AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lung Cancer: ആദ്യ ലക്ഷണം ചുമ, പുകവലിക്കാത്തവരും ശ്രദ്ധിക്കണം; ശ്വാസകോശ അർബുദത്തിന്റെ തുടക്കം

Lung Cancer Early Symptoms: ശ്വാസകോശ അർബുദത്തിൻ്റെ ലക്ഷണങ്ങൾ പലപ്പോഴും രോ​ഗം വഷളായതിന് ശേഷമാണ് പ്രത്യക്ഷമാകുന്നത്. തുടക്കത്തിൽ ലക്ഷണങ്ങൾ കണ്ടെത്താൻ കഴിയാത്തതിനാലാണ് രോ​ഗികളുടെ എണ്ണം വർദ്ധിക്കുന്നതെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്.

Lung Cancer: ആദ്യ ലക്ഷണം ചുമ, പുകവലിക്കാത്തവരും ശ്രദ്ധിക്കണം; ശ്വാസകോശ അർബുദത്തിന്റെ തുടക്കം
Lung CancerImage Credit source: Prapass Pulsub/Moment/Getty Images
Neethu Vijayan
Neethu Vijayan | Published: 21 Jan 2026 | 10:54 AM

നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാമിന്റെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഡാറ്റകളും അനുസരിച്ച് ഇന്ത്യയിൽ മൊത്തം കാൻസർ കേസുകളിൽ ഏകദേശം 9.3 ശതമാനവും ശ്വാസകോശ അർബുദമാണെന്നാണ് പറയുന്നത്. പ്രായമായവരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നതെന്നും സർവേ പറയുന്നു. തുടക്കത്തിൽ ലക്ഷണങ്ങൾ കണ്ടെത്താൻ കഴിയാത്തതിനാലാണ് രോ​ഗികളുടെ എണ്ണം വർദ്ധിക്കുന്നതെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്.

ശ്വാസകോശ അർബുദത്തിൻ്റെ ലക്ഷണങ്ങൾ പലപ്പോഴും രോ​ഗം വഷളായതിന് ശേഷമാണ് പ്രത്യക്ഷമാകുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ ചികിത്സ നഷ്ടമാകുകയും അതിജീവനത്തിനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. രോ​ഗം നേരത്തെ കണ്ടെത്തിയാൽ ഒരു പരിധി വരെ നമുക്ക് രക്ഷപ്പെടാനാകും. അതിനാൽ തുടക്കത്തിലെ ചെറിയ ലക്ഷണങ്ങൾ പോലും ശ്രദ്ധിക്കണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. അത്തരത്തിൽ ശ്വാസകോശ അർബുദവുമായി ബന്ധപ്പെട്ട് ദൃശ്യമാകുന്ന ആദ്യ ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

Also Read: കറികളിലും ചായയിലും ഏലക്കായ മുഴുവനായി ഇടാറുണ്ടോ? സൂക്ഷിക്കണം അപടകമാണ്

തുടർച്ചയായ ചുമ

ചുമ എല്ലാവർക്കും അനുഭവപ്പെടാറുണ്ട്. എന്നാൽ ദീർഘനേരം നീണ്ടുനിൽക്കുന്ന ചുമ ശ്രദ്ധിക്കണം. കൂടാതെ സാധാരണ ചുമയിൽ നിന്ന് വ്യത്യസ്തമായി ചുമയ്ക്കുമ്പോൾ മറ്റെന്തെങ്കിലും അസ്വസ്ഥത തോന്നിയാലും വൈദ്യസഹായം തേടുക. ഒരു കാരണവുമില്ലാതെ നിങ്ങൾക്ക് ഇടയ്ക്കിടെ ചുമ അനുഭവപ്പെടുന്നുണ്ടെങ്കിലും ശ്രദ്ധിക്കുക. രണ്ടാഴ്ച്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളുടെ ലക്ഷണമായിരിക്കാം.

ശ്വാസംമുട്ടൽ

ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും ശ്വാസംമുട്ടൽ തോന്നുകയാണെങ്കിൽ ശ്രദ്ധിക്കണം. പടികൾ കയറുമ്പോൾ ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ അത് അവ​ഗണിക്കരുത്. ട്യൂമറുകൾ ശ്വാസനാളങ്ങളെ തടസ്സപ്പെടുത്തുകയോ ശ്വാസകോശ വീക്കം ഉണ്ടാക്കുകയോ ചെയ്യുമ്പോഴാണ് ഇത്തരം അസ്വസ്ഥതകൾ അനുഭവപ്പെടുന്നത്.

ശരീരവേദന

ശരീരവേദന അനുഭവപ്പെടുകയോ വിട്ടുമാറാത്തതായി അനുഭവപ്പെടുകയോ ചെയ്യുന്നത് പ്രായമാകുന്നതിന്റെയോ സമ്മർദ്ദത്തിൻ്റെയോ ഭാഗമായി മാത്രം കാണരുത്. നിങ്ങളുടെ നെഞ്ചിലോ, പുറകിലോ, തോളിലോ ഉള്ള തുടർച്ചയായ വേദന അവഗണിക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്. ട്യൂമർ വളരുമ്പോൾ, ലിംഫ് നോഡുകൾ വലുതാകുകയോ, അടുത്തുള്ള കലകളിലേക്ക് ട്യൂമർ പടരുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരം വേദന ഉണ്ടാകുന്നത്.

ശരീരഭാരം കുറയുക

കാരണങ്ങൾ ഒന്നുമില്ലാതെ ശരീരഭാരം കുറയുന്നത് വളരെയധികം ശ്രദ്ധിക്കണം. ശ്വാസകോശ അർബുദം ഉൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്നങ്ങളാകാം ഇതിന് പിന്നിൽ. നിങ്ങളുടെ ശരീരഭാരത്തിൽ പെട്ടെന്ന് മാറ്റം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.