Okra Water Benefits: ശരീരത്തിലെ മൈക്രോപ്ലാസ്റ്റിക് നീക്കാൻ വെണ്ടക്ക വെള്ളം സഹായിക്കുമോ?
Okra Water Benefits For Removing Microplastics: സാമ്പാറിലും മെഴുക്കുപുരട്ടിയിലും മാത്രം കാണുന്ന ഇവ ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് നൽകുന്നത്. വെണ്ടയ്ക്ക് കഴിക്കേണ്ടതിന് ചില രീതികളുണ്ട്. അതിൻ്റെ വെള്ളം കുടിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ദഹനത്തിനും വളരെ നല്ലതാണ്.
നമ്മുടെ തെറ്റായ ജീവിതശൈലിയിൽ വരുത്തുന്ന ചെറിയൊരു മാറ്റം പോലും ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നതാണ്. ചില ഡയറ്റുകൾ പോലും ആരോഗ്യ ചർമ്മ സംരക്ഷണത്തിൽ നമ്മെ വളെ അധികം സഹായിക്കും. അത്തരത്തിലൊന്നാണ് വെണ്ടയ്ക്ക. പച്ചക്കറികളിലെ വലിയ പരിഗണന കിട്ടാതെ പോകുന്ന ഒന്നാണ് ഇത്. സാമ്പാറിലും മെഴുക്കുപുരട്ടിയിലും മാത്രം കാണുന്ന ഇവ ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് നൽകുന്നത്.
എന്നാൽ വെണ്ടയ്ക്ക് കഴിക്കേണ്ടതിന് ചില രീതികളുണ്ട്. അതിൻ്റെ വെള്ളം കുടിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ദഹനത്തിനും വളരെ നല്ലതാണ്. നിങ്ങളുടെ ശരീരത്തിൽ നിന്ന് മൈക്രോപ്ലാസ്റ്റിക് നീക്കം ചെയ്യാൻ വെണ്ടയ്ക്ക വെള്ളം സഹായിക്കുമോ എന്നാണ് അടുത്തിടെയായി ഉയരുന്ന ചില ചോദ്യങ്ങൾ. അതിനെക്കുറിച്ച് ശാസ്ത്രലോകം പറയുന്നത് എന്തെണെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.
എന്താണ് മൈക്രോപ്ലാസ്റ്റിക്കുകൾ?
കുപ്പികൾ, പാക്കേജിംഗ്, സിന്തറ്റിക് വസ്ത്രങ്ങൾ തുടങ്ങിയ വലിയ പ്ലാസ്റ്റിക് വസ്തുക്കളിലൂടെയാണ് മൈക്രോപ്ലാസ്റ്റിക് ഉണ്ടാകുന്നത്. ഈ കണികകൾ പലപ്പോഴും കുടിവെള്ളം, ഭക്ഷണം, വായു എന്നിവയിലേക്ക് പോലും അവശേഷിക്കുന്നു. ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അവയവങ്ങളിലും ഹോർമോണുകളിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും ഇവ കാര്യമായി ബാധിക്കുന്നു.
വെണ്ടയ്ക്ക വെള്ളം
ഗവേഷകർ പറയുന്നതനുസരിച്ച്, വെണ്ടക്കയും ഉലുവയും ചേർത്ത് തയ്യാറാക്കിയ വെള്ളം ശുദ്ധീകരണത്തിനുള്ള ഏറ്റവും നല്ല പരിഹാരമാണ്. നദികൾ, സമുദ്രങ്ങൾ, ഭൂഗർഭജലം തുടങ്ങിയ വിവിധ സ്രോതസ്സുകളിൽ നിന്ന് എടുത്ത ജല സാമ്പിളുകളിൽ നിന്ന് മൈക്രോപ്ലാസ്റ്റിക് നീക്കം ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കുകയായിരുന്നു പരീക്ഷണത്തിൻ്റെ ലക്ഷ്യം. വെണ്ടക്ക, പ്രത്യേകിച്ച് ഉലുവയുമായി സംയോജിപ്പിക്കുമ്പോൾ, ബ്രിഡ്ജിംഗ് ഫ്ലോക്കുലേഷൻ എന്ന സംവിധാനം ഉപയോഗിച്ച് വെള്ളത്തിൽ മൈക്രോപ്ലാസ്റ്റിക് നീക്കം ചെയ്യാൻ കഴിയുമെന്ന് അവർ കണ്ടെത്തി.
സമുദ്രജലത്തിൽ നിന്ന് ഏകദേശം 80% മൈക്രോപ്ലാസ്റ്റിക്സും വെണ്ടക്ക നീക്കം ചെയ്യുന്നു. ഉലുവ എടുത്താൽ അവ ഭൂഗർഭജലത്തിൽ നിന്ന് 89% നീക്കം ചെയ്തു. ശുദ്ധജലത്തിൽ വെണ്ടക്കയും ഉലുവയും എകദേശം 1:1 എന്ന അളവിൽ ചേർത്തപ്പോൾ 77% മൈക്രോപ്ലാസ്റ്റിക്സും നീക്കം ചെയ്തു. എന്നാൽ വെണ്ടയ്ക്ക വെള്ളം കുടിക്കുന്നതിലൂടെ മനുഷ്യശരീരത്തിനുള്ളിൽ നിന്ന് മൈക്രോപ്ലാസ്റ്റിക്സ് നീക്കം ചെയ്യുമെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടില്ല. ജലത്തിൽ നിന്ന് മാത്രമാണ് അവ നീക്കം ചെയ്യുന്നത്.