Watermelon: തണ്ണിമത്തൻ മധുരമുണ്ടോ? ഒറ്റനോട്ടത്തിൽ അറിയാം, മുറിച്ചും കഴിച്ചും നോക്കണ്ട
How To Identify Sweet Watermelon: തണ്ണിമത്തൻ വേനൽക്കാലത്ത് എല്ലാവരുടെയും വീട്ടിലെ സ്ഥിരസാനിധ്യമാണ്. എന്നാൽ കടയിൽ നിന്ന് നല്ല വലുപ്പമുള്ള തണ്ണിമത്തൻ വാങ്ങി, വീട്ടിൽ കൊണ്ട് വന്ന് മുറിച്ച് നോക്കിയാലോ, ഒന്നേ പഴുത്തിട്ടുണ്ടാവില്ല, അല്ലെങ്കിൽ മധുരം കാണില്ല...ഇതാണ് പലരുടെയും സ്ഥിതി. എന്നാൽ ഇതിനൊരു പരിഹാരമുണ്ട്. തണ്ണിമത്തൻ മധുരമുള്ളതാണോ എന്നറിയാൻ വഴിയുണ്ട്.
ചൂട് കാലം ആയാൽ വീടുകളിൽ വാങ്ങുന്ന പഴങ്ങളുടെ പട്ടികയിൽ തണ്ണിമത്തനും ഉണ്ടാകും. തണ്ണിമത്തൻ (Watermelon) ഇഷ്ടമില്ലാത്തവരായി ആരുംതന്നെ കാണില്ല എന്ന തന്നെ പറയാം. ദാഹിച്ച വലഞ്ഞിരിക്കുമ്പോൾ, ജ്യൂസായിട്ട് വേണ്ട അതിൻ്റെ ഫലം കഴിച്ചാൽ തന്നെ ദാഹം അകറ്റാം. അങ്ങനെ വേനൽക്കാലത്ത് എല്ലാവരുടെയും വീട്ടിലെ സ്ഥിരസാനിധ്യമായ വാങ്ങുന്നത് പലർക്കും ഒരു സംശയമുണ്ടാകും. കടയിൽ നിന്ന് നല്ല വലുപ്പമുള്ള തണ്ണിമത്തൻ വാങ്ങി, വീട്ടിൽ കൊണ്ട് വന്ന് മുറിച്ച് നോക്കിയാലോ, പഴുത്തിട്ടുണ്ടാവില്ല, അല്ലെങ്കിൽ മധുരം ഒട്ടും കാണില്ല… ഇതാണ് പലരുടെയും സ്ഥിതി. എന്നാൽ ഇതിനൊരു പരിഹാരമുണ്ട്. മുറിച്ചുനോക്കാതെയും കഴിച്ചുനോക്കാതെയും തണ്ണിമത്തൻ മധുരമുള്ളതാണോ എന്നറിയാൻ വഴിയുണ്ട്.
മധുരമുള്ള തണ്ണിമത്തൻ എങ്ങനെ തിരിച്ചറിയാം?
രണ്ട തരത്തിലുള്ള തണ്ണിമത്തനാണ് വിപണയിലേക്കെത്തുന്നത്. പുറതോടിൽ വരകൾ ഉള്ളതും പൂർണമായും പച്ച നിറത്തിലുമുള്ള തണ്ണിമത്താനുകളാണ് വിപണയിലേക്ക് എത്തുന്നത്. പൂർണമായും പച്ച നിറത്തിലുള്ള തണ്ണിമത്തനെ കിരൺ എന്നാണ് വിപണയിൽ വിളിക്കുന്നത്. ഇനി വരകൾ ഉള്ള തണ്ണിമത്തൻ നല്ലതാണോ എന്ന പരിശോധിക്കാം:
തണ്ണിമത്തന്റെ പുറംഭാഗത്തെ വരകൾ നന്നായി നോക്കുക. വരകൾ അടുത്തടുത്താണെങ്കിൽ തണ്ണിമത്തന് മധുരമുണ്ടാകാം. അതുപോലെ പുറംതോടിൽ നേരിയ മഞ്ഞനിറം ഉണ്ടെങ്കിൽ അവയും വാങ്ങാവുന്നതാണ്. അവയ്ക്ക് മധുരം കാണും. അതേസമയം വെളുത്ത നിറമാണെങ്കിൽ അവയ്ക്ക് രുചി കുറവായിരിക്കും. കിരൺ ആണെങ്കിൽ നേരിയ മഞ്ഞ നിറം ഉണ്ടെങ്കിൽ മധുരം മുള്ളതാണ്. അത് വാങ്ങിക്കാവുന്നതാണ്.
ALSO READ: ചക്കയും മാങ്ങയുമുള്ളപ്പോൾ വെള്ളരിക്ക എങ്ങനെ കണിയിലെ താരമായി… സാധാരണ കുക്കുമ്പർ അല്ല ഇത്, പ്രത്യേകതകൾ
തണ്ണിമത്തൻ വാങ്ങുന്നതിന് മുമ്പ് അതിന്റെ ആകൃതി ശ്രദ്ധിക്കുക. വൃത്താകൃതിയിലുള്ള തണ്ണിമത്തന് സാധാരണയായി മധുരവും രുചിയും കൂടുതലായിരിക്കും, അതേസമയം നീളമുള്ളതോ ഓവൽ ആകൃതിയിലുള്ളതോ ആയ തണ്ണിമത്തനിൽ കൂടുതൽ വെള്ളം അടങ്ങിയിരിക്കാം.
അതുപോലെ ഭാരം നോക്കിയും മധുരം കണ്ടെത്താൻ. തണ്ണിമത്തന് ഭാരം കൂടുതലാണെങ്കിൽ അതിൽ ജ്യൂസ് കൂടുതലായിരിക്കും. അതുപോലെ നന്നായി പഴുത്തിട്ടുണ്ടാകും. തണ്ണിമത്തന്റെ തണ്ട് ഉണങ്ങിയ നിലയിലാണെങ്കിൽ അത് കൃത്യസമയത്ത് വിളവെടുത്തു എന്നാണ് അർത്ഥം. പച്ച നിറത്തിലാണെങ്കിൽ പാകമാകുന്നതിന് മുമ്പ് പറിച്ചെടുത്തതാകാൻ സാധ്യതയുണ്ട്. ഒന്ന ശ്രദ്ധിച്ചാൽ പണം നഷ്ടപ്പെടുത്താതെ നല്ല തണ്ണിമത്തൻ മാർക്കറ്റിൽ നിന്നും നിങ്ങൾക്ക് വാങ്ങിക്കാൻ സാധിക്കുന്നതാണ്.