AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cosmetic treatment issues: യൗവ്വനം നിലനിർത്താനുള്ള ചികിത്സ ആളെ കൊല്ലിയോ? സൗന്ദര്യ ചികിത്സയുടെ ഭീകരമുഖം

Cosmetic Anti-Ageing Treatments Linked to Serious Complications: വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ക്യാപ്സ്യൂൾ രൂപത്തിലുള്ളതും കുത്തിവയ്പ്പായുള്ളതുമായ ഉപയോഗങ്ങളെ അപേക്ഷിച്ച് പുറമെ തേക്കുന്ന ക്രീമുകൾക്ക് പാർശ്വഫലങ്ങൾ താരതമ്യേന കുറവാണ്.

Cosmetic treatment issues: യൗവ്വനം നിലനിർത്താനുള്ള ചികിത്സ ആളെ കൊല്ലിയോ? സൗന്ദര്യ ചികിത്സയുടെ ഭീകരമുഖം
Cosmetic Anti Ageing TreatmentImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 30 Jun 2025 20:20 PM

കൊച്ചി: യൗവനം നിലനിർത്താനും സൗന്ദര്യം വർദ്ധിപ്പിക്കാനുമായി ഇന്ന് പലരും കോസ്മെറ്റിക് ചികിത്സകളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ, ഇത്തരം ചികിത്സകളുടെ മറവിലെ അപകടങ്ങളും ഭീകരമുഖവും ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. വിദഗ്ദ്ധരല്ലാത്തവർ നടത്തുന്ന ചികിത്സകളും, ശാസ്ത്രീയമല്ലാത്ത രീതികളും പലപ്പോഴും ജീവൻ പോലും അപഹരിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു.

അപകടങ്ങൾ വർദ്ധിക്കുന്നു

 

സൗന്ദര്യവർദ്ധക ക്ലിനിക്കുകളുടെയും ബ്യൂട്ടി പാർലറുകളുടെയും എണ്ണം പെരുകുമ്പോൾ, ഇവയിൽ എത്രയെണ്ണം അംഗീകൃതമാണെന്നോ മതിയായ യോഗ്യതയുള്ള ഡോക്ടർമാരുടെ മേൽനോട്ടത്തിലാണോ പ്രവർത്തിക്കുന്നതെന്നോ ഉള്ള കാര്യത്തിൽ വ്യക്തതയില്ല. നിയമപരമായ പിൻബലമില്ലാത്ത പല സ്ഥാപനങ്ങളും, കുറഞ്ഞ ചെലവിൽ ചികിത്സ വാഗ്ദാനം ചെയ്ത് ആളുകളെ ആകർഷിക്കുന്നു. ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ചിലപ്പോൾ മരണങ്ങൾക്കും വരെ വഴിയൊരുക്കുന്നു.

 

വാർദ്ധക്യ വിരുദ്ധ ചികിത്സകളും അപകട സാധ്യതകളും

 

വാർദ്ധക്യ വിരുദ്ധ ചികിത്സകളായ ഗ്ലൂട്ടത്തയോൺ, വിറ്റാമിൻ സി എന്നിവയുടെ അമിത ഉപയോഗം ഹൃദയസ്തംഭനത്തിന് കാരണമായേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോശങ്ങളിൽ ഉൽ‌പാദിപ്പിക്കപ്പെടുന്ന ഒരു ആന്റിഓക്‌സിഡന്റാണ് ഗ്ലൂട്ടത്തയോൺ. ഗ്ലൂട്ടാമൈൻ, ഗ്ലൈസിൻ, സിസ്റ്റൈൻ എന്നീ മൂന്ന് അമിനോ ആസിഡുകളാണ് ഇതിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്. മെലാനിന്റെ അളവ് കുറയ്ക്കുന്നതിലൂടെയും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിലൂടെയുമാണ് ഇത് പ്രവർത്തിക്കുന്നത്.

 

Also Read:വീട്ടിൽ ചിരട്ടയുണ്ടോ? രുചികരമായ മലബാർ സ്പെഷ്യൽ ചിരട്ടമാല തയ്യാറാക്കാം; പേരു പോലെ രുചിയും വ്യത്യസ്തം!

 

ഗ്ലൂട്ടാത്തയോൺ പ്രധാനമായും മൂന്ന് രൂപങ്ങളിലാണ് ആളുകൾ ഉപയോഗിക്കുന്നത്

 

  • കാപ്‌സ്യൂൾ രൂപത്തിൽ: ഗുളികകളായോ സപ്ലിമെന്റുകളായോ.
  • കുത്തിവയ്‌പ്പ്: നേരിട്ട് ശരീരത്തിൽ കുത്തിവെക്കുന്ന രീതി.
  • പുറമെ തേക്കുന്ന ക്രീമുകൾ/സിറം: ചർമ്മത്തിൽ പുരട്ടുന്ന ലേപനങ്ങൾ.

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ക്യാപ്സ്യൂൾ രൂപത്തിലുള്ളതും കുത്തിവയ്പ്പായുള്ളതുമായ ഉപയോഗങ്ങളെ അപേക്ഷിച്ച് പുറമെ തേക്കുന്ന ക്രീമുകൾക്ക് പാർശ്വഫലങ്ങൾ താരതമ്യേന കുറവാണ്. എന്നാൽ ഗ്ലൂട്ടാത്തയോൺ കുത്തിവയ്‌പ്പ് സുരക്ഷിതമല്ലെന്നാണ് പല റിപ്പോർട്ടുകളും മുന്നറിയിപ്പ് നൽകുന്നത്.

 

ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യം

 

ഡോക്ടറുടെ നിർദേശമില്ലാതെ ഒരു തരത്തിലുള്ള ഗ്ലൂട്ടാത്തയോൺ സപ്ലിമെന്റുകളോ കുത്തിവയ്പ്പുകളോ എടുക്കാൻ പാടില്ല. സൗന്ദര്യ ചികിത്സകൾ തിരഞ്ഞെടുക്കുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. ലൈസൻസുള്ള, അംഗീകൃത ക്ലിനിക്കുകളെ മാത്രം ആശ്രയിക്കുക. ചികിത്സ ചെയ്യുന്ന ഡോക്ടർക്ക് മതിയായ യോഗ്യതയും പരിചയവുമുണ്ടോ എന്ന് ഉറപ്പുവരുത്തുക. ചികിത്സയുടെ അപകടസാധ്യതകളെക്കുറിച്ചും പാർശ്വഫലങ്ങളെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കിയ ശേഷം മാത്രം മുന്നോട്ട് പോകുക.