AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Carrot Juice Benefits: ഒരു ​ഗ്ലാസ് കാരറ്റ് ജ്യൂസ് നിങ്ങളുടെ ശരീരത്തെ മാറ്റിമറിക്കും… ഈ ​ഗുണങ്ങൾ അറിയാമോ?

Carrot Juice Health Benefits: വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിങ്ങനെ ആരോ​ഗ്യ ​ഗുണങ്ങൾ ഏറെ അടങ്ങിയ ഒന്നാണ് കാരറ്റ്. പക്ഷേ കറികൾ കഴിക്കുന്നതിന് പകരം ദിവസവും ഒരു ​ഗ്ലാസ് കാരറ്റ് ജ്യൂസ് കുടിക്കുന്നതിന്റെ ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് നിങ്ങൾക്ക് അറിയാമോ?

Carrot Juice Benefits: ഒരു ​ഗ്ലാസ് കാരറ്റ് ജ്യൂസ് നിങ്ങളുടെ ശരീരത്തെ മാറ്റിമറിക്കും… ഈ ​ഗുണങ്ങൾ അറിയാമോ?
Carrot JuiceImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 20 Dec 2025 13:13 PM

മലയാളികൾക്ക് സാമ്പാറിലെ പ്രധാന കഷണങ്ങളിൽ ഒന്നാണ് കാരറ്റ്. എന്നാൽ കാരറ്റ് ജ്യൂസ് കുടിക്കുന്ന പതിവ് പൊതുവെ നമുക്കില്ല. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിങ്ങനെ ആരോ​ഗ്യ ​ഗുണങ്ങൾ ഏറെ അടങ്ങിയ ഒന്നാണ് കാരറ്റ്. പക്ഷേ കറികൾ കഴിക്കുന്നതിന് പകരം ദിവസവും ഒരു ​ഗ്ലാസ് കാരറ്റ് ജ്യൂസ് കുടിക്കുന്നതിന്റെ ​ഗുണങ്ങൾ എന്തെല്ലാമാണെന്ന് നിങ്ങൾക്ക് അറിയാമോ? കാരറ്റ് ജ്യൂസിലൂടെ നമുക്ക് ലഭിക്കുന്ന അത്ഭുത ​ഗുണങ്ങളെക്കുറിച്ച് അറിയാം.

ആന്റിഓക്‌സിഡന്റ് വർദ്ധിപ്പിക്കുന്നു: നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പറയുന്നത് അനുസരിച്ച്, കാരറ്റിൽ ബി-കരോട്ടിൻ, എ-കരോട്ടിൻ തുടങ്ങിയ കരോട്ടിനോയിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും കാരറ്റ് ജ്യൂസ് കുടിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന്റെ ആന്റിഓക്‌സിഡന്റ് ശേഷി വർദ്ധിപ്പിക്കുകയും ഹൃദയാരോ​ഗ്യത്തെ ബാധിക്കുന്ന ദോഷകരമായ ഫ്രീ റാഡിക്കലുകളെ അകറ്റി നിർത്തുകയും ചെയ്യുന്നു.

Also Read: വെള്ളയോ തവിട്ടോ? ഏത് അരിയാണ് ആരോഗ്യകരം; എങ്ങനെ കഴിക്കാം

ശരീരത്തിലെ കൊഴുപ്പ്: കാരറ്റ് ജ്യൂസ് കൊഴുപ്പിൻ്റെ അളവ് വർദ്ധിപ്പിക്കുന്ന മാലോണ്ടിയാൾഡിഹൈഡിനെ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ രക്തക്കുഴലുകളെ സംരക്ഷിക്കുകയും ഹൃദ്രോഗ സാധ്യത ​ഗണ്യമായി കുറയ്ക്കുകയും ചെയ്യും.

ഹൃദയാരോഗ്യത്തിന്: പതിവായി കാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും നിങ്ങളുടെ ഹൃദയം കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യും. കാരറ്റിലെ പൊട്ടാസ്യം, നൈട്രേറ്റുകൾ, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങളാണ് ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത്.

വിറ്റാമിനുകളും ധാതുക്കളും: കാരറ്റിൽ വിറ്റാമിൻ എ, സി, ഇ, പൊട്ടാസ്യം പോലുള്ള ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ കാഴ്ച, പ്രതിരോധശേഷി, ചർമ്മാരോഗ്യം, ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനം എന്നിവയെ ഏറെ സഹായിക്കുന്നു.

ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ: സപ്ലിമെന്റുകളിൽ നിന്ന് വ്യത്യസ്തമായി, കാരറ്റ് ജ്യൂസ് ഭക്ഷണത്തിൽ ധൈര്യമായി ഉൾപ്പെടുത്താവുന്ന ഒന്നാണ്.