ച ഉരുളക്കിഴങ്ങ് കഴിച്ചാൽ ​ഗുണമോ ദോഷമോ?

Boiled Potatoes Health Benefits: നാരുകൾ, കാർബോഹൈഡ്രേറ്റുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ വേവിച്ച ഉരുളക്കിഴങ്ങ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാതെ നിങ്ങളുടെ ഊർജ്ജം ആരോ​ഗ്യത്തോടെ നിലനിർത്തുന്നു. വേവിച്ച ഉരുളക്കിഴങ്ങ് ഗ്ലൂറ്റൻ രഹിതവും കൊഴുപ്പ് കുറഞ്ഞതുമാണ്.

Boiled Potatoes Benefits: ശരീരഭാരം കുറയും, ബിപി നിയന്ത്രിക്കാം; വേവിച്ച ഉരുളക്കിഴങ്ങ് കഴിച്ചാൽ ​ഗുണമോ ദോഷമോ?
Boiled Potatoes Image Credit source: Unsplash
neethu-vijayan
Neethu Vijayan | Published: 05 Aug 2025 17:05 PM

കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ചിലർക്ക് ഉരുളക്കിഴങ്ങ് മാത്രം മതി ആഹാരം കഴിക്കാൻ. കറിയായോ മെഴുക്കുപുരട്ടിയായോ എല്ലാം നമ്മൾ ഇത് കഴിക്കാറുണ്ട്. എണ്ണയിൽ വറുത്തെടുക്കുന്ന ഉരുളക്കിഴങ്ങിന് ആരാധകർ ഏറെയുണ്ടെങ്കിൽ ആരോ​ഗ്യ കാര്യത്തിൽ അതിന് അത്ര നല്ലതല്ല. എന്നാൽ വേവിച്ച കഴിച്ചാൽ ഏറെ ആരോ​ഗ്യ ​ഗുണങ്ങളുള്ള ഒന്നാണ് ഉരുളക്കിഴങ്ങ്.

നാരുകൾ, കാർബോഹൈഡ്രേറ്റുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ വേവിച്ച ഉരുളക്കിഴങ്ങ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാതെ നിങ്ങളുടെ ഊർജ്ജം ആരോ​ഗ്യത്തോടെ നിലനിർത്തുന്നു. വേവിച്ച ഉരുളക്കിഴങ്ങ് ഗ്ലൂറ്റൻ രഹിതവും കൊഴുപ്പ് കുറഞ്ഞതുമാണ്. അതുപോലെ തന്നെ ഏറെ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ വേവിച്ച ഉരുളക്കിഴങ്ങ് ഉൾപ്പെടുത്തുന്നതിൻ്റെ മറ്റ് ​ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും

വേവിച്ച ഉരുളക്കിഴങ്ങ് പ്രതിരോധശേഷി നൽകുന്ന അന്നജത്തിന്റെ ഉറവിടമാണ്, ലയിക്കുന്ന നാരുകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. അതായത് ഇത് നിങ്ങളുടെ കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നു, ആരോഗ്യകരമായ ഒരു മൈക്രോബയോമിനെ പിന്തുണയ്ക്കുകയും, അതുവഴി മലവിസർജ്ജനം സുഖമമാക്കുകയും ചെയ്യുന്നു. കഴിക്കുന്നതിനുമുമ്പ് വേവിച്ച ഉരുളക്കിഴങ്ങ് തണുപ്പിക്കാൻ അനുവദിക്കുന്നത് അന്നജം കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ‌

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു ധാതുവായ പൊട്ടാസ്യം ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. സോഡിയത്തിന്റെ ഫലങ്ങളെ ചെറുക്കാനും രക്തക്കുഴലുകളുടെ ഭിത്തികളിലെ പിരിമുറുക്കം ലഘൂകരിക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും പൊട്ടാസ്യം സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് ഗുണങ്ങൾക്കായി ഉപ്പ് കുറച്ച് ചേർക്കാൻ ശ്രദ്ധിക്കണം.

ഭാരം നിയന്ത്രിക്കാൻ

അന്നജ ഉണ്ടായിരുന്നിട്ടും, വേവിച്ച ഉരുളക്കിഴങ്ങിന് ശരീരഭാ​രം നിയന്ത്രിക്കാൻ സാധിക്കുന്നു. അതായത് വെളുത്ത ബ്രെഡ് അല്ലെങ്കിൽ അരി പോലുള്ള മറ്റ് കാർബോഹൈഡ്രേറ്റുകളെ അപേക്ഷിച്ച് ഇവ നിങ്ങളെ കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുന്നു. അതിലൂടെ കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും, ഇത് ഭക്ഷണക്രമം നിയന്ത്രിക്കാതെ ഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാണ്.

പേശികൾക്കും നാഡികൾക്കും

വിറ്റാമിൻ ബി6, മഗ്നീഷ്യം എന്നിവയുടെ ശക്തമായ അളവ് അടങ്ങിയിരിക്കുന്നതിനാൽ, വേവിച്ച ഉരുളക്കിഴങ്ങ് പേശികളുടെ വീണ്ടെടുക്കലിനും നാഡികളുടെ ആരോ​ഗ്യത്തിനും വളരെ നല്ലതാണ്. ഈ പോഷകങ്ങൾ ദൈനംദിന പ്രവർത്തനത്തിന് അത്യാവശ്യമാണ്.

ആന്റിഓക്‌സിഡന്റും രോഗപ്രതിരോധ ശേഷിയും

വേവിച്ച ഉരുളക്കിഴങ്ങിൽ വിറ്റാമിൻ സി, പോളിഫെനോളുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു. ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും കോശങ്ങളെ സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും അവ സഹായിക്കുന്നു. വിറ്റാമിൻ സി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും കൊളാജൻ ഉൽപാദനത്തിന് സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിൻ സി, പൊട്ടാസ്യം, പ്രതിരോധശേഷിയുള്ള അന്നജം, നാരുകൾ എന്നിവയാൽ സമ്പന്നമായ വേവിച്ച ഉരുളക്കിഴങ്ങ് ദഹനം, ഊർജ്ജ നില, കുടലിന്റെ ആരോഗ്യം എന്നിവയെല്ലാം സഹായിക്കുന്നു.