AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KSRTC Double Decker: 200 രൂപയുണ്ടോ… കൊച്ചി മുഴുവൻ കറങ്ങാം; അതും കെഎസ്ആർടിസി ഡബിൾ ഡക്കറിൽ

KSRTC Double Decker Kochi Travel Guide: കൊച്ചിയിലെ ന​ഗര കാഴ്ച്ചകൾ കാണാൻ ഒരു സുവർണാവസരമാണ് കെഎസ്ആർടിസി ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. കെഎസ് ആർടിസി ബഡ്‌ജറ്റ്‌ ടൂറിസം ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസിന്റെ ട്രിപ്പുകളെക്കുറിച്ച് വിശദമായി പരിശോധിക്കാം.

KSRTC Double Decker: 200 രൂപയുണ്ടോ… കൊച്ചി മുഴുവൻ കറങ്ങാം; അതും കെഎസ്ആർടിസി ഡബിൾ ഡക്കറിൽ
KSRTC Double DeckerImage Credit source: Facebook (Minister KB Ganesh Kumar)
neethu-vijayan
Neethu Vijayan | Published: 10 Oct 2025 13:52 PM

പ്രകൃതി നൽകുന്ന കാഴ്ച്ചകൾ അത് വളരെ മനോഹരമാണ്. ഒരുപക്ഷേ നമ്മുടെ മാനസികാരോ​ഗ്യത്തെ പോലും ഈ കാഴ്ച്ചകൾ വളരെയധികം സ്വാധീനിക്കാറുണ്ട്. ഏത് മോശം അവസ്ഥയിലും ഒരു യാത്ര നമ്മെ സന്തോഷിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ ലോകത്ത് ടൂറിസത്തിന് വളരെയധികം പ്രാധാന്യമാണ് നൽകുന്നത്. അത്തരത്തിൽ ഓരോ ദിവസവും വളരുന്ന ഒന്നാണ് നമ്മുടെ കൊച്ചു കേരളത്തിലെ ടൂറിസം മേഖലയും. അതിൻ്റെ ഭാ​ഗമായിട്ടാണ് കെഎസ്ആർടിസി ടൂറിസം സെല്ലും പ്രവർത്തിക്കുന്നത്.

അടുത്തിടെയായി കെഎസ്ആർടിസി ഒരുക്കുന്ന ടൂറിസം പാക്കേജുകൾക്ക് നിരവധി ആരാധകരാണുള്ളത്. ആഘോഷ സമയങ്ങളിലും ഉത്സവങ്ങളിലായാലും കെഎസ്ആർടിസി നൽകുന്ന പാക്കേജുകൾ ആളുകൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അത്തരത്തിൽ കൊച്ചിയിലെ ന​ഗര കാഴ്ച്ചകൾ കാണാൻ ഒരു സുവർണാവസരമാണ് കെഎസ്ആർടിസി ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. കെഎസ് ആർടിസി ബഡ്‌ജറ്റ്‌ ടൂറിസം ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസിന്റെ ട്രിപ്പുകളെക്കുറിച്ച് വിശദമായി പരിശോധിക്കാം.

Also Read: ഈ ദീപാവലിക്ക് ​ഗവി-പൊന്മുടി റൂട്ട് പിടിച്ചാലോ; കിടിലൻ പാക്കേജുമായി ആനവണ്ടി

കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസിന്റെ ട്രിപ്പുകൾ ഒരു ദിവസം മൂന്ന് എണ്ണമായാണ് ഉയർത്തിയിരിക്കുന്നത്. വൈകുന്നേരം നാല് മണിക്ക് എറണാകുളം ജെട്ടി സ്റ്റാൻഡിൽ നിന്നും ആദ്യ ട്രിപ്പും, വൈകിട്ട് 6.30 ക്ക് രണ്ടാമത്തെ ട്രിപ്പും, മൂന്നാമത്തെ ട്രിപ്പ് വൈകിട്ട് 9 മണിക്കും ആയിരിക്കും ആരംഭിക്കുക. കൂടാതെ അപ്പർ ഡക്ക് ചാർജ് 200 രൂപയായും, ലോവർ ഡക്കർ ചാർജ് 100 രൂപ ആയും കുറച്ചിട്ടുണ്ട്.

അപ്പർ ഡക്കിൽ 39 സീറ്റുകളും, ലോവർ ഡക്കിൽ 24 സീറ്റുകളും ആണ് ഉള്ളത്. എല്ലാ ദിവസവും ജെട്ടി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ഗോശ്രീ പാലം കടന്ന് കാളമുക്കിൽ എത്തി, തിരിച്ച് ഹൈകോർട്ട് വഴി എം ജി റോഡിലൂടെ ജോസ് ജംഗ്ഷൻ, തേവര വഴി കോപ്റ്റ് അവന്യു എത്തി ഷിപ്പിയാർഡ്, മഹാരാജാസ് കോളേജ്, സുഭാഷ് പാർക്ക്‌ വഴി ജെട്ടിയിൽ തിരിച്ച് എത്തുന്ന രീതിയിൽ ആണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്.

കൊച്ചിയിലെ കെഎസ്ആർടിസി ഡബിൾ ഡക്കർ യാത്രയ്ക്ക് ബുക്ക്‌ ചെയ്യാൻ onlineksrtcswift.com എന്ന റിസർവേഷൻ സൈറ്റിൽ കയറി Starting from ൽ “Kochi City Ride” എന്നും Going To ൽ “Kochi” എന്നും enter ചെയ്തു സീറ്റുകൾ ഉറപ്പിക്കാവുന്നതാണ്. ഡബിൾ ഡക്കർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് 9188938528, 8289905075, 9447223212 എന്നീ നമ്പറുകളിൽ നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.