Beetroot Farming: വീട്ടിൽ തന്നെ ബീറ്റ്റൂട്ട് കൃഷിചെയ്താലോ? എളുപ്പവഴികൾ

How to easily grow beetroot at home: വിത്ത് നട്ട് ഏകദേശം 50 മുതൽ 60 ദിവസങ്ങൾക്കുള്ളിൽ ബീറ്റ്റൂട്ട് വിളവെടുക്കാൻ പാകമാകും. ആവശ്യമായ വലുപ്പമെത്തുമ്പോൾ വിളവെടുത്ത് ഇവ പച്ചയായോ പാകം ചെയ്തോ ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

Beetroot Farming: വീട്ടിൽ തന്നെ ബീറ്റ്റൂട്ട് കൃഷിചെയ്താലോ? എളുപ്പവഴികൾ

Beetroot Farming

Published: 

20 Dec 2025 21:36 PM

പോഷകസമൃദ്ധമായ പച്ചക്കറികളിൽ മുൻപന്തിയിലാണ് ബീറ്റ്റൂട്ട്. പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിൻ എ, ബി, സി, ഫോളിക് ആസിഡ് എന്നിവയാൽ സമ്പന്നമായ ബീറ്റ്റൂട്ടിൽ കലോറി വളരെ കുറവാണ്. തണുപ്പുകാലമാണ് ബീറ്റ്റൂട്ട് കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യം.

 

സ്ഥലം തിരഞ്ഞെടുക്കലും വിതയ്ക്കലും

 

നന്നായി വെയിൽ ലഭിക്കുന്നതും വെള്ളം കെട്ടിക്കിടക്കാത്തതുമായ സ്ഥലം വേണം കൃഷിക്ക് തിരഞ്ഞെടുക്കാൻ. മണ്ണ് 10 ഇഞ്ച് ആഴത്തിൽ കിളച്ച് ഒരുക്കുക. വിത്തുകൾ തമ്മിൽ അര ഇഞ്ച് അകലത്തിലും വരികൾ തമ്മിൽ 12-18 ഇഞ്ച് അകലത്തിലും വേണം വിതയ്ക്കാൻ. ചെടികൾ വളർന്നു തുടങ്ങുമ്പോൾ അവ തമ്മിൽ 2-4 ഇഞ്ച് അകലം വരുന്ന രീതിയിൽ ക്രമീകരിക്കുന്നത് കിഴങ്ങുകൾ നന്നായി വളരാൻ സഹായിക്കും. വേരുകൾക്ക് വായുസഞ്ചാരം ഉറപ്പാക്കാൻ എയറേഷൻ ട്യൂബുകൾ സ്ഥാപിക്കുന്നത് നല്ലതാണ്.

 

സ്ഥലപരിമിതിയുള്ളവർക്ക്

 

വലിയ തോട്ടമില്ലാത്തവർക്ക് മോഡുലാർ ട്രേകൾ ഉപയോഗിച്ച് വീടിനുള്ളിലോ ബാൽക്കണിയിലോ ബീറ്റ്റൂട്ട് വളർത്താം. ഓരോ ട്രേയിലും ഒരിഞ്ച് ആഴത്തിൽ വിത്തുകൾ നടുക. വിത്തുകൾ മുളച്ചു വരുമ്പോൾ കരുത്തുള്ള തൈകൾ മാത്രം നിലനിർത്തി ബാക്കിയുള്ളവ മാറ്റുക. തൈകൾക്ക് ഏകദേശം രണ്ടിഞ്ച് നീളമാകുമ്പോൾ അവ പുറത്തേക്ക് മാറ്റി നടാം. മാറ്റുമ്പോഴും തൈ നിൽക്കുന്ന മണ്ണ് ഇളകാതെ നടാൻ ശ്രദ്ധിക്കണം.

തുടക്കത്തിൽ പതിവായി നനയ്ക്കണം. ചെടി വളരുന്നതോടെ നനയുടെ അളവ് കുറയ്ക്കാം. ചെടിയുടെ വളർച്ച മുരടിക്കുകയാണെങ്കിൽ അനുയോജ്യമായ വളം നൽകുകയും കളകൾ കൃത്യമായി നീക്കം ചെയ്യുകയും വേണം. വിത്ത് നട്ട് ഏകദേശം 50 മുതൽ 60 ദിവസങ്ങൾക്കുള്ളിൽ ബീറ്റ്റൂട്ട് വിളവെടുക്കാൻ പാകമാകും. ആവശ്യമായ വലുപ്പമെത്തുമ്പോൾ വിളവെടുത്ത് ഇവ പച്ചയായോ പാകം ചെയ്തോ ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

ജങ്ക് ഫുഡ് കൊതി മാറ്റണോ? വഴിയുണ്ട്
ഐപിഎല്‍ പരിശീലകരുടെ ശമ്പളമെത്ര?
കുളിച്ചയുടൻ ഭക്ഷണം കഴിക്കുന്നവരാണോ?
വെറും ഭംഗിക്കല്ല, മദ്യപിക്കാൻ കുപ്പി ഗ്ലാസ് എന്തിന്?
അയ്യോ, കടുവ! പ്രേമാ ഓടിക്കോ, എനിക്ക് ഈ ദേശത്തെ വഴിയറിയില്ല
ശ്രീനിയെ അവസാനം ഒരു നോക്ക് കാണാൻ മമ്മൂട്ടിയും മോഹൻലാലും എത്തിയപ്പോൾ
ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
തലശ്ശേരിയിൽ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചപ്പോൾ