AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali 2025: ദീപാവലിയ്ക്ക് പടക്കം മസ്റ്റാണോ? എങ്കിൽ ഇക്കാര്യം ശ്രദ്ധിയ്ക്കണം, അപകടം വരുന്നതിനു മുമ്പും ശേഷവും

Crackers safely this Diwali: പടക്കം പൊട്ടിക്കുന്ന സ്ഥലത്തിനടുത്ത് ഒരു ബക്കറ്റ് വെള്ളം, മണൽ, അല്ലെങ്കിൽ ഒരു ഹോസ് എന്നിവ തയ്യാറാക്കി വെക്കുക. ഇത് ചെറിയ തീപിടിത്തങ്ങൾ ഉടൻ നിയന്ത്രിക്കാൻ സഹായിക്കും.

Diwali 2025: ദീപാവലിയ്ക്ക് പടക്കം മസ്റ്റാണോ? എങ്കിൽ ഇക്കാര്യം ശ്രദ്ധിയ്ക്കണം, അപകടം വരുന്നതിനു മുമ്പും ശേഷവും
Fire CrackersImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Updated On: 10 Oct 2025 17:12 PM

ന്യൂഡൽഹി: ദീപാവലി എന്നാൽ വെളിച്ചത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമാണ്. പടക്കം പൊട്ടിക്കാതെ എന്ത് ആഘോഷം എന്ന് ചിന്തിക്കുന്നവരേറെ… എന്നാൽ പടക്കം പൊട്ടിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

 

സുരക്ഷാ നിയമങ്ങൾ

 

വീടുകൾ, വാഹനങ്ങൾ, ഉണങ്ങിയ ഇലകൾ, പെട്ടെന്ന് തീ പിടിക്കുന്ന വസ്തുക്കൾ എന്നിവയിൽ നിന്ന് അകന്ന, നല്ല തുറന്ന സ്ഥലങ്ങളിൽ മാത്രം പടക്കം പൊട്ടിക്കുക. സിമന്റ് തറയോ തുറന്ന ഗ്രൗണ്ടോ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും സുരക്ഷിതം. തീ പിടിക്കാൻ സാധ്യത കുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക. അയഞ്ഞ വസ്ത്രങ്ങൾ ഒഴിവാക്കുക, നീളമുള്ള മുടി കെട്ടിവെക്കുക, തീപ്പൊരിയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സേഫ്റ്റി ഗ്ലാസുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.

മുതിർന്നവരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രമേ കുട്ടികളെ പടക്കം പൊട്ടിക്കാൻ അനുവദിക്കാവൂ. കുട്ടികളെയും വളർത്തുമൃഗങ്ങളെയും പടക്കം പൊട്ടിക്കുന്ന സ്ഥലത്തുനിന്ന് അകറ്റി നിർത്തുക.
പടക്കങ്ങൾ നിലത്ത് വെച്ച് മാത്രം കത്തിക്കുക, കൈയ്യിൽ വെച്ച് കത്തിക്കുന്നത് ഒഴിവാക്കുക. കത്തിച്ച ഉടൻ തന്നെ സുരക്ഷിതമായ അകലം പാലിക്കുക.

 

അടിയന്തര ഘട്ടങ്ങളിൽ ചെയ്യേണ്ടത്

 

  • പടക്കം പൊട്ടിക്കുന്ന സ്ഥലത്തിനടുത്ത് ഒരു ബക്കറ്റ് വെള്ളം, മണൽ, അല്ലെങ്കിൽ ഒരു ഹോസ് എന്നിവ തയ്യാറാക്കി വെക്കുക. ഇത് ചെറിയ തീപിടിത്തങ്ങൾ ഉടൻ നിയന്ത്രിക്കാൻ സഹായിക്കും.
  • കത്തിച്ച്, പൊട്ടാതെ കിടക്കുന്ന പടക്കങ്ങൾ പോയി തൊടരുത്. കുറഞ്ഞത് 15-20 മിനിറ്റ് കാത്തിരുന്ന ശേഷം അത് വെള്ളത്തിൽ മുക്കി നിർവീര്യമാക്കുക.
  • ആർക്കെങ്കിലും ചെറിയ പൊള്ളലേറ്റാൽ, ആ ഭാഗം 10 മിനിറ്റെങ്കിലും തണുത്ത വെള്ളത്തിൽ വെക്കുക. എന്നിട്ട് വൃത്തിയുള്ള തുണി കൊണ്ട് മൂടുക. ഉടൻ തന്നെ വൈദ്യസഹായം തേടുക.

സുരക്ഷിതമായ ആഘോഷത്തിനായി കുറഞ്ഞ പുകയുള്ളതും ശബ്ദമുള്ളതുമായ പടക്കങ്ങൾ തിരഞ്ഞെടുക്കുന്നത് പരിസ്ഥിതിക്കും സഹായകമാകും. ആഘോഷം കഴിഞ്ഞാലുടൻ തന്നെ പടക്ക അവശിഷ്ടങ്ങൾ വൃത്തിയാക്കി സുരക്ഷിതമായി നിർമാർജനം ചെയ്യുക.