AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Price: തേങ്ങ വില ഉയർന്നുതന്നെ; തെങ്ങിന്റെ കായ്ഫലം വർദ്ധിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം…

Tips to increase coconut yields: നിലവിൽ  70ന് മുകളിലാണ് തേങ്ങ വില. ഇനിയും ഉയരുമെന്നാണ് നിഗമനം. തെങ്ങിന്റെ കായ്ഫലം വർദ്ധിപ്പിക്കുന്നതിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

Coconut Price: തേങ്ങ വില ഉയർന്നുതന്നെ; തെങ്ങിന്റെ കായ്ഫലം വർദ്ധിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം…
Coconut Image Credit source: Getty Images
nithya
Nithya Vinu | Published: 10 Jul 2025 17:48 PM

കേരളത്തിൽ വെളിച്ചെണ്ണ വില കുതിക്കുകയാണ്. അതിനോടൊപ്പം തേങ്ങ വിലയും ഉയരുന്നുണ്ട്. നിലവിൽ  70ന് മുകളിലാണ് തേങ്ങ വില. ഇനിയും ഉയരുമെന്നാണ് നിഗമനം. നമ്മുടെ വീട്ടുവളപ്പിൽ വളരുന്ന വിളയാണ് തെങ്ങ്. എന്നാൽ അവയ്ക്ക് നൽകുന്ന ശ്രദ്ധ കുറവ് നാളികേര ഉൽപാദനത്തെ ദോഷകരമായി ബാധിക്കുന്നു. തെങ്ങിന്റെ കായ്ഫലം വർദ്ധിപ്പിക്കുന്നതിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം…

സൂര്യപ്രകാശം

തെങ്ങ് നന്നായി വളരുവാൻ തെങ്ങോലകളിൽ സൂര്യപ്രകാശത്തിന്റെ ലഭ്യത ആവശ്യമാണ്. തെങ്ങോലകളിൽ നൂറ് ശതമാനം സൂര്യപ്രകാശം ലഭിച്ചാൽ മാത്രമേ തെങ്ങ് നന്നായി വളരുകയും തേങ്ങ ഉൽപാദനം സാധ്യമാവുകയും ചെയ്യുകയുള്ളൂ. അതിനാൽ തെങ്ങിൻ തൈ നടുമ്പോൾ സൂര്യപ്രകാശം ന്നായി ലഭിക്കുന്ന സ്ഥലമാണെന്ന് ഉറപ്പാക്കുക. തെങ്ങോലയ്ക്ക് തടസമായി നിൽക്കുന്ന മറ്റ് തണൽ മരങ്ങൾ ഒതുക്കി നിർത്തുക.

ഈർപ്പം

തെങ്ങിൻ തടത്തിൽ ആവശ്യത്തിന് ഊർപ്പമുണ്ടായിരിക്കണം. എത്ര ​ഗുണമേന്മയുള്ള തൈ ആയാളും വള പ്രയോ​ഗം നടത്തിയാലും മണ്ണിൽ ഈർപ്പമുണ്ടായിരിക്കണം. മേൽ മണ്ണ് ഉണങ്ങുന്നതിന് മുമ്പായി നന തുടങ്ങണം. അതിന് മുമ്പ് തടത്തിൽ പുതയിടണം. പുത മൂടാനായി ഉണങ്ങിയ ഓലയോ മറ്റ് ജൈവ വസ്തുക്കളോ ഉപയോ​ഗിക്കാം.

പോഷക മൂല്യങ്ങൾ

മണ്ണിൽ പോഷക മൂല്യങ്ങളുടെ കുറവ് ഉണ്ടാകാതെ ശ്രദ്ധിക്കേണം. തെങ്ങിന് ഏറ്റവും കൂടുതൽ ആവശ്യമുള്ള പോഷകമൂല്യമാണ് പൊട്ടാഷ്. അതിനാൽ പൊട്ടാസ്യം അടങ്ങിയ വളങ്ങൾ വേണ്ട അളവിൽ ചേർത്തും, ചാരം ചേർത്തും പൊട്ടാഷിന്റെ ലഭ്യത ഉറപ്പ് വരുത്തണം. കൂടാതെ നൈട്രജൻ, ക്ലോറിൻ, ഫോസ്ഫറസ്, ബോറോൺ, മ​ഗ്നീഷ്യം തുടങ്ങിയവയും ആവശ്യമാണ്. വള പ്രയോ​ഗത്തിലൂടെ ഇവയുടെ കുറവ് പരിഹരിക്കാം.

രോഗബാധ

കൂടാതെ അടിത്തൈ വയ്ക്കുന്നതിന്റെ പ്രാധാന്യം വളരെ വലുതാണ്. അടിത്തൈ വയ്ക്കുമ്പോൾ നിലവിലുള്ള തെങ്ങും തെങ്ങിൻ തൈയും തമ്മിൽ ഏകദേശം രണ്ട് മീറ്റർ എങ്കിലും അകലം വേണം. രോ​ഗകീട ബാധയും നാളികേര ഉൽപാദനത്തിന് വെല്ലുവിളിയാണ്. അതിനാൽ അനുയോജ്യമായ പ്രതിരോധ മാർ​ഗങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക.