AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Water: തേങ്ങയിൽ നിന്നും നേരിട്ട് തേങ്ങാവെള്ളം കുടിക്കാറുണ്ടോ? ഈ അപകടം നിങ്ങളെ കാത്തിരിക്കുന്നു!

Coconut Water Health Risks: കാരണം വിളവെടുത്തുകഴിഞ്ഞ് പുറത്ത് കിടക്കുന്ന തേങ്ങയിൽ ദോഷകരമായ ബാക്ടീരിയകൾ, ഫംഗസുകൾ, മറ്റു വിഷ വസ്തുക്കൾ എന്നിവ അടങ്ങിയിരിക്കാം. ഇത് മനസ്സിലാക്കാതെ നേരിട്ട് കുടിക്കുന്നത് മരണത്തിനുവരെ കാരണമാകും.

Coconut Water: തേങ്ങയിൽ നിന്നും നേരിട്ട് തേങ്ങാവെള്ളം കുടിക്കാറുണ്ടോ? ഈ അപകടം നിങ്ങളെ കാത്തിരിക്കുന്നു!
Coconut WaterImage Credit source: Tv9 Network
ashli
Ashli C | Published: 26 Sep 2025 13:01 PM

Coconut Water Health Issues: നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള പ്രകൃതിദത്തമായ പാനീയമാണ് തേങ്ങാവെള്ളം. ഇത് ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകൾ, വിറ്റാമിനുകൾ, മറ്റു ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. എന്നാൽ ശരിയായ രീതിയിലല്ല ഈ പാനീയം നാം കുടിക്കുന്നതെങ്കിൽ വലിയ അപകടം ഉണ്ടാക്കും. കാരണം പലരുടെയും ഒരു തെറ്റായ ധാരണയാണ് തേങ്ങയിൽ നിന്നും നേരിട്ട് തേങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിന് കൂടുതൽ ആരോഗ്യകരമാണ് എന്നത്.

എന്നാൽ അങ്ങനെ ചെയ്യുന്നത് തെറ്റാണ്. കാരണം വിളവെടുത്തുകഴിഞ്ഞ് പുറത്ത് കിടക്കുന്ന തേങ്ങയിൽ ദോഷകരമായ ബാക്ടീരിയകൾ, ഫംഗസുകൾ, മറ്റു വിഷ വസ്തുക്കൾ എന്നിവ അടങ്ങിയിരിക്കാം. ഇത് മനസ്സിലാക്കാതെ നേരിട്ട് കുടിക്കുന്നത് മരണത്തിനുവരെ കാരണമാകും. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ഡെൻമാർക്കിൽ നിന്നും വന്നിരിക്കുന്നത്. ഇത്തരത്തിൽ തേങ്ങാവെള്ളം കുടിച്ച ഒരു 69 കാരൻ മരണപ്പെട്ടു.

ALSO READ: തേങ്ങാവെള്ളം കേടുകൂടാതെ എത്ര നാൾ സൂക്ഷിക്കാം? വിദ​ഗ്ധർ പറയുന്നത് ഇങ്ങനെ

തേങ്ങാവെള്ളം കഴിച്ച് ഏകദേശം മൂന്ന് മണിക്കൂറിന് ശേഷമാണ് 69 കാരനിൽ മോശമായ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. അമിതമായ വിയർപ്പ്, ഓക്കാനം, ചർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. നല്ല മഴ തേങ്ങാവെള്ളം കുടിച്ചതിന് തുടർന്നാണ് അദ്ദേഹത്തിന് ഇത് സംഭവിച്ചത്. ശരീരത്തിലെത്തിയ തേങ്ങാവെള്ളം അപകടകരമായ 3-നൈട്രോപ്രോപിയോണിക് ആസിഡ് (3-NPA) എന്ന വിഷവസ്തുവായി മാറിയതാണ് ഇതിനു കാരണം. ചൂടുള്ളതും ഈർപ്പമുള്ളതുമായ സാഹചര്യങ്ങളിൽ സൂക്ഷിക്കുന്ന തേങ്ങയിൽ ബാക്ടീരിയ രൂപപ്പെടുവാൻ കാരണമാകുന്നു. എന്നാൽ ഇത് പലപ്പോഴും പുറത്തുനിന്ന് നമുക്ക് ദൃശ്യമാകാറില്ല. എന്നാൽ അത് 3-നൈട്രോപ്രോപിയോണിക് ആസിഡ് (3-NPA) എന്ന വിഷവസ്തുവായി രൂപപപ്പെടുന്നു. ഇത് മനുഷ്യന്റെ ജീവന് പോലും ഭീഷണിയാണ്.

മാത്രമല്ല ഇത് പലർക്കും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. പ്രധാനമായും ദഹനസംബന്ധമായ പ്രശ്നങ്ങൾ. പഴകിയതോ മലിനമായതോ ആയ തേങ്ങാവെള്ളം ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. അതിൽ അടങ്ങിയിരിക്കുന്ന ദോഷകരമായ ബാക്ടീരിയകളാണ് ഇതിന് കാരണം. കഠിനമായ വയറുവേദന, വയറിളക്കം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഇത് പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്നത് തേങ്ങാവെള്ളം കുടിച്ചതിൽ നിന്നാണ് ഈ ലക്ഷണങ്ങൾ തുടങ്ങിയത് എന്ന് കണ്ടെത്താനാകാതെ ആകുമ്പോഴാണ്.

കൂടാതെ തേങ്ങാ വെള്ളത്തിലെ ഫംഗസുകൾ ഉത്പാദിപ്പിക്കുന്ന 3-നൈട്രോപ്രോപിയോണിക് ആസിഡ് (3-NPA) പോലുള്ള ചില വിഷവസ്തുക്കൾ നാഡീവ്യവസ്ഥയെ നേരിട്ട് ബാധിച്ചേക്കാം. ഇത് തലകറക്കം, അപസ്മാരം എന്നിവയ്ക്ക് കാരണമാകുന്നു. മറ്റു ചിലർക്ക് ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്. അതായത് ശ്വാസ തടസ്സം, നെഞ്ചുവേദന, ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടൽ എന്നിവയും ഉണ്ടാകാം.

ഇത്തരം സാഹചര്യങ്ങളിൽ ഉടനെ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. കാരണം ജീവഹാനി വരുത്തുന്ന സാഹചര്യങ്ങളാണ് ഇവ. അതിനാൽ ഒരിക്കലും തേങ്ങാവെള്ളം കുറേ ദിവസങ്ങൾ പുറത്തിട്ടത് കഴിക്കാതിരിക്കുക. തേങ്ങയും തേങ്ങാ വെള്ളവും ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നത് പുറന്തോടിനുള്ളിൽ ഫംഗസ് ബാക്ടീരിയയുടെ വളർച്ച തടയുന്നു. കുടിക്കുന്നതിനു മുൻപായി എന്തെങ്കിലും അസാധാരണമായ ദുർഗന്ധം വെള്ളത്തിൽ നിന്നും വരുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. അങ്ങനെയുള്ളത് കഴിക്കാതിരിക്കുക.