AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Heart Attacks Symptoms: പെട്ടെന്ന് ശരീരഭാരം വർദ്ധിക്കും, കാലുകളിൽ നീർവീക്കം; ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങളിൽ ഇവയും

Heart Attacks Warning Signs: ഒരുപക്ഷേ അവയിൽ പലതും നമ്മൾ വേണ്ട വിധത്തിൽ അവ​ഗണിക്കുമ്പോഴാണ് മരണം പോലും സംഭവിക്കുന്നത്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടിയാൽ അപകടം ഒഴിവാക്കാവുന്നതാണ്. അത്തരത്തിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില ലക്ഷണങ്ങൽ എന്തെല്ലാമെന്ന് നോക്കാം.

Heart Attacks Symptoms: പെട്ടെന്ന് ശരീരഭാരം വർദ്ധിക്കും, കാലുകളിൽ നീർവീക്കം; ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങളിൽ ഇവയും
Heart Attacks SymptomsImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 07 Dec 2025 15:38 PM

ഹൃദയാഘാതം ഒരിക്കലും പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. ഹൃദായാഘാതം ഉണ്ടാകുന്നതിനു വളരെ മുൻപ് ഏതൊരാളുടെയും ശരീരം ചില സൂചനകൾ നൽകി തുടങ്ങും. ഒരുപക്ഷേ അവയിൽ പലതും നമ്മൾ വേണ്ട വിധത്തിൽ അവ​ഗണിക്കുമ്പോഴാണ് മരണം പോലും സംഭവിക്കുന്നത്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടിയാൽ അപകടം ഒഴിവാക്കാവുന്നതാണ്. ശരീരം നൽകുന്ന അത്തരം പ്രധാന സൂചനകളെപ്പറ്റി ഡൽഹിയിലെ കാർഡിയോളജിസ്റ്റായ ഡോ. അലോക് ചോപ്ര തൻ്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത് എന്താണെന്ന് നോക്കാം.

പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം കാരണം ആശുപത്രിയിലെത്തുന്ന പല രോഗികളും പറയുന്നത് അവർക്കത് നേരത്തെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നതാണ്. എന്നാൽ നേരത്തെ തന്നെ നമ്മുടെ ശരീരം നൽകുന്ന സൂചനകൾ അവ​ഗണിക്കുന്നതുകൊണ്ടാണ് ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നതെന്നാണ് ഡോ. അലോക് പറയുന്നത്. അത്തരത്തിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ചില ലക്ഷണങ്ങൽ എന്തെല്ലാമെന്ന് നോക്കാം.

നെഞ്ചുവേദന

ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങളിൽ ഒന്നാണ് നെഞ്ചിലെ അസ്വസ്ഥത. നെഞ്ചിന്റെ മധ്യഭാഗത്തോ ഇടത് വശത്തോ ഉണ്ടാകുന്ന ഈ വേദന ചിലപ്പോൾ തോളിലും കഴുത്തിലും വയറിലും നടുവിലുമൊക്കെ ഉണ്ടായേക്കാം. ഇടയ്ക്കിടെ വന്നുപോയേക്കാവുന്ന ഈ വേദനയെ പലരും മറ്റ് രോ​ഗങ്ങളുടെ ലക്ഷണവുമായി താരതമ്യപ്പെടുത്തുകയും അവ​ഗണിക്കുകയും ചെയ്യുന്നു.

Also Read: എന്ത് കഴിച്ചാലും ​ഗ്യാസ് ആണ്, എവിടെ നിന്ന് വരുന്നു ഇത്… ഒഴിവാക്കാൻ കഴിക്കേണ്ടത്…

ശ്വാസതടസ്സം

ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ചിലപ്പോൾ ഹൃദയാഘാതത്തിൻ്റെ ലക്ഷണങ്ങളായേക്കാം. നടക്കുമ്പോഴോ ഉറക്കത്തിലോ നിങ്ങൾ വ്യായാമം ചെയ്യുമ്പോഴോ ഉള്ള ശ്വാസതടസം ഹൃദയാഘാതവുമായി ബന്ധപ്പെട്ട ഒരു പ്രധാന ലക്ഷണമായി കണക്കാക്കാം. ദൈനംദിന ശാരീരിക പ്രവർത്തനങ്ങളിൽ ശ്വാസതടസ്സം അനുഭവപ്പെടുകയാണെങ്കിൽ, അത് ശ്രദ്ധിക്കുകയും വൈദ്യോപദേശം തേടുകയും ചെയ്യുക.

കാലിൽ നീര്/ ശരീരഭാരം വർദ്ധിക്കുക

യാതൊരു കാരണവും കൂടാതെ കാലിൽ നീര്, ഓക്കാനവും ഛർദ്ദിയും നെഞ്ചെരിച്ചിലും ചിലപ്പോൾ ഹൃദയാഘാതത്തിൻ്റെ സൂചനയായിരിക്കാം. അതുപോലെ അമിത ക്ഷീണമോ, തളർച്ചയോ തലക്കറക്കമോ അനുഭവപ്പെടുന്നതും പ്രത്യേകം ശ്രദ്ധിക്കണം. പെട്ടെന്ന് ശരീരഭാരം കൂടുന്നതും ശ്രദ്ധിക്കണം.

അമിത ക്ഷീണം, തളർച്ച

അമിത ക്ഷീണമോ, തളർച്ചയോ തലക്കറക്കമോ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ സൂചനയായി ഡോ. അലോക് വിശദീകരിക്കുന്നു. ദൈനംദിന ജോലികൾ പോലും ചെയ്യാൻ പറ്റാത്തവിധം ഈ അസ്വസ്ഥത നിങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ തീർച്ചയായും വൈദ്യ സഹായം തേടുക.

ഉത്കണ്ഠയും ഭയവും

ഉത്കണ്ഠ, ഭയം, തുടങ്ങിയ വൈകാരിക ലക്ഷണങ്ങളും ചിലപ്പോൾ ഹൃദയാഘാതവുമായി ബന്ധപ്പെട്ടിരിക്കുന്നു. പെട്ടെന്നുള്ള ഹൃദയമിടിപ്പും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളിൽ ഒന്നാണ്.

(നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല. ആരോഗ്യ വിദഗ്ധരുടെ ഉപദേശം തേടുന്നത് ഉചിതം)