Carrot Vs Beetroot: കാരറ്റോ ബീറ്റ്റൂട്ടോ ഏതാണ് നല്ലത്? ​ഗുണമറിഞ്ഞ് കഴിക്കാം

Carrot Vs Beetroot Health Benefits: രണ്ട് പച്ചക്കറികളും പോഷകങ്ങളുടെ കലവറകളാണ്. കാരറ്റ് ബീറ്റാ കരോട്ടിന് പേരുകേട്ടതാണ്. ശരീരത്തിന് ആവശ്യമായ വൈറ്റമിൻ എ നൽകാൻ കാരറ്റിന് സാധിക്കും. കാഴ്ച ശക്തി വർദ്ധിപ്പിക്കാനും തിളക്കമുള്ള ചർമ്മത്തിനും വൈറ്റമിൻ എ വളരെ ആവശ്യമാണ്. കൂടാതെ അവ നാരുകൾ, വൈറ്റമിൻ കെ, പൊട്ടാസ്യം എന്നിവയും നൽകുന്നു.

Carrot Vs Beetroot: കാരറ്റോ ബീറ്റ്റൂട്ടോ ഏതാണ് നല്ലത്? ​ഗുണമറിഞ്ഞ് കഴിക്കാം

പ്രതീകാത്മക ചിത്രം

Published: 

24 Feb 2025 15:51 PM

കാരറ്റും ബീറ്റ്റൂട്ടും സസ്യലോകത്തിലെ പ്രധാനികളാണ്. ഊർജ്ജസ്വലവും, വൈവിധ്യപൂർണ്ണവും നിരവധി പോഷകളാലും സമ്പൂഷ്ടമാണ് ഇവ രണ്ടും. പച്ചയ്ക്ക് കഴിക്കാനും വേവിച്ച് കഴിക്കാനും ഒരുപോലെ നല്ലതാണ് ഇവ. ഇവയിൽ ഏതാണ് ഏറ്റവും മികച്ചതെന്ന് ചോദിച്ചാൽ കണ്ടെത്തുക അല്പം പ്രയാസമാകും. രണ്ട് പച്ചക്കറികളും പോഷകങ്ങളുടെ കലവറകളാണ്. കാരറ്റ് ബീറ്റാ കരോട്ടിന് പേരുകേട്ടതാണ്. ശരീരത്തിന് ആവശ്യമായ വൈറ്റമിൻ എ നൽകാൻ കാരറ്റിന് സാധിക്കും.

കാഴ്ച ശക്തി വർദ്ധിപ്പിക്കാനും തിളക്കമുള്ള ചർമ്മത്തിനും വൈറ്റമിൻ എ വളരെ ആവശ്യമാണ്. കൂടാതെ അവ നാരുകൾ, വൈറ്റമിൻ കെ, പൊട്ടാസ്യം എന്നിവയും നൽകുന്നു. ആരോഗ്യകരമായ കാഴ്ചയെ പ്രോത്സാഹിപ്പിക്കുകയും രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇവയിലെ ഉയർന്ന നാരുകൾ ദഹനത്തെ സഹായിക്കുകയും ബീറ്റാ കരോട്ടിൻ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. കാരറ്റ് പതിവായി കഴിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കും.

എന്നാൽ ബിറ്റ്റൂട്ടും ഒട്ടും മോശകാരനല്ല. ബീറ്റ്റൂട്ടിലെ ഫോളേറ്റ്, മാംഗനീസ്, നൈട്രേറ്റുകൾ എന്നിവയാൽ സമ്പന്നമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇവ വളരെ നല്ലതാണ്. ഈ നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്. നാരുകളാൽ സമ്പന്നമായ ബീറ്റ്റൂട്ട് ദഹനത്തെയും ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കുന്നതാണ്. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തിളക്കമുള്ള ചർമ്മത്തെയും രോഗപ്രതിരോധ സംവിധാനത്തെയും പ്രോത്സാഹിപ്പിക്കുന്നു.

അതിനാൽ, കാരറ്റ് കാഴ്ച്ചശക്തി വർദ്ധിപ്പിക്കുമ്പോൾ, ബീറ്റ്റൂട്ട് രക്തച്ക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നു. രണ്ടും നാരുകളാൽ സമ്പുഷ്ടമാണ്, അതിനാൽ ദഹനം മെച്ചപ്പെടുത്തുന്നു. പക്ഷേ കാരറ്റിൽ ബീറ്റ്റൂട്ടിനേക്കാൾ പ്രകൃതിദത്ത പഞ്ചസാര കുറവാണ്. രണ്ട് പച്ചക്കറികളും ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. പക്ഷേ ബീറ്റ്റൂട്ടാണ് ഇവിടെ മുൻപന്തിയിൽ. ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ ധാരാളമുണ്ട്, ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

ആന്റിഓക്‌സിഡന്റുകളും നാരുകളും അടങ്ങിയ കാരറ്റ്, കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെയും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിനെതിരെ പോരാടുന്നതിലൂടെയും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ക്ഷീണം തോന്നുന്നവർക്ക് ബീറ്റ്റൂട്ട് വളരെ നല്ലതാണ്. അവയിലെ നൈട്രേറ്റുകൾ ശരീരത്തിലെ ഓക്സിജൻ ഒഴുക്ക് വർദ്ധിപ്പിക്കുകയും, പ്രത്യേകിച്ച് വ്യായാമ സമയത്ത് നിങ്ങൾക്ക് ഊർജം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

വിശപ്പിനെ നിയന്ത്രിക്കാൻ കാരറ്റും ബീറ്റ്റൂട്ടും ഒരുപോലെ നല്ലതാണ്. കാരറ്റിലെ നാരുകളുടെ അളവ് ദഹനം സുഗമമാക്കുന്നു, അതേസമയം ബീറ്റ്റൂട്ടിലെ ബീറ്റെയ്ൻ കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. എന്നാൽ ഈ പച്ചക്കറികൾ മിതമായി കഴിക്കേണ്ടതും പ്രധാനമാണ്.

'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