Health Tips: മുട്ടയുടെ മഞ്ഞക്കരു ഹൃദയാഘാതത്തിന് കാരണമാകുമോ? വസ്തുത എന്താണ്

Egg Yolks And Heart Disease: ഭൂരിഭാഗം ആളുകളിലും ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളിൻ്റെ 70-80 ശതമാനവും ഉത്പാദിപ്പിക്കുന്നത് കരൾ ആണ്. വിദ​ഗ്ധർ പറയുന്നത് അനുസരിച്ച്, മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ മാത്രമാണുള്ളതെങ്കിൽ, മുട്ടയിലെ ഭൂരിഭാഗം പോഷകങ്ങളും അടങ്ങിയിട്ടുള്ളത് മഞ്ഞക്കരുവിലാണ്. വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ കൂടാതെ ബി-കോംപ്ലക്സ് വൈറ്റമിനുകളും ഇതിൽ ധാരാളമായി കാണപ്പെടുന്നു.

Health Tips: മുട്ടയുടെ മഞ്ഞക്കരു ഹൃദയാഘാതത്തിന് കാരണമാകുമോ? വസ്തുത എന്താണ്

പ്രതീകാത്മക ചിത്രം

Edited By: 

Jenish Thomas | Updated On: 29 Apr 2026 | 09:05 PM

ആ​രോ​ഗ്യകരമായ പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മുട്ട. എന്നാൽ മുട്ട കഴിക്കുമ്പോൾ പലർക്കും ഉള്ള ആശങ്ക മുട്ടയുടെ മഞ്ഞക്കരു (Egg Yolk) കഴിക്കാൻ സാധിക്കുമോ എന്നാണ്. ജിമ്മിൽ ഒക്കെ പോകുന്നവർ മുട്ടയുടെ വെള്ളയാണ് പ്രോട്ടീന് വേണ്ടി കഴിക്കുന്നത്. കാരണം മുട്ടയുടെ അനാരോ​ഗ്യകരമായ വശങ്ങളെക്കുറിച്ചും ചില വാർത്തകൾ ഇപ്പോൾ ആളുകൾക്കിടയിൽ പ്രചരിക്കാറുണ്ട്. മഞ്ഞക്കരു കഴിച്ചാൽ കൊളസ്ട്രോൾ ഉണ്ടാകുമോ എന്ന ഭീതിയാണ് പലർക്കമുള്ളത്. കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നതിനാൽ മുട്ടയുടെ മഞ്ഞക്കരു ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുമെന്നതാണ് അതിലെ പ്രധാന ധാരണ. അതിനാൽ മുട്ടയുടെ മഞ്ഞക്കരു ഉപേക്ഷിച്ച് മുട്ടയുടെ വെള്ള മാത്രം കഴിക്കാനാണ് പലരും താല്പര്യപ്പെടുന്നത്.

ശരിക്കും മഞ്ഞക്കരു കഴിക്കാമോ?

‌എന്നാൽ ഈ ധാരണ ശരിക്കും സത്യമാണോ? ഭൂരിഭാഗം ആളുകളിലും ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളിൻ്റെ 70 മുതൽ 80 ശതമാനവും ഉത്പാദിപ്പിക്കുന്നത് കരൾ ആണ്. വിദ​ഗ്ധർ പറയുന്നത് അനുസരിച്ച്, മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ മാത്രമാണുള്ളതെങ്കിൽ, മുട്ടയിലെ ഭൂരിഭാഗം പോഷകങ്ങളും അടങ്ങിയിട്ടുള്ളത് മഞ്ഞക്കരുവിലാണ്. വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവ കൂടാതെ ബി-കോംപ്ലക്സ് വൈറ്റമിനുകളും മുട്ടയുടെ മഞ്ഞക്കരുവിൽ ധാരാളമായി കാണപ്പെടുന്നു.

ALSO READ: തണ്ണിമത്തൻ മധുരമുണ്ടോ? ഒറ്റനോട്ടത്തിൽ അറിയാം, മുറിച്ചും കഴിച്ചും നോക്കണ്ട

അതിനാൽ മഞ്ഞക്കരു നിങ്ങളുടെ ഡയറ്റിൽ നിന്നും ഒഴിവാക്കുന്നതിലൂടെ അത്യാവശ്യമായ പല പോഷകങ്ങളും നഷ്ടപ്പെടുകയാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആൻ്റിഓക്‌സിഡൻ്റുകൾ തലച്ചോറിൻ്റെയും കണ്ണിൻ്റെയും ആരോഗ്യം സംരക്ഷിക്കുന്നു. അതുകൊണ്ട് പേടിക്കാതെ മുട്ടയുടെ മഞ്ഞക്കുരു കഴിക്കാം.

എന്നാൽ എത്ര മുട്ട ഒരു ദിവസം കഴിക്കാം?

അതേസമയം, ആരോഗ്യ വിദഗ്ധർ നിർദേശം പ്രകാരം ആരോ​ഗ്യമുള്ള ഒരു വ്യക്തിക്ക് ഒരു ദിവസം രണ്ട് മുട്ട വരെ കഴിക്കാവുന്നതാണ്. പേശികളുടെ ബലത്തിനും ഊർജ്ജസ്വലതയ്ക്കും ആവശ്യമായ പ്രോട്ടീൻ ഇതിലൂടെ ലഭിക്കുന്നു. പ്രമേഹമോ കടുത്ത കൊളസ്‌ട്രോളിന് മരുന്ന് കഴിക്കുന്നവരോ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മുട്ടയുടെ അളവ് ക്രമീകരിക്കേണ്ടതാണ്. അതുപോലെ തന്നെ പ്രോട്ടീൻ മാത്രം ലക്ഷ്യം വെച്ച് മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നവർ, രണ്ട് മുട്ടയിൽ മാത്രം ഒതുക്കരുത്. നാലോ അഞ്ചോ മുട്ടയുടെ വെള്ളകൾ കഴിക്കുന്നതാണ് നല്ലത്.

(നിരാകരണംമുകളിൽ പറഞ്ഞരിക്കുന്നത് പൊതുവായ കാര്യങ്ങളെ കുറിച്ചാണ്. ഇവ ഒന്നും TV9 മലയാളം സ്ഥിരീകരിക്കുന്നില്ല)

Follow Us
ഉറങ്ങുന്നതിന് എത്ര മണിക്കൂർ മുമ്പ് ഫോൺ മാറ്റി വയ്ക്കണം?
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി