Heart Disease: ഹൃദ്രോഗങ്ങളെ അകറ്റാൻ വേറെ മരുന്ന് വേണ്ട, ദിവസവും ഇതൊന്ന് കഴിച്ചാൽ മതി!
Health Benefits of Cashews: രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലും കശുവണ്ടിപ്പരിപ്പ് പ്രധാന പങ്ക് വഹിക്കുന്നു. ഇവയിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ രക്തക്കുഴലുകൾക്ക് അയവ് നൽകുന്നു ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും ഹൃദയത്തിന്റെ ആയാസം കുറയ്ക്കുകയും ചെയ്യുന്നു.
ഹൃദയത്തെ ആരോഗ്യമായി നിലനിർത്തുന്നതിൽ നമ്മുടെ ഭക്ഷണക്രമത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അടുക്കളയിലെ ചെറിയ ഭക്ഷ്യവസ്തുകൊണ്ട് ഹൃദ്രോഗങ്ങളെ ചെറുക്കാൻ സാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? നിരവധി പോഷക ഗുണങ്ങളാൽ സമ്പന്നമായ കശുവണ്ടിപ്പരിപ്പാണ് ഇവിടെ താരം. ദിവസവും നിശ്ചിത അളവിൽ കശുവണ്ടിപ്പരിപ്പ് കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും മൊത്തത്തിലുള്ള ശരീരത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
ഹൃദയാരോഗ്യത്തിന് കശുവണ്ടിപ്പരിപ്പ്
കശുവണ്ടിപ്പരിപ്പിലെ മോണോഅൺസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ശരീരത്തിലെ ദോഷകരമായ എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുകയും, അതോടൊപ്പം എച്ച്ഡിഎൽ കൊളസ്‌ട്രോളിന്റെ ആരോഗ്യകരമായ നില നിലനിർത്തുകയും ചെയ്യുന്നു. ഇതിലൂടെ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കും.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലും കശുവണ്ടിപ്പരിപ്പ് പ്രധാന പങ്ക് വഹിക്കുന്നു. ഇവയിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ രക്തക്കുഴലുകൾക്ക് അയവ് നൽകുന്നു ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും ഹൃദയത്തിന്റെ ആയാസം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കി അമിത രക്തസമ്മർദ്ദം തടയാനും പൊട്ടാസ്യം സഹായിക്കും.
കശുവണ്ടിപ്പരിപ്പിൽ പോളിഫെനോളുകൾ, ടോക്കോഫെറോളുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങൾ ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും ഹൃദയ കോശങ്ങളെ സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
കശുവണ്ടിപ്പരിപ്പ് ഭക്ഷണത്തിൽ എങ്ങനെ ഉൾപ്പെടുത്താം?
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന്, ദിവസവും 5 മുതൽ 10 വരെ കശുവണ്ടിപ്പരിപ്പ് കഴിക്കാവുന്നതാണ്. പ്രഭാതഭക്ഷണത്തിന്റെ ഭാഗമായോ, സാലഡുകൾ, സ്മൂത്തികൾ എന്നിവയിൽ ചേർത്തോ ഇവ കഴിക്കാം. ദിവസവും ഏകദേശം 28 ഗ്രാം മിതമായ അളവിലാണ് ഇവ കഴിക്കേണ്ടത്.
അതേസമയം, കശുവണ്ടിപ്പരിപ്പ് അലർജിയുള്ളവർ ഇത് പൂർണ്ണമായും ഒഴിവാക്കണം. ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ഡോക്ടറിന്റെ നിർദ്ദേശം അറിയുന്നത് ഉചിതമാണ്.