Papaya: പപ്പായ ആളൊരു ഹെൽത്തികുട്ടനാ, പക്ഷേ ഇവരുമായി ചേരില്ല….
Foods should not be eat with Papaya: പപ്പായയിൽ പപ്പെയ്ൻ പോലുള്ള പ്രത്യേക എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇവ മറ്റുചില ഭക്ഷണങ്ങളുമായി ഒരുമിച്ച് ദഹിക്കുന്നത് വയറു വീർക്കൽ, ഗ്യാസ് തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് കാരണമാകും.
പപ്പായ ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണെന്ന് നമുക്കെല്ലാം അറിയാം. ഉയർന്ന നാരുകൾ, കുറഞ്ഞ ഗ്ലൈസെമിക് സൂചിക, മധുരമുള്ള രുചി എന്നിവയുള്ള ഒരു സൂപ്പർഫുഡ് ആണ് പപ്പായ. ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുമൊക്കെ ഇവ സഹായിക്കും. എന്നാൽ പപ്പായ ചില ഭക്ഷണങ്ങൾക്കൊപ്പം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് നിങ്ങൾക്കറിയാമോ?
പപ്പായയിൽ പപ്പെയ്ൻ പോലുള്ള പ്രത്യേക എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇവ മറ്റുചില ഭക്ഷണങ്ങളുമായി ഒരുമിച്ച് ദഹിക്കുന്നത് വയറു വീർക്കൽ, ഗ്യാസ് തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് കാരണമാകും. പപ്പായ കഴിക്കുമ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് അറിഞ്ഞാലോ….
വെള്ളരിക്ക
വെള്ളരിക്കയും പപ്പായയും ഒരുമിച്ച് കഴിക്കുന്നത് വയറു വീർക്കൽ, ഗ്യാസ്, വയറുവേദന, വയറിളക്കം തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. വെള്ളരിക്കയിൽ വെള്ളം കൂടുതലായതിനാൽ, ഇത് പപ്പായയുടെ ദഹനപ്രക്രിയയെ പ്രോത്സാഹിപ്പിക്കുകയും, അമിതമായി വെള്ളം കെട്ടിനിൽക്കാൻ കാരണമാവുകയും ചെയ്യും.
പാലുൽപ്പന്നങ്ങൾ
പാൽ, ചീസ് അല്ലെങ്കിൽ തൈര് പോലുള്ള ഭക്ഷണങ്ങൾ പപ്പായയോടൊപ്പം കഴിക്കുന്നത് ദഹന അസ്വസ്ഥതയ്ക്കും വയറുവേദനയ്ക്കും കാരണമാകും. പപ്പായയിൽ അടങ്ങിയിരിക്കുന്ന പാപ്പെയ്ൻ, ചൈമോപാപ്പെയ്ൻ എന്നീ എൻസൈമുകൾ പാലിലെ പ്രോട്ടീനുമായി ചേരുമ്പോൾ പാൽ പിരിയാൻ കാരണമാകും. ഇത് വയറ്റിൽ ഗ്യാസ്, അസിഡിറ്റി, വയറുവേദന എന്നിവയ്ക്ക് വഴിവെക്കും.
ALSO READ: ഫ്രീസർ നിറയെ ഐസ്, ഫ്രിഡ്ജ് ഓഫ് ചെയ്താൽ അലിയുന്നതിനൊപ്പം ഇരട്ടിപ്പണിയോ… പോംവഴി ഉണ്ട്
വറുത്ത ഭക്ഷണങ്ങൾ
വറുത്ത ചിക്കൻ അല്ലെങ്കിൽ ഫ്രഞ്ച് ഫ്രൈസ് പോലുള്ള വറുത്ത ഭക്ഷണങ്ങൾക്കൊപ്പം പപ്പായ കഴിക്കുന്നത് വയറിന് നല്ലതല്ല. വറുത്ത ഭക്ഷണങ്ങളിലെ കൊഴുപ്പും പപ്പായയിലെ എൻസൈമുകൾ ചേരുമ്പോൾ ദഹനക്കേട്, നേരിയ അസ്വസ്ഥത, വയറുവേദന തുടങ്ങിയവ ഉണ്ടായേക്കാം.
സിട്രസ് പഴങ്ങൾ
പലരും പപ്പായയിൽ നാരങ്ങാനീര് പിഴിഞ്ഞ് കഴിക്കാറുണ്ട്. എന്നാൽ പപ്പായയും നാരങ്ങയും ചേരുന്നത് ഹീമോഗ്ലോബിന്റെ അളവ് കുറയാൻ കാരണമാകുമെന്ന് പറയപ്പെടുന്നു. ഇവയിൽ വിറ്റാമിൻ സി കൂടുതലായതിനാൽ കഴിക്കുമ്പോൾ ആസിഡ് റിഫ്ലെക്സ്, നെഞ്ചെരിച്ചിൽ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
തക്കാളി
തക്കാളിയും പപ്പായയും ഒരുമിച്ച് കഴിക്കുന്നത് അവയുടെ ഉയർന്ന അസിഡിറ്റി കാരണം ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. രണ്ട് ഭക്ഷണങ്ങളുടെയും മിശ്രിതം ആസിഡ് റിഫ്ലക്സും നെഞ്ചെരിച്ചിലും ഉണ്ടാക്കുകയും ദഹന സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാൽ ഇവ വെവ്വേറെ കഴിക്കുന്നതാണ് നല്ലത്.
നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ആരോഗ്യവിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല. അതിനാൽ ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.