Health Tips: കുരുമുളകും നെയ്യും ചേർക്കാതെ മഞ്ഞൾ കഴിക്കരുത്…? കാരണം

Turmeric Better Absorption Ideas: വെറുമൊരു മസാല എന്നതിലുപരി മഞ്ഞളിനെ ഒരു 'സൂപ്പർ ഫുഡ്' ആക്കി മാറ്റാൻ നിങ്ങൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം. മഞ്ഞളിലെ അത്ഭുത ഘടകമാണ് കുർകുമിൻ (Curcumin). ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

Health Tips: കുരുമുളകും നെയ്യും ചേർക്കാതെ മഞ്ഞൾ കഴിക്കരുത്...? കാരണം

Turmeric Shots

Published: 

08 Feb 2026 | 11:07 AM

മഞ്ഞളിൻ്റെ ഔഷധഗുണങ്ങളെക്കുറിച്ച് നമ്മൾ വാചാലരാകാറുണ്ടെങ്കിലും, അത് കഴിക്കുന്ന രീതിയിൽ വരുത്തുന്ന ചെറിയൊരു പിഴവ് ആ ഗുണങ്ങളെല്ലാം നഷ്ടപ്പെടുത്തിയേക്കാം. വെറുമൊരു മസാല എന്നതിലുപരി മഞ്ഞളിനെ ഒരു ‘സൂപ്പർ ഫുഡ്’ ആക്കി മാറ്റാൻ നിങ്ങൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഹൈദരാബാദ് ആസ്ഥാനമായുള്ള ഡെർമറ്റോളജിസ്റ്റായ ഡോ. പൂജ റെഡ്ഡിയാണ് ഇക്കാര്യത്തെക്കുറിച്ച് ഇവിടെ പറയുന്നത്. മഞ്ഞളിലെ അത്ഭുത ഘടകമാണ് കുർകുമിൻ (Curcumin). ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

മഞ്ഞൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

മഞ്ഞളിൽ കാണപ്പെടുന്ന കുർകുമിൻ നമ്മുടെ രക്തത്തിലേക്ക് ഇത് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടില്ല എന്ന കാര്യം പലർക്കും അറിയില്ല. കരളാകട്ടെ ഇതിനെ വേഗത്തിൽ ശരീരത്തിൽ നിന്ന് പുറന്തള്ളാൻ ശ്രമിക്കും. ഇവിടെയാണ് കുരുമുളകിൻ്റെയും നെയ്യുടെയും പ്രസക്തി.

ALSO READ: ഇതൊരു ഒന്നൊന്നര ഐറ്റമാണ്! ഓറഞ്ച് – ഇഞ്ചി കോമ്പോയുടെ ഗുണങ്ങൾ അറിയാതെ പോകരുത്

കുരുമുളകിലെ പൈപ്പറിൻ എന്ന ഘടകം കുർകുമിൻ്റെ ആഗിരണശേഷി രണ്ടായിരം ശതമാനം വരെ വർദ്ധിപ്പിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഒരു നുള്ള് കുരുമുളക് മഞ്ഞളിനൊപ്പം ചേർത്താൽ അത് കരളിലെ പ്രക്രിയയെ മന്ദഗതിയിലാക്കുകയും കുർകുമിൻ കൂടുതൽ സമയം രക്തത്തിൽ നിലനിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു.

രണ്ടാമത്തെതാണ് നെയ്യ്. കുർകുമിൻ വെള്ളത്തിൽ ലയിക്കില്ല, പകരം കൊഴുപ്പിലാണ് ലയിക്കുന്നത്. നെയ്യ്, വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ എന്നിവയോടൊപ്പം മഞ്ഞൾ കഴിക്കുമ്പോൾ അത് ദഹനവ്യവസ്ഥയിലൂടെ നേരിട്ട് കോശങ്ങളിലേക്ക് എത്തിച്ചേരുന്നു. ഇത് ശരീരത്തിലേക്കുള്ള അവയുടെ ആ​ഗിരണശേഷി വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ രാവിലെ മഞ്ഞൾ വെള്ളം കുടിക്കുന്നവർ അതിൽ അല്പം നെയ്യോ കുരുമുളകോ ചേർക്കുന്നത് കൂടുതൽ ഗുണം ചെയ്യും.

കറികളിൽ എണ്ണ ചൂടാകുമ്പോൾ തന്നെ മഞ്ഞളും കുരുമുളകും ചേർക്കുന്നത് അവയുടെ ഗുണം ഭക്ഷണത്തിൽ ലയിക്കാൻ സഹായിക്കും. അതുപോലെ രാത്രി ഉറങ്ങുന്നതിന് മുൻപ് പാൽ കുടിക്കുന്നവരാണെങ്കിൽ അത് തിളപ്പിക്കുമ്പോൾ മഞ്ഞളിനൊപ്പം അര ടീസ്പൂൺ നെയ്യും ഒരു നുള്ള് കുരുമുളക് പൊടിയും ചേർക്കുക.

Follow Us
മലബാറിലെ പുളിയിഞ്ചി കഴിച്ചിട്ടുണ്ടോ? റെസിപ്പി നോക്കിക്കോളൂ
മുടി കാട് പോലെ വളരും! മുട്ടയുടെ വെള്ളയ്ക്കൊപ്പം ഇവ ചേർക്കൂ
ഫ്രിഡ്ജ് വേണ്ട, പച്ചമുളക് മാസങ്ങളോളം സൂക്ഷിക്കാൻ വഴികൾ ഇതാ
ഏറ്റവും പുതിയ ഐഫോൺ മോഡലിന് വൻ വിലക്കിഴിവ്.
Viral Video: എസിക്കുള്ളിൽ കണ്ട കാഴ്ച
Viral Video: പുഴക്ക് നടുവിൽ കുടുങ്ങിയ നായക്ക് രക്ഷകരായവർ
Viral Video: കിണറ്റിൽ വീണ മൂർഖനെ രക്ഷപെടുത്തി
കണ്ണ് തള്ളുന്ന മഴയും വെള്ളപ്പൊക്കവും, കേരളത്തിലല്ല, തൊട്ടടുത്ത്