Kidney Stones: വൃക്കയിലെ കല്ലുകളുടെ ലക്ഷണം പുരുഷന്മാർക്കും സ്ത്രീകൾക്കും വ്യത്യസ്തമോ?
Kidney Stones Silent Symptoms: ചില ലക്ഷണങ്ങൾ അവഗണിക്കാതിരിക്കുകയും ജീവിതശൈലി ശീലങ്ങളിലെ മാറ്റങ്ങളും ഈ അവസ്ഥയെ തടയുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുക, നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക, അമിതമായി ഉപ്പിട്ട ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നിവയും ഒരു പരിധിവരെ അപകടസാധ്യത കുറയ്ക്കും.

വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത് മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. എന്നാൽ അവ മൂലമുണ്ടാകുന്ന വേദന അസഹനീയമാണ്. നിങ്ങളുടെ ലളിതമായ ജോലികൾ പോലും ബുദ്ധിമുട്ടിലാകുകയും ചെയ്യും. എന്നാൽ നമ്മൾ ഓർത്തിരിക്കേണ്ട കാര്യം, വൃക്കയിലെ കല്ലുകൾ ഒറ്റരാത്രികൊണ്ട് രൂപം കൊള്ളുന്നതല്ല. കാരണം പരലുകളും ധാതു നിക്ഷേപങ്ങളും വൃക്കകളിൽ പതുക്കെ അടിഞ്ഞുകൂടുന്നു, പിന്നീട് അവ അടിഞ്ഞികൂടിയാണ് വൃക്കകളിൽ കല്ലുകളായി മാറുന്നത്.
അതേസമയം ചില ലക്ഷണങ്ങൾ അവഗണിക്കാതിരിക്കുകയും ജീവിതശൈലി ശീലങ്ങളിലെ മാറ്റങ്ങളും ഈ അവസ്ഥയെ തടയുന്നു. ആവശ്യത്തിന് വെള്ളം കുടിക്കുക, നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക, അമിതമായി ഉപ്പിട്ട ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നിവയും ഒരു പരിധിവരെ അപകടസാധ്യത കുറയ്ക്കും. ചില സപ്ലിമെന്റുകളും മരുന്നുകളും അപകടസാധ്യത വർദ്ധിപ്പിച്ചേക്കാം. ശരീരത്തിൽ നന്നായി ജലാംശം നിലനിർത്തുന്നത് പ്രത്യേകിച്ചും പ്രധാനമാണ്.
നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില ലക്ഷണങ്ങൾ ഇവയ്ക്കുണ്ട്. ഇടയ്ക്കിടെ മൂത്രമൊഴിക്കൽ, ദുർഗന്ധം വമിക്കുന്ന മൂത്രം, നടുവേദന, ഓക്കാനം, വിറയൽ അല്ലെങ്കിൽ പനി (മറ്റ് വ്യക്തമായ കാരണമൊന്നുമില്ലാതെ), ക്ഷീണം എന്നിവ നിശബ്ദമായ ചില ലക്ഷണങ്ങളാണെന്ന് ഗുരുഗ്രാമിലെ സികെ ബിർള ആശുപത്രിയിലെ നെഫ്രോളജി കൺസൾട്ടന്റ് ഡോ. മോഹിത് ഖിർബത് പറയുന്നു. എന്നിരുന്നാലും, ഈ ലക്ഷണങ്ങൾ മിക്ക ആളുകളും അവഗണിക്കുന്നതാണ്. ഇത് രോഗം രൂക്ഷമാകാൻ കാരണമായേക്കാം.
എന്നാൽ പുരുഷന്മാരിലും സ്ത്രീകളിലും വൃക്കയിലെ കല്ലുകൾ വ്യത്യസ്ത ലക്ഷണങ്ങൾ കാണിച്ചേക്കാം. എന്നിരുന്നാലും ഇരു കൂട്ടർക്കും ചില പൊതുവായ ലക്ഷണങ്ങളും ഉണ്ട്. പുരുഷന്മാരിൽ, വൃക്കയിലെ കല്ലുകൾ സാധാരണയായി പുറകിൽ ആരംഭിച്ച് ഞരമ്പിലേക്ക് പ്രസരിക്കുന്ന കുത്തുന്ന വേദനയായി അനുഭവപ്പെട്ടേക്കാം. ഇത് പേശികളുടെ പിരിമുറുക്കമോ ഹെർണിയയോ ആയി സംശയിച്ചേക്കാം. എന്നിരുന്നാലും, സ്ത്രീകൾക്ക് വേദനയെ ആർത്തവ വേദന, മൂത്രനാളിയിലെ അണുബാധ (UTIs) അല്ലെങ്കിൽ പ്രത്യുൽപാദന അവസ്ഥകൾ എന്നിവയായി തെറ്റിദ്ധരിക്കാം. സ്ത്രീകൾക്ക് മൂത്രനാളിയിലെ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ, അതിന് സമാനമായ ലക്ഷണങ്ങൾ രോഗനിർണയം തടസ്സപ്പെടുത്തിയേക്കാം.
“ഹോർമോണുകളിലെയും ശരീരഘടനയിലെയും വ്യത്യാസങ്ങൾ കല്ലുകൾ എങ്ങനെ രൂപം കൊള്ളുന്നു, വേദന എവിടെയാണ് അനുഭവപ്പെടുന്നത് എന്നതിനെയും ബാധിച്ചേക്കാം. കൂടാതെ, സ്ത്രീകൾ ക്ഷീണം, ഓക്കാനം തുടങ്ങിയ പൊതുവായ ലക്ഷണങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതേസമയം പുരുഷന്മാർക്ക് കഠിനമായ വേദനയാണ് സാധാരണയായി അനുഭവപ്പെടുന്നത്.,” ഡോ. ഖിർബത് പറയുന്നു.