കഴിക്കുന്ന പ്രോട്ടീൻ മുഴുവൻ മസിലായി മാറുമോ? ഫിറ്റ്നസ് പ്രേമികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!

Protein Absorption and Muscle Growth: What Fitness Enthusiasts Need to Know: നമ്മൾ കഴിക്കുന്ന എല്ലാ പ്രോട്ടീനും ഒരുപോലെയല്ല പ്രവർത്തിക്കുന്നത്. ശരീരത്തിന് സ്വയം ഉത്പാദിപ്പിക്കാൻ കഴിയാത്ത 9 അവശ്യ അമിനോ ആസിഡുകൾ ഭക്ഷണത്തിലൂടെ വേണം കണ്ടെത്താൻ. മുട്ട, പാൽ, ഇറച്ചി, മത്സ്യം തുടങ്ങിയ നോൺവെജ് പ്രോട്ടീൻ സോഴ്സുകളിൽ ഈ ഒമ്പത് അമിനോ ആസിഡുകളും കൃത്യമായ അളവിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ വേഗത്തിൽ ദഹിക്കുകയും ചെയ്യും

കഴിക്കുന്ന പ്രോട്ടീൻ മുഴുവൻ മസിലായി മാറുമോ? ഫിറ്റ്നസ് പ്രേമികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!

പ്രതീകാത്മക ചിത്രം

Published: 

07 Nov 2026 | 03:36 PM

ഫിറ്റ്നസ് ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് പ്രോട്ടീൻ. മസിലുകൾ വളർത്താനും, കോശങ്ങളുടെ റിക്കവറിക്കും, രോഗപ്രതിരോധശേഷി വർധിപ്പിക്കാനും മറ്റ് ശാരീരിക പ്രവർത്തനങ്ങൾക്കും പ്രോട്ടീൻ കൂടുയേതീരു. എന്നാൽ, നാം കഴിക്കുന്ന പ്രോട്ടീൻ മുഴുവനായും മസിൽ വളർച്ചയ്ക്ക് മാത്രമാണോ ഉപയോഗിക്കുന്നത്? അല്ല എന്നതാണ് യാഥാർത്ഥ്യം. പ്രോട്ടീൻ്റെ ദഹനം, ശരീരത്തിലേക്കുള്ള ആഗിരണം എന്നിവയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകേണ്ടത് ആരോഗ്യ സംരക്ഷണത്തിൽ വളരെ പ്രധാനമാണ്.

കാർബോഹൈഡ്രേറ്റുകളുടെ ദഹനം വായിൽ വെച്ചുതന്നെ തുടങ്ങുമെങ്കിൽ, പ്രോട്ടീൻ്റെ ദഹനം പ്രധാനമായും ആരംഭിക്കുന്നത് ആമാശയത്തിലാണ്. ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡും പെപ്സിൻ എന്ന എൻസൈമും ചേർന്നാണ് പ്രോട്ടീനെ വിഘടിപ്പിച്ച് തുടങ്ങുക. തുടർന്ന് ചെറുകുടലിൽ വെച്ച് പാൻക്രിയാറ്റിക് എൻസൈമുകളുടെ സഹായത്തോടെ ഇത് കൂടുതൽ വിഘടിച്ച് അമിനോ ആസിഡുകളായി മാറി രക്തത്തിൽ കലരുന്നു. ആരോഗ്യവാനായ ഒരാളിൽ ഈ പ്രക്രിയ കാര്യക്ഷമമായി നടക്കുമെങ്കിലും, കുടലിനെയോ ദഹനവ്യവസ്ഥയെയോ ബാധിക്കുന്ന അസുഖങ്ങളുള്ളവരിൽ പ്രോട്ടീൻ ആഗിരണം തടസ്സപ്പെട്ടേക്കാം.

Also Read: ദിവസവും ഒരേ ഭക്ഷണം തന്നെ കഴിച്ചാൽ എന്ത് സംഭവിക്കും? ഗുണങ്ങളും ദോഷങ്ങളും അറിയാം!

നമ്മൾ കഴിക്കുന്ന എല്ലാ പ്രോട്ടീനും ഒരുപോലെയല്ല പ്രവർത്തിക്കുന്നത്. ശരീരത്തിന് സ്വയം ഉത്പാദിപ്പിക്കാൻ കഴിയാത്ത 9 അവശ്യ അമിനോ ആസിഡുകൾ ഭക്ഷണത്തിലൂടെ വേണം കണ്ടെത്താൻ. മുട്ട, പാൽ, ഇറച്ചി, മത്സ്യം തുടങ്ങിയ നോൺവെജ് പ്രോട്ടീൻ സോഴ്സുകളിൽ ഈ ഒമ്പത് അമിനോ ആസിഡുകളും കൃത്യമായ അളവിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവ വേഗത്തിൽ ദഹിക്കുകയും ചെയ്യും. എന്നാൽ വെജ് പ്രോട്ടീനുകളായ പയർ വർഗ്ഗങ്ങൾ, കടല തുടങ്ങിയവയും മികച്ചവയാണെങ്കിലും നോൺവെജ് പ്രോട്ടീനുകളെ അപേക്ഷിച്ച് ഇവയിൽ ചില അവശ്യ അമിനോ ആസിഡുകളുടെ കുറവുണ്ടാകാം.

മസിളുകൾക്കാവശ്യമായ ഉപയോഗിച്ച ശേഷം ബാക്കി വരുന്ന പ്രോട്ടീൻ വേസ്റ്റായി പുറത്തുപോകുന്നു എന്നതും തെറ്റിദ്ധാരണയാണ്. ഹോർമോണുകൾ, എൻസൈമുകൾ എന്നിവയുടെ ഉത്പാദനത്തിനും ശരീരത്തിൻ്റെ പ്രതിരോധശേഷി നിലനിർത്തുന്നതിനും അമിനോ ആസിഡുകൾ ആവശ്യമാണ്. മസിൽ വളർച്ചയ്ക്ക് പ്രധാനമായും സഹായിക്കുന്നത് ‘ല്യൂസിൻ’ എന്ന അമിനോ ആസിഡാണ്. എന്നാൽ പ്രോട്ടീൻ കഴിച്ചതുകൊണ്ട് മാത്രം മസിൽ വളരില്ല; കൃത്യമായ വ്യായാമവും ആവശ്യത്തിന് കാലറിയും ശരീരത്തിന് ലഭിച്ചാൽ മാത്രമേ മസിലുകൾക്ക് കൃത്യമായ വളർച്ച ഉണ്ടാകു.

പ്രോട്ടീൻ ധാരാളമായി കഴിക്കുകയും അതേസമയം മറ്റ് ഭക്ഷണങ്ങൾ തീരെ ഒഴിവാക്കി കലോറി കുറയ്ക്കുകയും ചെയ്യുന്നത് ഗുണം ചെയ്യില്ല. ശരീരത്തിൽ ആവശ്യത്തിന് ഊർജ്ജം ലഭിക്കാതെവരുമ്പോൾ പേശികളിലെ അമിനോ ആസിഡുകളെ ഊർജ്ജമാക്കി മാറ്റാൻ ശരീരം ശ്രമിക്കും. ഇത് മസിൽ നഷ്ടപ്പെടാൻ കാരണമാകും എന്നതും അറിഞ്ഞിരിക്കണം.

English Summary

Consuming high protein doesn’t guarantee muscle growth, as the body uses amino acids for multiple functions. Building muscle requires essential amino acids, sufficient calories, and resistance training, not just protein.

Loading...
Unable to load recommendations.
Follow Us
രാത്രി നന്നായി ഉറക്കം കിട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ഡയറ്റിലാണോ? ധൈര്യമായി കഴിക്കാം ഈ ചിക്കൻ ഫ്രൈഡ് റൈസ്
പ്രമേഹമുള്ളവർ രാത്രിയിൽ ചോറ് കഴിക്കാമോ? ആറിയാതെ പോകല്ലേ
എന്താ ലുക്ക്, യമഹയുടെ പ്രീമിയം EV സ്കൂട്ടർ എയ്റോക്സ് E
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി