Chemical Free Shampoo: കെമിക്കൽ ഫ്രീ ഷാംപൂ വീട്ടിൽ തന്നെ തയ്യാറാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
Chemical Free Shampoo Making: പ്രകൃതിദത്ത ഷാംപൂകൾ എല്ലായ്പ്പോഴും സൾഫേറ്റ് രഹിതവും പാരബെൻ രഹിതവുമാണ്. ഷാംപൂവിൽ രാസവസ്തുക്കൾ ഇല്ല എന്നതിനർത്ഥം മുടിക്ക് കേടുപാടുകൾ സംഭവിക്കില്ല എന്നാണ്. രാസവസ്തുക്കൾ ഇല്ലാത്ത ഷാംപൂകൾ ചൊറിച്ചിൽ, താരൻ, വരൾച്ച എന്നിവ കുറയ്ക്കുന്നു. കൂടാതെ ഇത്തരം ഷാംപൂ വീട്ടിൽ തന്നെ വീട്ടിൽ തന്നെ ചിലവ് കുറഞ്ഞ രീതിയിൽ തയ്യാറാക്കാവുന്നതാണ്.
ഇന്ന് വിപണിയിൽ ധാരാളം ഷാംപൂകൾ ലഭിക്കാറുണ്ട്. എന്നാൽ എല്ലാം നിങ്ങളുടെ മുടിയുടെ തരത്തിന് അനുയോജ്യമായതാണോ എന്ന കാര്യം വ്യക്തമല്ല. പലരും വിപണിയിൽ നിന്ന് വാങ്ങുന്ന ഷാംപൂ ഉപയോഗിക്കാൻ മടിക്കുന്നവരാണ്. കാരണം മുടി കൊഴിച്ചിലിനും മറ്റ് പല പ്രശ്നങ്ങൾക്കും ഇവ കാരണമാകാറുണ്ട്. മുടിയുടെ ആരോഗ്യം നഷ്ടപ്പെടുത്താൻ കഴിയുന്ന രാസവസ്തുക്കൾ അടങ്ങിയ ഷാംപൂവിൽ നിന്ന് നിങ്ങൾ മോചനം ആഗ്രഹിക്കുന്നുണ്ടോ. എങ്കിൽ നിങ്ങളുടെ മുടിയുടെ വേരുകളിൽ നിന്ന് അറ്റം വരെ പോഷിപ്പിക്കുന്ന ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ ഷാംപൂ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
പ്രകൃതിദത്ത ഷാംപൂകൾ എല്ലായ്പ്പോഴും സൾഫേറ്റ് രഹിതവും പാരബെൻ രഹിതവുമാണ്. ഷാംപൂവിൽ രാസവസ്തുക്കൾ ഇല്ല എന്നതിനർത്ഥം മുടിക്ക് കേടുപാടുകൾ സംഭവിക്കില്ല എന്നാണ്. രാസവസ്തുക്കൾ ഇല്ലാത്ത ഷാംപൂകൾ ചൊറിച്ചിൽ, താരൻ, വരൾച്ച എന്നിവ കുറയ്ക്കുന്നു. കൂടാതെ ഇത്തരം ഷാംപൂ വീട്ടിൽ തന്നെ വീട്ടിൽ തന്നെ ചിലവ് കുറഞ്ഞ രീതിയിൽ തയ്യാറാക്കാവുന്നതാണ്.
ഷാംപൂ തയ്യാറാക്കുന്നത്
ചേരുവകൾ: 2 ടേബിൾസ്പൂൺ ഷിക്കാകായി പൊടി (പ്രകൃതിദത്ത ക്ലെൻസർ) 2 ടേബിൾസ്പൂൺ റീത്ത പൊടി , 1 ടേബിൾസ്പൂൺ നെല്ലിക്ക പൊടി (വേരുകൾ ശക്തിപ്പെടുത്തുന്നതിന്), 1 ടേബിൾസ്പൂൺ ഉലുവ പൊടി (കണ്ടീഷനിംഗിനായി), 2-3 തുള്ളി അവശ്യ എണ്ണ (ലാവെൻഡർ അല്ലെങ്കിൽ ടീ ട്രീ പോലുള്ളവ) – ഓപ്ഷണൽ, 2 കപ്പ് വെള്ളം.
ഒരു പാനിലേക്ക് വെള്ളം ഒഴിച്ച് എല്ലാ പൊടികളും (ഷിക്കകായ്, റീത്ത, നെല്ലിക്ക, ഉലുവ) മിക്സ് ചെയ്യുക. മിശ്രിതം ചെറുതായി കട്ടിയാകുന്നതുവരെ 10–15 മിനിറ്റ് തിളപ്പിക്കുക. തണുത്ത ശേഷം, ഒരു തുണി ഉപയോഗിച്ചോ അരിപ്പ ഉപയോഗിച്ചോ അരിച്ചെടുക്കുക. സുഗന്ധത്തിനായി അവശ്യ എണ്ണയുടെ 2–3 തുള്ളി കലർത്തുക. ഷാംപൂ വൃത്തിയുള്ള ഒരു ഗ്ലാസ് കുപ്പിയിലോ പഴയ ഷാംപൂ ഡിസ്പെൻസറിലോ ഒഴിക്കുക. 5 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കുകയാണെങ്കിൽ റഫ്രിജറേറ്ററിൽ സൂക്ഷിക്കുക.
ഇത് ഉപയോഗിക്കുന്നതിന് മുമ്പ് മുടി നന്നായി നനയ്ക്കുക. നിങ്ങൾ തയ്യാറാക്കിയ പ്രകൃതിദത്ത ഷാംപൂ തലയോട്ടിയിലും മുടിയിലും പുരട്ടുക. 2-3 മിനിറ്റ് സൗമ്യമായി മസാജ് ചെയ്യുക. നല്ല ശുദ്ധമായ വെള്ളത്തിൽ നന്നായി കഴുകുക. അലർജിയുള്ളവർ ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. കറ്റാർ വാഴ ജെൽ, ചെമ്പരത്തി ഇലകൾ, ഗ്രീൻ ടീ തുടങ്ങിയ പ്രകൃതിദത്ത മുടിക്ക് ഗുണം ചെയ്യുന്ന ചേരുവകൾ ഇവയിൽ ചേർക്കാവുന്നതാണ്. കെമിക്കലുകൾ ഇല്ലാത്ത ഷാംപൂവിലേക്ക് മാറുന്നത് നിങ്ങളുടെ തലയോട്ടിയിൽ പൊരുത്തപ്പെടാൻ കുറച്ച് സമയമെടുത്തേക്കാം.