AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Rosemary Curry Leaf Hair Oil: മുടി വളരാൻ ഇനി ഈയൊരു എണ്ണ മതി; റോസ്മേരിയും കറിവേപ്പിലയും ചേർത്ത മാന്ത്രികക്കൂട്ട്

Rosemary Curry Leaf Hair Oil Benefits: മുടികൊഴിച്ചിലും താരനും അകാല നരയും മാറ്റി മുടി തഴച്ചുവളരാൻ റോസ്മേരി-കറിവേപ്പില ഹെയർ ഓയിൽ മികച്ചതാണെന്നാണ് പൊതുവെ പറയുന്നത്. റോസ്മേരിയുടെ ഗുണങ്ങളും നമ്മുടെ മുറ്റത്ത് കാണപ്പെടുന്ന കറിവേപ്പിലയുടെ പരമ്പരാഗതമായ കരുത്തും ഒത്തുചേരുമ്പോൾ ഇതൊരു മാന്ത്രിക കൂട്ടായി മാറുന്നു. ഈ സാഹചര്യത്തിൽ ഇതിൻ്റെ ​ഗുണങ്ങളും എങ്ങനെയാണ് ഇവ തയ്യാറാക്കേണ്ടതെന്നും നോക്കാം.

Rosemary Curry Leaf Hair Oil: മുടി വളരാൻ ഇനി ഈയൊരു എണ്ണ മതി; റോസ്മേരിയും കറിവേപ്പിലയും ചേർത്ത മാന്ത്രികക്കൂട്ട്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 23 May 2026 | 11:38 AM

ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിലും താരനും നരയും. ഇതിന് പരിഹാരമായി വിപണിയിൽ കിട്ടുന്ന കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ പരീക്ഷിച്ച് മടുത്തവരും നമുക്ക് ചുറ്റുമുണ്ട്. ഇന്ന് സോഷ്യൽ മീഡിയയിലും ഹെയർ കെയർ ഇൻഡസ്ട്രിയിലും ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒന്നാണ് റോസ്മേരി. മുടികൊഴിച്ചിലും താരനും അകാല നരയും മാറ്റി മുടി തഴച്ചുവളരാൻ റോസ്മേരി-കറിവേപ്പില ഹെയർ ഓയിൽ മികച്ചതാണെന്നാണ് പൊതുവെ പറയുന്നത്. റോസ്മേരിയുടെ ഗുണങ്ങളും നമ്മുടെ മുറ്റത്ത് കാണപ്പെടുന്ന കറിവേപ്പിലയുടെ പരമ്പരാഗതമായ കരുത്തും ഒത്തുചേരുമ്പോൾ ഇതൊരു മാന്ത്രിക കൂട്ടായി മാറുന്നു. ഈ സാഹചര്യത്തിൽ ഇതിൻ്റെ ​ഗുണങ്ങളും എങ്ങനെയാണ് ഇവ തയ്യാറാക്കേണ്ടതെന്നും നോക്കാം.

റോസ്മേരിയും കറിവേപ്പിലയും

റോസ്മേരി: ഈ അടുത്ത കാലത്താണ് മുടി വളർച്ചയ്ക്ക് റോസ് മേരി ഇലകൾ ശ്രദ്ധ നേടുന്നത്. ആധുനിക പഠനങ്ങൾ പ്രകാരം മുടി വളർച്ചയ്ക്കുള്ള മരുന്നായ മിനോക്സിഡിലിന് തുല്യമായി പ്രവർത്തിക്കാൻ റോസ്മേരിക്ക് കഴിയുമെന്നാണ് പറയുന്നത്. ഇത് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും ഹെയർ ഫോളിക്കിളുകളെ ഉത്തേജിപ്പിച്ച് പുതിയ മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു.

