Hair Fall: മുടി കൊഴിച്ചിൽ എപ്പോഴാണ് അസാധാരണമാകുന്നത്; ഈ അവസ്ഥ ശ്രദ്ധിക്കണം

Hair Fall And Exact Reasons: മുടി ഒന്ന് ചീകുമ്പോഴോ അല്ലെങ്കിൽ തലകഴുകുമ്പോഴോ ധാരാളം മുടി കൊഴിയുന്നത് നമ്മളിൽ ആശങ്ക സൃഷ്ടിക്കാറുണ്ട്. സാധാരണ ഒരു മനുഷ്യനിൽ ദിവസവും 50 മുതൽ 100 ​​വരെ മുടി കൊഴിയുന്നത് സാധാരണമാണ്. ചർമ്മം മൃതകോശങ്ങളെ നീക്കം ചെയ്യുന്നതുപോലെ തലയോട്ടി പഴയ മുടിയിഴകളെ നീക്കം ചെയ്യുന്നു.

Hair Fall: മുടി കൊഴിച്ചിൽ എപ്പോഴാണ് അസാധാരണമാകുന്നത്; ഈ അവസ്ഥ ശ്രദ്ധിക്കണം

Hair Fall

Published: 

20 Jan 2026 | 11:22 AM

മുടി കൊഴിച്ചിൽ പലരെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ്. എന്നാൽ അതിൻ്റെ യഥാർത്ഥ കാരണം അറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ പ്രശ്നം ​ഗുരുതരമാകുകയും ചെയ്യും. ജീവിതശൈലി മുതൽ കഴിക്കുന്ന ഭക്ഷണം വരെ മുടി കൊഴിയുന്നതിന് കാരണമാകാറുണ്ട്. മുടി കൊഴിച്ചിൽ സാധാരണമാണെങ്കിലും എപ്പോഴാണ് നിങ്ങൾ അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതെന്ന് ഡെർമറ്റോളജിസ്റ്റായ ഡോ. ഗൗരവ് ഗാർ​ഗ് വിശദീകരിക്കുന്നത് പരിശോധിക്കാം.

മുടി ഒന്ന് ചീകുമ്പോഴോ അല്ലെങ്കിൽ തലകഴുകുമ്പോഴോ ധാരാളം മുടി കൊഴിയുന്നത് നമ്മളിൽ ആശങ്ക സൃഷ്ടിക്കാറുണ്ട്. സാധാരണ ഒരു മനുഷ്യനിൽ ദിവസവും 50 മുതൽ 100 ​​വരെ മുടി കൊഴിയുന്നത് സാധാരണമാണ്. ചർമ്മം മൃതകോശങ്ങളെ നീക്കം ചെയ്യുന്നതുപോലെ തലയോട്ടി പഴയ മുടിയിഴകളെ നീക്കം ചെയ്യുന്നു. ശരീരം സമ്മർദ്ദത്തിലായിരിക്കുമ്പോൾ മുടി കൊഴിച്ചിൽ കൂടുമെന്ന് ഡെർമറ്റോളജിസ്റ്റ് പറഞ്ഞു. ഇതിനെ ടെലോജൻ എഫ്ലൂവിയം എന്ന് വിളിക്കുന്നു. എന്നാൽ ഇത് ദിവസവും ഉണ്ടാകണമെന്നില്ല.

ഒരാൾക്ക് കടുത്ത പനി വരുമ്പോഴോ, പ്രസവ ശേഷമോ, ശരീരഭാരം കുറയുമ്പോഴോ നിങ്ങളുടെ ശരീരം കൂടുതൽ സമ്മർദ്ദം നേരിടേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ മുടി കൊഴിച്ചിൽ രൂക്ഷമായേക്കാം. പുതിയ മുടികൾ വളരുകയും ഒപ്പം മുടി കൊഴിയുകയും ചെയ്യുന്നത് പേടിക്കേണ്ടതില്ല. എന്നാൽ മുടി വളർച്ചയില്ലാതെ മുടി കൊഴിയുന്നത് എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ മുടി കൊഴിഞ്ഞ് കഷണ്ടിയാകാനുള്ള സാധ്യതയും കാണുന്നു.

ALSO READ: ചെറുപ്പത്തിലെ നര ബാധിക്കുന്നു; കാരണം എന്താണെന്ന് അറിയാമോ?

മുടി കൊഴിച്ചിൽ തടയാൻ കഴിക്കേണ്ടത്

മുടിയുടെ ആരോഗ്യത്തിന് മുട്ട നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ്. മുട്ടയുടെ മഞ്ഞക്കരു ബയോട്ടിനാൽ സമ്പന്നമായതിനാല്‍ ഇവ കഴിക്കുന്നത് തലമുടി തഴച്ചുവളരാന്‍ നല്ലതാണ്. കൂടാതെ മുട്ടയില്‍ വിറ്റാമിനുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

മറ്റൊന്നാണ് ചീര. ഇതില്‍ നല്ല അളവില്‍ ബയോട്ടിനുണ്ട്. അതിനാല്‍ ചീര കഴിക്കുന്നതും മുടി വളരാൻ സഹായിക്കും. പാലും പാലുത്പ്പന്നങ്ങളും കഴിക്കുക. പാല്‍, ചീസ്, തൈര് തുടങ്ങിയവയില്‍ കാത്സ്യം, പ്രോട്ടീന്‍, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തലമുടിക്ക് ആവശ്യമാണ്.

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷും ഡയറ്റില്‍ ഉൾപ്പെടുത്തണം. സാല്‍മണ്‍, മത്തി തുടങ്ങിയ മീനുകളില്‍ ബയോട്ടിന്‍ ധാരാളമുണ്ട്.

നട്‌സും വിത്തുകളും കഴിക്കാം. ബദാം, നിലക്കടല, വാള്‍നട്‌സ്, ചിയ വിത്തുകള്‍, ചണവിത്തുകള്‍, മത്തങ്ങ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയവയിൽ ബയോട്ടിന്‍ ധാരാളമുണ്ട്.

 

 

 

ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
തലമുടി തിളങ്ങും, അടിപൊളി ഷാമ്പൂ വീട്ടിലുണ്ടാക്കാം
ചേന അരിയാൻ പേടിക്കണ്ട; കൈ ചൊറിയാതിരിക്കാൻ ഇതാ വഴി
ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയതിനെ തുടര്‍ന്ന് സംഘര്‍ഷം
ബുള്ളറ്റ് ട്രെയിൻ പാതയിൽ വൈദ്യുതീകരണ തൂണുകൾ ഉയരുന്നു
സഞ്ജുവിന്റെയും സഹതാരങ്ങളുടെയും ഉല്ലാസയാത്ര കണ്ടോ?
പുറത്തെ അടുപ്പിനുള്ളിൽ മൂർഖൻ, ഒന്നല്ല രണ്ടെണ്ണം