Diwali 2025 Diet Plan: ദീപാവലിക്ക് മധുരം കഴിക്കാൻ പേടി വേണ്ട! ഷുഗർ കൺട്രോൾ ചെയ്യാൻ ഇതാ ചില കിടിലൻ ട്രിക്കുകൾ

Diwali 2025 Diet Tips: പ്രമേഹ രോ​ഗികൾ ഇനി പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. മധുരപലഹാരങ്ങൾ ആസ്വദിക്കുമ്പോൾ നിങ്ങളുടെ പഞ്ചസാരയുടെ അളവ് എങ്ങനെ നിയന്ത്രണത്തിലാക്കാമെന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.

Diwali 2025 Diet Plan: ദീപാവലിക്ക് മധുരം കഴിക്കാൻ പേടി വേണ്ട! ഷുഗർ കൺട്രോൾ ചെയ്യാൻ ഇതാ ചില കിടിലൻ ട്രിക്കുകൾ

Diwali 2025 Diet Plan

Published: 

09 Oct 2025 12:39 PM

ദീപാവലിയെന്നാൽ മധുര പലഹാരങ്ങളുടേയും ആഘോഷമാണ്. രുചികരമായ നിരവധി പല​ഹാരങ്ങളാണ് ഈ ഉത്സവകാലത്ത് നാം തയ്യാറാക്കുക. അതിനാൽ തന്നെ അവയുടെ രുചിയിലു നിറത്തിലും മതിമറന്ന് നാം അത് ധാരാളമായി കഴിക്കുകയും ചെയ്യും. എന്നാൽ ഇത് നമുക്ക് ദീപാവലി കഴിയുമ്പോഴേക്കും നമ്മുടെ ശരീരത്തിനു പല ആരോ​ഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് ആരോ​ഗ്യം കൈവിടാതെ വേണം ദീപാവലി ആഘോഷിക്കേണ്ടത്.

പ്രത്യേകിച്ച് പ്രമേഹ രോ​ഗികൾ ഇനി പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. മധുരപലഹാരങ്ങൾ ആസ്വദിക്കുമ്പോൾ നിങ്ങളുടെ പഞ്ചസാരയുടെ അളവ് എങ്ങനെ നിയന്ത്രണത്തിലാക്കാമെന്നാണ് ഈ ലേഖനത്തിൽ പറയുന്നത്.മധുരപലഹാരങ്ങൾ കഴിക്കുന്നതിനുമുമ്പായി ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. അതായത് പച്ചക്കറികൾ പഴങ്ങളും സാലഡുകളും നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക.

ഉദാഹരണത്തിന് കക്കിരിക്ക, പാവക്ക, നെല്ലിക്ക, പടവലം തുടങ്ങിയവ ഭക്ഷണത്തിൽ നന്നായി ഉൾപ്പെടുത്തുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയും. മാത്രമല്ല ഈ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ അമിതമായ അളവിൽ മധുരപലഹാരങ്ങൾ കഴിക്കാതിരിക്കുവാൻ നിങ്ങളെ സഹായിക്കും. കൂടാതെ ബദാം, വാൽനട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്ടസും നാം തയ്യാറാക്കുന്ന പലഹാരങ്ങളിൽ ചേർക്കുന്നത് രുചി വർദ്ധിപ്പിക്കുകയും അവയെ ആരോഗ്യകരമാക്കുകയും ചെയ്യും.

മാത്രമല്ല അമിതമായി കഴിക്കുന്നത് നിയന്ത്രിക്കുക. മിതമായ അളവിൽ മാത്രം മധുരപലഹാരങ്ങൾ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. അതായത് മധുരപലഹാരങ്ങൾ കഴിക്കുന്നതിന് മുമ്പും ശേഷവും ധാരാളം വെള്ളം കുടിക്കുക. വെള്ളം നമ്മുടെ ശരീരത്തിൽ നിന്നും വിഷവസ്തുക്കളെ പുറന്തള്ളുകയും പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുവാനും സഹായിക്കും. കുറഞ്ഞത് 7 മുതൽ 8 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് നല്ലതായി കണക്കാക്കുന്നു.

കൂടതെ ധാന്യവർ​ഗങ്ങൾ നന്നായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അതെല്ലാ ഉയർന്ന അളവിൽ പ്രമേഹമുള്ളവർ മധുര പലഹാരങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. ഇതിലെല്ലാം ഉപരി നന്നായി വ്യായാമം ചെയ്യുക. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അമിത കലോറിയെ കത്തിച്ചു കളയേണ്ടത് അനിവാര്യമാണ്. അതിന് ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തിൽ ഏർപ്പെടേണ്ടത് പ്രധാനമാണ്. നടത്തം, യോ​ഗ, ‍ഡാൻസ് ഇവയെല്ലാം ഉൾപ്പെടുത്താവുന്നതാണ്.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും