AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chilling 2026 Warning: 2026ലും രക്ഷയില്ലേ? ബാബ വാം​ഗേയുടെയും നിക്കോളാസ് ഓജുലയുടേയും ഞെട്ടിക്കുന്ന പ്രവചനങ്ങൾ

Chilling 2026 Warning: ലണ്ടനിൽ താമസിക്കുന്ന 39 വയസ്സുള്ള ഹിപ്നോതെറാപ്പിസ്റ്റായ നിക്കോളാസ് ഓജുലയാണ് ബാബാ വാം​ഗേയ്ക്ക് സമാനമായ പ്രവചനങ്ങൾ നടത്തിയിരിക്കുന്നത്...

Chilling 2026 Warning: 2026ലും രക്ഷയില്ലേ? ബാബ വാം​ഗേയുടെയും നിക്കോളാസ് ഓജുലയുടേയും ഞെട്ടിക്കുന്ന പ്രവചനങ്ങൾ
Baba Vanga
Ashli C
Ashli C | Published: 04 Jan 2026 | 01:24 PM

കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള ആഗോള പ്രതിസന്ധികൾ മുൻകൂട്ടി പ്രവർത്തിച്ചതായി അവകാശപ്പെടുന്ന ആധുനികകാലത്തെ ഒരു പ്രവചനകാരി 2026 നെക്കുറിച്ചും ഭയാനകമായ ചില പ്രവർചനങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. എക്കാലത്തും മനുഷ്യരാശി ഭയപ്പെട്ടുകൊണ്ടിരുന്ന ബാബാംഗയുടെ പ്രവചനങ്ങളുമായി ഇവയ്ക്ക് സാമ്യമുണ്ട് എന്നുള്ളതാണ് ഭീതി പടർത്തി കൊണ്ടിരിക്കുന്നത്.

ലണ്ടനിൽ താമസിക്കുന്ന 39 വയസ്സുള്ള ഹിപ്നോതെറാപ്പിസ്റ്റായ നിക്കോളാസ് ഓജുലയാണ് ഇത്തരത്തിൽ പ്രവചനങ്ങൾ നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, 2026 അസാധാരണമായ ആഗോള അസ്വസ്ഥതകൾ, ഹോളിവുഡിലെ നിയമപരമായ പ്രക്ഷോഭങ്ങൾ, മെഡിറ്ററേനിയൻ, ഏഷ്യ, പസഫിക് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭൂകമ്പ പ്രവർത്തനങ്ങൾ തീവ്രമാകൽ എന്നിങ്ങനെ ഏറ്റവും അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ടു വരെയുള്ള പ്രവചനമാണ് നടത്തിയിരിക്കുന്നത്.

ഇതിൽ ഏറ്റവും അതിശയകരമായ ഒരു കാര്യം എന്തെന്നാൽ 1996ൽ അന്തരിച്ച അന്ധയായ ബർഗേറിയൻ മിസ്റ്റിക് ആയിരുന്ന ബാബ വാം‌‌ഗയും ഇതേ രീതിയിലുള്ള പ്രവചനങ്ങൾ നടത്തിയിട്ടുണ്ട് എന്നുള്ളതാണ്. ഒരേ തരത്തിലുള്ള ഈ പ്രവചനങ്ങൾ ലോകത്ത് സംഭവിക്കുമോ എന്നാണ് ഇപ്പോൾ ആളുകൾ ചർച്ച ചെയ്യുന്നത്. അന്യഗ്രഹ ജീവികളുടെ സമ്പർക്കത്തിനപ്പുറം 2026 ൽ സംഭവിച്ചേക്കാം എന്ന് ഓജുലയുടെ ദർശനത്തിൽ ഉൾപ്പെട്ടവ ഇവയാണ്..

ഒന്നിലധികം ഭൂഖണ്ഡങ്ങളിൽ വർദ്ധിച്ച ഭൂകമ്പവും അഗ്നിപർവ്വത സ്ഫോടനങ്ങളും
അപകടകരമായ ഒരു ആഗോള കൊടുങ്കാറ്റ്
അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു
അന്യൂറിസം പോലുള്ള ലക്ഷണങ്ങളോട് സാമ്യമുള്ള ഒരു നിഗൂഢ രോഗം
യുഎസ് നേതൃത്വത്തിനെതിരായ വെല്ലുവിളികൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ അസ്ഥിരത

ബ്രിട്ടൻ റെക്കോർഡ് ഭേദിക്കുന്ന ചൂട് അനുഭവിക്കുമെന്നും, ഒന്നിലധികം മാനനഷ്ടക്കേസുകൾ ഉള്ളതിനാൽ വിനോദ വ്യവസായത്തിന് പ്രക്ഷുബ്ധമായ ഒരു വർഷമാകുമെന്നും, യുകെയിൽ അപ്രതീക്ഷിത രാഷ്ട്രീയ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു. കോവിഡ്-19 പാൻഡെമിക്,ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനം,ഡൊണാൾഡ് ട്രംപിന്റെ യുഎസ് തിരഞ്ഞെടുപ്പ് വിജയം, കൃത്രിമബുദ്ധിയുടെ ദ്രുതഗതിയിലുള്ള വളർച്ച തുടങ്ങിയവ ഓജുലയുടെ പ്രധാനപ്പെട്ട പ്രവചനങ്ങളാണ് അതുകൊണ്ടുതന്നെ 2026 ഇദ്ദേഹം നടത്തിയ ഈ പ്രവചനങ്ങൾ ആളുകളിൽ ഭീതിയും ആശങ്കയും ഉണ്ടാക്കുന്നുണ്ട്. എന്നാൽ ചിലരാകട്ടെ ഇതൊന്നും കാര്യമാക്കുന്നില്ല.

Follow Us