AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Boiling Tea: ചായ കൂടുതൽ തിളപ്പിച്ചാൽ അപകടമോ? എങ്ങനെ നല്ലൊരു ചായ തയ്യാറാക്കാം

Mistakes In Boiling Tea: കഫീൻ അടങ്ങിയ ചായ, കാപ്പി പോലുള്ള പാനീയങ്ങൾ ശരീരത്തിലെ ഇരുമ്പിന്റെ ആ​ഗിരണം തടസപ്പെടുത്തുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ചായ തിളപ്പിക്കുമ്പോൾ ആളുകൾ ചെയ്യുന്ന തെറ്റുകൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം. രുചി ലഭിക്കാനും ആരോഗ്യ ഗുണങ്ങൾക്കും ചായ എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി വായിച്ചറിയാം.

Boiling Tea: ചായ കൂടുതൽ തിളപ്പിച്ചാൽ അപകടമോ? എങ്ങനെ നല്ലൊരു ചായ തയ്യാറാക്കാം
TeaImage Credit source: David Talukdar/Moment/Getty Images
neethu-vijayan
Neethu Vijayan | Published: 25 Jul 2025 16:55 PM

ചായ പലർക്കും ഒഴിച്ചുകൂടാനാകാത്ത ദിനചര്യയുടെ ഭാ​ഗമാണ്. രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി കിടക്കുന്നതു വരെ പലപ്പോഴായി കുറഞ്ഞത് നാല് ​ഗ്ലാസ് ചായയെങ്കിലും നമ്മൾ അകത്താക്കും. ചായ കുടിക്കാൻ പലർക്കും പല കാരണങ്ങളുമുണ്ട്. പക്ഷേ നിങ്ങൾ ചായ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നനുസരിച്ചിരിക്കും ഇതിൽ നിന്ന് കിട്ടുന്ന ആരോ​ഗ്യ ​ഗുണങ്ങളും. പ്രധാനമായും ചായ എത്രനേരം തിളപ്പിക്കുന്ന എന്നതാണ് ശ്രദ്ധിക്കേണ്ടത്.

കഫീൻ അടങ്ങിയ ചായ, കാപ്പി പോലുള്ള പാനീയങ്ങൾ ശരീരത്തിലെ ഇരുമ്പിന്റെ ആ​ഗിരണം തടസപ്പെടുത്തുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ചായ തിളപ്പിക്കുമ്പോൾ ആളുകൾ ചെയ്യുന്ന തെറ്റുകൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം. രുചി ലഭിക്കാനും ആരോഗ്യ ഗുണങ്ങൾക്കും ചായ എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി വായിച്ചറിയാം.

ചായ കൂടുതൽ നേരം തിളപ്പിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?

വെള്ളം കൂടുതൽ നേരം അല്ലെങ്കിൽ ഒന്നിലധികം തവണ തിളപ്പിക്കുമ്പോൾ, ഓക്സിജൻ നഷ്ടപ്പെടുന്നു. കേൾക്കുമ്പോൾ വലിയ കാര്യമായി തോന്നില്ലെങ്കിലും, ഇത് ​ഗുരതരമായ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. കൂടാതെ ഇലകൾ അമിതമായി തിളപ്പിക്കുന്നത് ടാനിനുകൾ അമിതമാകുകയും കയ്പ്പിന് കാരണമാവുകയും ചെയ്യുന്നു. ചായ തിളപ്പിക്കുന്നതിൻ്റെ രീതി.

ഗ്രീൻ ടീ: 2 മുതൽ 3 മിനിറ്റ് വരെ
ബ്ലാക്ക് ടീ: 3 മുതൽ 5 മിനിറ്റ് വരെ
ഹെർബൽ ടീ: 5 മുതൽ 7 മിനിറ്റ് വരെ

വെള്ളം വീണ്ടും ഉപയോഗിക്കരുത്

വീണ്ടും തിളപ്പിച്ചതോ മണിക്കൂറുകളോളം കെറ്റിലിൽ വച്ചതോ ആയ വെള്ളം ഉപയോഗിക്കുന്നത് ചായയുടെ രുചിയെ ബാധിച്ചേക്കാം. പുതുതായി എടുത്ത തണുത്ത വെള്ളമാണ് എപ്പോഴും നല്ലത്. കൂടാതെ, പാലും വെള്ളവും ഒരുമിച്ച് കൂടുതൽ നേരം തിളപ്പിക്കരുത്. അധികമായി തിളപ്പിക്കുന്നതു മൂലം ചായയുടെ ​ഗുണങ്ങൾ കൂടില്ലെന്നാണ് മനസ്സിലാകേണ്ടത്. ആദ്യ അഞ്ച് മിനിറ്റിൽ തന്നെ തെയിലയുടെ കടുപ്പം ഇറങ്ങും.

മികച്ച രുചിക്കായി ശുദ്ധജലം ഉപയോഗിക്കുക
വെള്ളം ഒരിക്കൽ മാത്രം തിളപ്പിക്കുക
കൂടുതൽ നേരം തിളപ്പിക്കരുത്, ചായയുടെ തരം അനുസരിച്ച് സമയം ക്രമീകരിക്കുക