Mammootty’s Diet Plan: പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തിന് പിന്നിലെ രഹസ്യം ഇതായിരുന്നല്ലേ! മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ വെളിപ്പെടുത്തി ഡയറ്റിഷ്യൻ
Mammootty Diet Plan: മിതമായി എല്ലാം കഴിക്കുന്ന രീതിയാണ് താരം പിന്തുടരുന്നത്. സമീകൃതഭക്ഷണം ആസ്വദിച്ചു കഴിക്കുകയും പഞ്ചസാരയും ജങ്ക് ഫുഡും ഒഴിവാക്കി സജീവമായ ജീവിതശൈലി പിന്തുടരുന്നയാളാണ് താരമെന്നാണ് നതാഷ പറയുന്നത്.

പ്രായത്തെ വെല്ലുന്ന ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്ന താരമാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടി. 73-ാം വയസിലും കൃത്യമായ ആഹാരരീതിയും ചിട്ടയായ ജീവിതശൈലിയും പിന്തുടരുന്ന താരമാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെ താരത്തിന്റെ ഫിറ്റ്നസ് സ്ക്രീട്ട് അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ ഡയറ്റിഷ്യൻ നതാഷ മോഹന്‍. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിക്കൊപ്പമുള്ള തന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് നതാഷ അദ്ദേഹത്തിന്‍റെ ആഹാര രീതികളെക്കുറിച്ച് പറയുന്നത്.
രുചിയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരം എല്ലാ ഭക്ഷണവും ആസ്വദിച്ച് കഴിക്കുമെന്നാണ് പറയുന്നത്. മിതമായി എല്ലാം കഴിക്കുന്ന രീതിയാണ് താരം പിന്തുടരുന്നത്. സമീകൃതഭക്ഷണം ആസ്വദിച്ചു കഴിക്കുകയും പഞ്ചസാരയും ജങ്ക് ഫുഡും ഒഴിവാക്കി സജീവമായ ജീവിതശൈലി പിന്തുടരുന്നയാളാണ് താരമെന്നാണ് നതാഷ പറയുന്നത്.
Also Read:രാവിലെ മുട്ട, ഉച്ചയ്ക്ക് ദോശയും ചിക്കനും; വിക്കി കൗശലിന്റെ ഭക്ഷണക്രമം ഇങ്ങനെ
നതാഷ പങ്കുവച്ച ഡയറ്റ് പ്ലാൻ ഇങ്ങനെ:
- സമീകൃത ഭക്ഷണം: എല്ലാ നേരത്തെ ഭക്ഷണത്തിലും പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കോപ്ലെക്സ് കാർബോഹൈഡേറ്റ്സ് എന്നിവ ഉൾപ്പെടുന്നു.
- ജലാംശം: ജലാംശം നിലനിർത്തുന്നതിൽ എപ്പോഴും ശ്രദ്ധ കേന്ദ്രികരിക്കുന്ന ഒരാളാണ് മമ്മൂട്ടി. ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുകയും പഴങ്ങളും പച്ചക്കറികളും പോലുള്ള ജലാംശം നൽകുന്ന ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു.
- പോഷക ആഗിരണം: പോഷകങ്ങൾക്കും ആന്റിഓക്‌സിഡന്റുകൾക്കും വേണ്ടി വർണ്ണാഭമായ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.
- കഴിക്കുന്നതിലെ നിയന്ത്രണം: മിതത്വം പ്രധാനമാണ്, ഇത് രുചികരമായ ഭക്ഷണം കഴിച്ചുകൊണ്ടു തന്നെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുന്നു.
- ഹോൾ ഫുഡ്‌സ് (Whole Foods): മികച്ച ഊർജ്ജം ലഭിക്കാനും നിലനിറുത്താനും മുഴുവനായും സംസ്‌കരിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുക. പഞ്ചസാരയുടെയും ജങ്ക് ഫുഡിന്റെയും ഉപയോഗം കുറയ്ക്കുക.
- കൃത്യമായ നേരങ്ങളിൽ ഭക്ഷണം: ഊർജനില സ്ഥിരമായി നിലനിർത്താനും ഭക്ഷണത്തോടുള്ള അമിത ആസക്തി ഒഴിവാക്കാനും കൃത്യമായ നേരങ്ങളിൽ ഭക്ഷണം കഴിക്കുക. ഇടനേരത്ത് വിശക്കുന്നുവെങ്കിൽ ചെറിയ ലഘുഭക്ഷണങ്ങൾ ഉൾപ്പെടുത്താം.
- ആസ്വദിച്ച് കഴിക്കൽ: വിശപ്പിന്റെ സൂചനകൾ ശ്രദ്ധിച്ച് ഓരോ ഭക്ഷണവും ആസ്വദിച്ച് കഴിക്കുക. ഇത് മികച്ച ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു.
- സജീവമായ ജീവിതശൈലി : കൃത്യമായ വ്യായാമം പിന്തുടരുന്ന വ്യക്തിയാണ് മമ്മൂട്ടി. അദ്ദേഹത്തെപ്പോലെ ഭക്ഷണത്തിനൊപ്പം വ്യായാമവും പതിവാക്കുക