Health Tips: വെള്ളയോ തവിട്ടോ? ഏത് അരിയാണ് ആരോഗ്യകരം; എങ്ങനെ കഴിക്കാം
Brown Rice vs White Rice: ചോറ് കഴിക്കുന്നത് നല്ലതാണ്, എന്നാൽ മിതത്വവും ഗുണവും ആരോഗ്യവും ശ്രദ്ധിക്കുകയും വേണം. ചിലർക്ക് വെളുത്ത അരി കഴിക്കാനാണ് ഇഷ്ടമെങ്കിൽ മറ്റ് ചിലർക്ക് തവിട്ട് നിറത്തിലുള്ളതാണ് ഇഷ്ടം. നമ്മുടെ ഇഷ്ട്ടം മാറ്റിവച്ചാൽ, ഇതിൽ ഏതാണ് ആരോഗ്യത്തിന് നല്ലതെന്ന് തിരച്ചറിയേണ്ടത് വളരെ പ്രധാനമാണ്.
അരിയാഹാരം ഇല്ലാതെ ഒരു ദിവസം തള്ളി നീക്കാൻ മിക്ക മലയാളികൾക്കും വലിയ ബുദ്ധിമുട്ടാണ്. ഉച്ചയൂണിനും അത്താഴത്തിനും കാലങ്ങളായി ചോറ് കഴിക്കുന്നതാണ് മിക്ക വീടുകളിലെയും ശീലം. ചോറ് കഴിക്കുന്നത് നല്ലതാണ്, എന്നാൽ മിതത്വവും ഗുണവും ആരോഗ്യവും ശ്രദ്ധിക്കുകയും വേണം. ഇന്ന് വിപണികളിൽ പലതരം അരിയാണ് ലഭിക്കുന്നത്. മട്ട, കുറുവ, പൊന്നി, ജയ തുടങ്ങി എണ്ണിയാൽ തീരാത്തത്ര ഇനങ്ങൾ വാങ്ങാൻകിട്ടും.
എന്നാൽ പൊതുവെ നമ്മൾ വെള്ളയും തവിട്ടും എന്നാണ് ഇവ വേർതിരിക്കുന്നത്. ചിലർക്ക് വെളുത്ത അരി കഴിക്കാനാണ് ഇഷ്ടമെങ്കിൽ മറ്റ് ചിലർക്ക് തവിട്ട് നിറത്തിലുള്ളതാണ് ഇഷ്ടം. നമ്മുടെ ഇഷ്ട്ടം മാറ്റിവച്ചാൽ, ഇതിൽ ഏതാണ് ആരോഗ്യത്തിന് നല്ലതെന്ന് തിരച്ചറിയേണ്ടത് വളരെ പ്രധാനമാണ്. അങ്ങനെയെങ്കിൽ അരിയിൽ വെള്ളയാണോ തവിട്ടാണോ ഏറ്റവും മികച്ചതെന്ന് നമുക്ക് മനസ്സിലാക്കാം.
Also Read: എപ്പോഴും ഗ്യാസ് കയറുന്നു! അൽപം മല്ലി ചായ കുടിച്ച് നോക്ക്; തയ്യാറാക്കേണ്ടത്
തവിട്ട് അരി Vs വെള്ള അരി
മറ്റ് അരി ഇനങ്ങളെ അപേക്ഷിച്ച് വെളുത്ത അരിക്ക് പോഷകങ്ങൾ കുറവാണ്. പുറംതൊലി മാത്രം നീക്കം ചെയ്ത അരിയിലെ തവിട് നിലനിർത്തുന്ന ഒന്നാണ് ചുവന്ന അരി. ചുവന്ന അരിയിൽ നാരുകളും പോഷകങ്ങളും കൂടുതലുള്ള. വ്യത്യസ്ത പോഷക മൂല്യങ്ങളാണ് ചുവന്ന അരിക്കും വെളുത്ത അരിക്കുമുള്ളത്.
സാധാരണയായി, വെളുത്ത അരി പാകം ചെയ്യുമ്പോൾ 100 ഗ്രാമിൽ 130 എന്ന അളവിൽ കലോറി ഉൾപ്പെടുന്നു. ചുവന്ന അരിയിൽ അല്പം കൂടുതൽ കലോറി അടങ്ങിയിട്ടുണ്ട്. 100 ഗ്രാമിൽ ഏകദേശം 110-150 കലോറിയാണ് അടങ്ങിയിട്ടുള്ളത്. വെള്ള അരിയിൽ പ്രോട്ടീന്റെ അളവ് കുറവാണ്. അതേസമയം ചുവന്ന അരിയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
ഇത്തരം ചില ഗുണങ്ങളെടുത്താൽ വെളുത്ത അരിയെക്കാൾ പോഷകസമൃദ്ധമാണ് ചുവന്ന അരി. കാരണം അവ കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതും അധിക ആരോഗ്യ ഗുണങ്ങൾ നൽകുന്നതുമാണഅ. ചുവന്ന അരിയിൽ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ കാണപ്പെടുന്നു. വെളുത്ത അരിയിലാകട്ടെ നാരുകൾ കുറവാണ്. വെളുത്ത അരിയിലെ തവിട് നീക്കം ചെയ്യപ്പെടുമ്പോൾ ചില വിറ്റാമിനുകളും ധാതുക്കളും നഷ്ടമാവുകയും ചെയ്യുന്നു.
ചുവന്ന അരിയിൽ നാരുകൾ കൂടുതലായതിനാൽ അവ ദഹനം എളുപ്പത്തിലാക്കുന്നു. ചുവന്ന അരിയിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഗ്ലൂക്കോസ് മെറ്റബോളിസത്തിലും രക്തസമ്മർദ്ദ നിയന്ത്രണത്തിനും സഹായിക്കുന്ന എൻസൈമാറ്റിക് പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകുന്നു. വെളുത്ത അരിയിൽ നാരുകൾ കുറവായതിനാൽ അവ ദഹനം മന്ദഗതിയിലാക്കുന്നു. അതിലൂടെ വിശപ്പ് ശമിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സാധിക്കുന്നു.