AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Buttermilk With Lunch: ഉച്ചഭക്ഷണത്തോടൊപ്പം മോര് കുടിക്കുന്നതിൻ്റെ ​ഗുണമറിയാമോ…; ദഹനം മാത്രമല്ല, ഹൃദയത്തിനും മികച്ചത്

Buttermilk With Lunch Benefits: പശുവിൻ പാലിൽ നിന്ന് തയ്യാറാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കി ഉണ്ടാക്കുന്ന മോര് ആരോഗ്യഗുണങ്ങൾക്ക് പേരുകേട്ടതാണ്. സാധാരണം മോരിൻ്റെ വെള്ളം കുടിക്കുമ്പോൾ അതിലേക്ക് അല്പം വെള്ളം കൂടി ചേർത്ത് നീട്ടി കറിവേപ്പിലയും ഇഞ്ചിയും ഉള്ളിയും പച്ചമുളകും പാകത്തിന് ഉപ്പും ചേർത്താണ് കുടിക്കുന്നത്.

Buttermilk With Lunch: ഉച്ചഭക്ഷണത്തോടൊപ്പം മോര് കുടിക്കുന്നതിൻ്റെ ​ഗുണമറിയാമോ…; ദഹനം മാത്രമല്ല, ഹൃദയത്തിനും മികച്ചത്
Buttermilk Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 04 Jan 2026 | 01:45 PM

ചുട്ടു പൊള്ളുന്ന വേനലിൽ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് നല്ല തണുത്ത മോര്. ശരീരം തണുപ്പിക്കാൻ മോരിനോളം മികച്ച ഒരു പാനീയം വേറെയില്ല എന്നു തന്നെ പറയാം. പശുവിൻ പാലിൽ നിന്ന് തയ്യാറാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കി ഉണ്ടാക്കുന്ന മോര് ആരോഗ്യഗുണങ്ങൾക്ക് പേരുകേട്ടതാണ്. സാധാരണം മോരിൻ്റെ വെള്ളം കുടിക്കുമ്പോൾ അതിലേക്ക് അല്പം വെള്ളം കൂടി ചേർത്ത് നീട്ടി കറിവേപ്പിലയും ഇഞ്ചിയും ഉള്ളിയും പച്ചമുളകും പാകത്തിന് ഉപ്പും ചേർത്താണ് കുടിക്കുന്നത്.

ഇതെല്ലാം ചേർക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ എല്ലാം തന്നെ മോരിൽ നിന്ന് കിട്ടുന്നു. ദഹനം സുഗമമാക്കാൻ മോര് സഹായിക്കുമെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ അതിനും അപ്പുറം നിരവധി ആരോ​ഗ്യ പ്രശ്നങ്ങളെ തടഞ്ഞുനിർത്താൻ മോര് കുടിക്കുന്നതിലൂടെ ​ഗുണകരമാകുന്നു. അത്തരത്തിൽ ഉച്ചഭക്ഷണത്തോടൊപ്പം മോര് കുടിക്കുന്നതിൻ്റെ ആരോ​ഗ്യ ​ഗുണങ്ങൾ എന്തെല്ലാമെന്ന് വായിച്ചറിയാം.

Also Read: വായ തുറന്നാണോ ഉറങ്ങുന്നത്… ഈ ശ്വസനം ആരോഗ്യത്തിന് ഹാനികരം; കാരണം

ദഹനത്തിന്: ലാക്റ്റിക് ആസിഡും നല്ല ബാക്ടീരിയകളുടെ മികച്ച ഉറവിടവുമാണ് മോര്. ഇതാകട്ടെ ദഹനത്തിന് അത്യന്താപേക്ഷിതമായ ഘടകങ്ങളാണ്. കുടലിൻ്റെ ആരോ​ഗ്യം നിലനിർത്താൻ ഈ പ്രോബയോട്ടിക്കുകൾ നിർണായക പങ്ക് വഹിക്കുന്നു. ഭക്ഷണം കഴിച്ച ശേഷമുള്ള ദഹനം എളുപ്പമാക്കാനും പോഷകങ്ങളെ മികച്ച രീതിയിൽ ആ​ഗിരണം ചെയ്യാനും വയറുവീർക്കൽ, വയറുവേദന, ഗ്യാസ്, അസിഡിറ്റി എന്നിവ ഒഴിവാക്കാനും മോര് കുടിക്കുന്നത് നല്ലതാണ്.

തണുപ്പിക്കുന്നു: വേനൽകാലത്ത് എന്തുകൊണ്ടും ഉന്മേഷദായകമായ പാനിയമാണ് മോര്. ശരീരത്തിൻ്റെ താപനില കുറച്ച് ഉള്ളിൽ നിന്ന് തണുപ്പിക്കാൻ മോര് നല്ലതാണ്. കടകളിൽ നിന്ന് വാങ്ങുന്ന പലതരം ജ്യൂസുകളും പഞ്ചസാര ചേർത്ത അനാരോ​ഗ്യകരമായ പാനിയങ്ങളെക്കാളും ആരോ​ഗ്യത്തിന് എപ്പോഴും നല്ലത് മോര് തന്നെയാണ്. പുതിനയിലയോ കറിവേപ്പിലയോ ചേർത്ത് കുടിക്കുന്നത് കൂടുതൽ ​ഗുമകരമാകും.

 

Follow Us