Breastfeeding: മുലയൂട്ടുന്ന അമ്മമാർ ആൻ്റിബയോട്ടിക്ക് കഴിച്ചാൽ കുഞ്ഞിനെ ബാധിക്കുമോ?

Breastfeeding Mothers Health: ആൻ്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ നിങ്ങളുടെ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചേക്കാം. എന്നുകരുതി മുലയൂട്ടൽ നിർത്തുകയോ ആൻറിബയോട്ടിക് കോഴ്സ് നിർത്തുകയോ ചെയ്യേണ്ടതില്ല. അത് ക്രമേണ മാറുന്നതാണ്. കുഞ്ഞിന്റെ കുടൽ സുഖപ്പെടുത്തുന്നതിനും ബാക്ടീരിയകളുടെ ആരോഗ്യകരമായ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും മുലപ്പാൽ സഹായിക്കും.

Breastfeeding: മുലയൂട്ടുന്ന അമ്മമാർ ആൻ്റിബയോട്ടിക്ക് കഴിച്ചാൽ കുഞ്ഞിനെ ബാധിക്കുമോ?

പ്രതീകാത്മക ചിത്രം

Published: 

08 May 2025 10:32 AM

മുലയൂട്ടുന്ന അമ്മമാർക്കും, മറ്റുള്ളവരെപ്പോലെ, അസുഖം വരുമ്പോൾ ആൻ്റിബയോട്ടിക്കുകൾ കഴിക്കേണ്ടി വന്നേക്കാം. മുലയൂട്ടുന്ന സ്ത്രീകൾ ആൻ്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ, അത് മുലപ്പാലിനെയും അതുവഴി കുഞ്ഞിനെയും എങ്ങനെ ബാധിക്കുമെന്നുള്ള കാര്യത്തിലും ആശങ്കയുണ്ടായേക്കാം. എന്നാൽ, നിങ്ങൾ മുലയൂട്ടുന്നുണ്ടെന്ന് അറിയാവുന്ന ഡോക്ടർ നിർദ്ദേശിക്കുന്ന ആൻ്റിബയോട്ടിക്കുകളുടെ ഉപയോഗം മുലയൂട്ടുന്ന അമ്മയ്ക്ക് സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു.

മുലയൂട്ടുന്ന സാഹചര്യത്തിൽ നിങ്ങൾ ആൻ്റിബയോട്ടിക്കുകൾ കഴിച്ചാൽ കുഞ്ഞിന് പതിവിലും കൂടുതൽ മലമൂത്ര വിസർജ്ജനം നടക്കുന്നതായി കാണാൻ കഴിയും. മലത്തിൻ്റെ നിറത്തിലും വ്യത്യാസം വന്നേക്കാം. എന്നാൽ ഇതിന് ചികിത്സ ആവശ്യമുള്ള ഒന്നല്ല. നിങ്ങൾ ആൻറിബയോട്ടിക്കുകൾ കഴിക്കുന്നത് നിർത്തുമ്പോൾ തന്നെ അതിൽ മാറ്റം കാണാൻ സാധിക്കും.

ആൻ്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ നിങ്ങളുടെ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചേക്കാം. എന്നുകരുതി മുലയൂട്ടൽ നിർത്തുകയോ ആൻറിബയോട്ടിക് കോഴ്സ് നിർത്തുകയോ ചെയ്യേണ്ടതില്ല. അത് ക്രമേണ മാറുന്നതാണ്. കുഞ്ഞിന്റെ കുടൽ സുഖപ്പെടുത്തുന്നതിനും ബാക്ടീരിയകളുടെ ആരോഗ്യകരമായ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും മുലപ്പാൽ സഹായിക്കും.

ഒലിഗോസാക്കറൈഡുകൾ അമ്മയുടെ പാലിൽ കാണപ്പെടുന്ന പ്രീബയോട്ടിക്സുകളാണ്. കുഞ്ഞിന്റെ ആരോഗ്യകരമായ കുടലിനെ പിന്തുണയ്ക്കുന്ന ഗുണം ചെയ്യുന്ന ലാക്ടോബാസിലിയും ബിഫിഡോബാക്ടീരിയയും ഇതിൽ അടങ്ങിയിട്ടുണ്ട്. കുഞ്ഞിനെ മുലയൂട്ടുന്ന അമ്മ സമീകൃത ഭക്ഷണം കഴിക്കേണ്ടത് നിർബന്ധമാണ്. കാരണം അതിലൂടെ മാത്രമെ കുഞ്ഞിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കൂ.

അമ്മ കഴിക്കുന്ന ഭക്ഷണമാണ് കുട്ടികളുടെ വളർച്ചയ്ക്ക് അടിസ്ഥാനം. അതിനാൽ കുഞ്ഞിന് കൂടി ഗുണം ലഭിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. കുഞ്ഞിന് ദോഷകരമായ ഏത് ഭക്ഷണവും ഈ സമയം കഴിക്കുന്നത് ഒഴിവാക്കുക.

 

ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം