AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Liver Health: കരളിനെ നശിപ്പിക്കുന്നത് മദ്യം മാത്രമോ? ചെയ്യാൻ പാടില്ലാത്ത ശീലങ്ങൾ ഇവ

Habits Are Damaging Liver: അമിതമായ പഞ്ചസാരയുടെ ഉപയോ​ഗം, വേദനസംഹാരികളുടെ ഉപയോഗം, കൂടുതൽ സമയം ഇരിക്കുന്നത് തുടങ്ങി നിങ്ങളുടെ ദൈനദിന പ്രവർത്തികളിൽ പലതും കരളിനെ ഇല്ലാതാക്കുന്നു. പലപ്പോഴും രോ​ഗ ലക്ഷണങ്ങൾ വളരെ വൈകിയാണ് പുറത്തുവരുന്നത്.

Liver Health: കരളിനെ നശിപ്പിക്കുന്നത് മദ്യം മാത്രമോ? ചെയ്യാൻ പാടില്ലാത്ത ശീലങ്ങൾ ഇവ
Liver HealthImage Credit source: bymuratdeniz/E+/Getty Images
neethu-vijayan
Neethu Vijayan | Updated On: 19 Jun 2025 16:43 PM

കരൾ പ്രശ്നങ്ങൾക്ക് കാരണമാകുന്നത് മദ്യമാണെന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാൽ അത് മാത്രമല്ല കാരണമെന്നാണ് വിദ​ഗ്ധർ പറയുന്നത്, മദ്യം മാത്രമല്ല നമ്മുടെ പതിവ് ശീലങ്ങൾ പോലും കരളിനെ നശിപ്പിക്കാറുണ്ട്. അമിതമായ പഞ്ചസാരയുടെ ഉപയോ​ഗം, വേദനസംഹാരികളുടെ ഉപയോഗം, കൂടുതൽ സമയം ഇരിക്കുന്നത് തുടങ്ങി നിങ്ങളുടെ ദൈനദിന പ്രവർത്തികളിൽ പലതും കരളിനെ ഇല്ലാതാക്കുന്നു. പലപ്പോഴും രോ​ഗ ലക്ഷണങ്ങൾ വളരെ വൈകിയാണ് പുറത്തുവരുന്നത്. അത്തരത്തിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില ലക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

മദ്യവുമല്ലാതെ കരളിന് ഹാനികരമായ ശീലങ്ങൾ

അമിതമായ പഞ്ചസാരയുടെ ഉപയോ​ഗം കരളിൽ കൊഴുപ്പടിയാൻ കാരണമാകും. പ്രത്യേകിച്ച് സംസ്കരിച്ച ഭക്ഷണങ്ങളിൽ നിന്നോ മധുരമുള്ള പാനീയങ്ങളിൽ നിന്നോ ഉള്ള പഞ്ചസാരയുടെ ഉപയോ​ഗം. പലപ്പോഴും ഇത്തരം ഉപയോ​ഗം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിന് കാരണമാവുന്നു. രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകുന്ന, ഇവ കരൾ പ്രവർത്തനത്തെ കൂടുതൽ കഠിനമാക്കുന്നു.

അസറ്റാമിനോഫെൻ അല്ലെങ്കിൽ പാരസെറ്റമോൾ പോലുള്ള വേദനസംഹാരികളുടെ അമിത ഉപയോഗം കരളിനെ കാലക്രമേണ അപകടത്തിലാക്കുന്നു. ഈ മരുന്നുകളെല്ലാം വിഷ മാലിന്യങ്ങളായി മാറുന്നു. അങ്ങനെ കരളിന് ഇവയെ വേഗത്തിൽ പുറന്തള്ളാൻ കഴിയാതെ വരുമ്പോൾ, അവ കരൾ കോശങ്ങളെ നശിപ്പിക്കുകയും പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം കരൾ തകരാറിനുള്ള നേരിട്ടുള്ള കാരണമല്ലെങ്കിലും അവ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉദാസീനമായ ജീവിതശൈലി, ശരീരഭാരം, ഇൻസുലിൻ പ്രതിരോധം, കൊഴുപ്പ് അടിഞ്ഞുകൂടൽ എന്നിവയിലേക്ക് കൊണ്ടെത്തിക്കുന്നു. ഇവയെല്ലാം ഫാറ്റി ലിവർ രോഗത്തിന്റെ പ്രധാന ഘടകമാണ്. പതിവായി വ്യായാമം ചെയ്യുന്നത് അധിക കൊഴുപ്പ് കത്തിക്കാൻ സഹായിക്കുകയും കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

സിഗരറ്റ് ഉപയോ​ഗിക്കുന്നത് ഓക്സിഡേറ്റീവ് സമ്മർദ്ദം വർദ്ധിപ്പിക്കുകയും കരളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്ന വിഷവസ്തുക്കളെ കൊണ്ടുവരുന്നു. അത്തരം മാറ്റം കരളിനെ ദോഷകരമായി ബാധിക്കുകയും കാലക്രമേണ ഫൈബ്രോസിസ് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, പുകയിൽ നിന്നുള്ള രാസവസ്തുക്കളെ ഉപാപചയമാക്കാൻ കരൾ കൂടുതൽ കഠിനമായി പ്രവർത്തിക്കേണ്ടതുണ്ട്, ഇത് അവയവത്തിന് കൂടുതൽ ഭാരം നൽകുന്നു.