ALSO READ: കടുത്ത ദാഹവും തലവേദനയും സൂചിപ്പിക്കുന്നത് ഉപ്പ് ഉണ്ടാക്കുന്ന രോ​ഗത്തിലേക്കോ? ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം

കറിവേപ്പില: പണ്ടുമുതൽക്കെ മുടി വളർച്ചയ്ക്ക് ഉപയോ​ഗിക്കുന്ന ഔഷധകൂട്ടാണ് കറിവേപ്പില. കറിവേപ്പിലയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിനും പ്രോട്ടീനുകളും മുടികൊഴിച്ചിൽ തടയാൻ മികച്ചതാണ്. ഇതിലെ ആൻ്റിഓക്‌സിഡൻ്റുകൾ തലയോട്ടിയെ സംരക്ഷിക്കുകയും അകാലനര വരുന്നത് തടഞ്ഞ് മുടിക്ക് നല്ല കറുപ്പ് നിറം നൽകുകയും ചെയ്യുന്നു.

വീട്ടിൽ എങ്ങനെ തയ്യാറാക്കാം?

ശുദ്ധമായ വെളിച്ചെണ്ണ ഒരു കപ്പ് എടുക്കുക. നല്ല വൃത്തിയുളള കറിവേപ്പില ഒരു പിടി. ഉണങ്ങിയതോ പച്ചയോ ആയ റോസ്മേരി ഇലകൾ രണ്ട് ടേബിൾ സ്പൂൺ ഇതാണ് ആവശ്യമായ ചേരുവകൾ. ആദ്യം തന്നെ കറിവേപ്പിലയും റോസ്മേരി ഇലകളും നന്നായി കഴുകി വെള്ളം ഒട്ടും ഇല്ലാത്ത രീതിയിൽ ഉണക്കിയെടുക്കുക. ശേഷം ഒരു ഗ്ലാസ് പാത്രത്തിലോ സ്റ്റീൽ പാത്രത്തിലോ വെളിച്ചെണ്ണ എടുത്ത് അതിലേക്ക് എടുത്തുവെച്ചിരിക്കുന്ന ഇലകൾ ചേർക്കുക. ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കുക.

ഈ തിളയ്ക്കുന്ന വെള്ളത്തിന് മുകളിലേക്ക് എണ്ണയും ഇലകളും അടങ്ങിയ മറ്റൊരു പാത്രം ഇറക്കിവെക്കുക. ഇതാണ് ഡബിൾ ബോയിലിങ് പ്രക്രിയ. ചെറിയ തീയിൽ 15-20 മിനിറ്റ് ഈ രീതിയിൽ ചൂടാക്കുമ്പോൾ ഇലകളുടെ ഗുണം പൂർണമായും എണ്ണയിലേക്ക് ഇറങ്ങും. എണ്ണയുടെ നിറം ചെറുതായി മാറിത്തുടങ്ങുമ്പോൾ ഇറക്കിവെച്ച് തണുത്ത ശേഷം അരിച്ചെടുക്കുക.

ഉപയോഗിക്കേണ്ട രീതി

ഈ എണ്ണ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വരെ ഉപയോഗിക്കാവുന്നതാണ്. എണ്ണ നേരിയ രീതിയിൽ ചെറുതായി ചൂടാക്കുക. ചൂടാക്കിയ എണ്ണ വിരൽത്തുമ്പുകൾ ഉപയോഗിച്ച് തലയോട്ടിയിൽ നല്ലതുപോലെ 5-10 മിനിറ്റ് മസാജ് ചെയ്ത് തേച്ച് പിടിപ്പിക്കുക. ഇത് രക്തയോട്ടം കൂട്ടാൻ സഹായിക്കും. മുടിയുടെ അറ്റം വരെ എണ്ണ തേച്ചുപിടിപ്പിക്കാം. കുറഞ്ഞത് 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ തലയിൽ വെച്ച ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

English Summary:

Rosemary and Curry Leaves has become the ultimate viral hair growth trend. Rosemary functions as a natural minoxidil substitute by scalp circulation. Curry leaves supply essential amino acids and antioxidants to prevent premature grey and thinning.

Follow Us