AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fatty Liver: ഫാറ്റി ലിവർ അകറ്റാൻ ഫ്രൂട്ട് ജ്യൂസ് കുടിക്കാം? ഇത് കരളിനെ എങ്ങനെ ബാധിക്കുന്നു

Fruit Juice For Fatty Liver: പഴങ്ങൾ ജ്യൂസാക്കി ഇടയ്ക്കിടെ, പഞ്ചസാര ചേർക്കാതെ കുടിക്കുന്നത് സുരക്ഷിതമാണ്. ഇത് വിശപ്പ് കുറവുള്ളവർക്കും എന്തെങ്കിലും അസുഖമുള്ള സമയങ്ങളിലും ഇത് വളരെയധികം ഗുണം ചെയ്യും. മറിച്ച്, പ്രമേഹം, പൊണ്ണത്തടി അല്ലെങ്കിൽ കരൾ രോഗം ഉള്ളവരിൽ പഴച്ചാറുകൾ ഒരിക്കലും ​ഗുണം ചെയ്യില്ല.

Fatty Liver: ഫാറ്റി ലിവർ അകറ്റാൻ ഫ്രൂട്ട് ജ്യൂസ് കുടിക്കാം? ഇത് കരളിനെ എങ്ങനെ ബാധിക്കുന്നു
Fruit Juice Image Credit source: Kathrin Ziegler/DigitalVision/Getty Images
Neethu Vijayan
Neethu Vijayan | Published: 19 Jan 2026 | 11:54 AM

ചിലർക്ക് എപ്പോഴും പഴങ്ങൾ കഴിക്കുന്നതിനേക്കാൾ ഇഷ്ടം അത് ജ്യൂസായിട്ട് കുടിക്കാനാണ്. എന്നാൽ ഇത് നിങ്ങളുടെ കരളിന് ശരിക്കും ആരോഗ്യകരമാണോ? പഴങ്ങൾ ജ്യൂസാക്കുമ്പോൾ അതിലെ ആവശ്യമായ നാരുകൾ  നീക്കം ചെയ്യപ്പെടുകയും പഞ്ചസാര മാത്രം അവശേഷിക്കുകയും ചെയ്യുന്നു. ഒപ്പം തന്നെ ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും നഷ്ടപ്പെടാനും സാധ്യതയുണ്ട്.

ജ്യൂസിൽ കാണപ്പെടുന്ന ഫ്രക്ടോസ്, കരളിലെ പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റുന്ന ഒരു ഉപാപചയ പാതയായ ഡി നോവോ ലിപ്പോജെനിസിസിനെ ഉത്തേജിപ്പിക്കുന്നു. ഈ പ്രക്രിയ കരൾ കോശങ്ങളിൽ ട്രൈഗ്ലിസറൈഡ് അടിഞ്ഞുകൂടുന്നത് വർദ്ധിപ്പിക്കുകയും ഫാറ്റി ലിവർ രോ​ഗത്തിനുള്ള സാധ്യത ഇരട്ടിയാക്കുകയും ചെയ്യുന്നു.  യതാർത്ത് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഗ്യാസ്ട്രോഎൻട്രോളജി & ഹെപ്പറ്റോളജി കൺസൾട്ടന്റ് ഡോ. ധ്രുവ് കാന്ത് മിശ്രയാണ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത്.

പഴങ്ങൾ ജ്യൂസാക്കി ഇടയ്ക്കിടെ, പഞ്ചസാര ചേർക്കാതെ കുടിക്കുന്നത് സുരക്ഷിതമാണ്. ഇത് വിശപ്പ് കുറവുള്ളവർക്കും എന്തെങ്കിലും അസുഖമുള്ള സമയങ്ങളിലും ഇത് വളരെയധികം ഗുണം ചെയ്യും. മറിച്ച്, പ്രമേഹം, പൊണ്ണത്തടി അല്ലെങ്കിൽ കരൾ രോഗം ഉള്ളവരിൽ പഴച്ചാറുകൾ ഒരിക്കലും ​ഗുണം ചെയ്യില്ല. നിങ്ങൾ ഒരു പഴം കഴിക്കുന്നതിന് തുല്യമാകുകയുമില്ല.

ALSO READ: കാപ്പി കുടിച്ചാൽ ചർമ്മം ചീത്തയാകും; എത്രത്തോളമാണ് സുരക്ഷിതം

ഗ്യാസ്ട്രോഎൻട്രോളജിസ്റ്റിന്റെ അഭിപ്രായത്തിൽ, ജ്യൂസിൽ പഴങ്ങളേക്കാൾ കൂടുതൽ ഫ്രക്ടോസ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ജ്യൂസായി കുടിമ്പോൾ ശരീരം വേഗത്തിൽ അവ ആഗിരണം ചെയ്യുന്നു. വലിയ അളവിൽ പതിവായി ജ്യൂസുകൾ കുടിക്കുന്നത് ഫ്രക്ടോസ് അധികമായി കരളിലേക്ക് കൊണ്ടുപോകുകയും അത് പിന്നീട് കൊഴുപ്പായി മാറുന്നതിനും കാരണമാകും. ഇത് നിങ്ങളുടെ ശരീരത്തിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കും, കാലക്രമേണ ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.

ഇതിന് പിന്നിലെ പ്രധാന കാരണം, പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്ന നാരുകൾ ജ്യുസാക്കി മാറ്റുമ്പോൾ പഴങ്ങളിൽ നിന്ന് നഷ്ടപ്പെടുന്നു. നാരുകൾ ഇല്ലാതെ, പഞ്ചസാര വേഗത്തിൽ രക്തത്തിൽ പ്രവേശിക്കുകയും ഇൻസുലിൻ അളവ് ഉയരാൻ കാരണമാവുകയും ചെയ്യുന്നു. ഇത് വിശപ്പ് കുറയ്ക്കുന്നു.

വിദ​ഗ്ധരുടെ അഭിപ്രായത്തിൽ, പഴം ജ്യൂസാക്കാതെ കഴിക്കുന്നതാണ് ഏറ്റവും ആരോഗ്യകരം. കാരണം അതിൽ നാരുകൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമുണ്ട്. ഈ നാരുകൾ ദഹനത്തെ സഹായിക്കുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നു. കൂടാതെ കരളിന് ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുകയും ചെയ്യും. വയറു നിറഞ്ഞതായി തോന്നുകയും അമിതമായ കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു.