Eid special henna tips: പെരുന്നാളിന് മൈലാഞ്ചി ഇടാം, നല്ല കടുംചുവപ്പ് നിറം വരാനും ഉണ്ട് ചില സൂത്രപ്പണികൾ

How to make the Ramadan special henna with dark red colour: മൈലാഞ്ചി ഇടുന്നതിന് മുൻപായി കൈകളിൽ അല്പം യൂക്കാലിപ്റ്റസ് ഓയിൽ പുരട്ടുന്നത് നല്ലതാണ്. ഇത് മൈലാഞ്ചിയിലെ ഘടകങ്ങൾ ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങാൻ സഹായിക്കും. മൈലാഞ്ചി ഉണങ്ങി തുടങ്ങിയാൽ കുറച്ച് ഗ്രാമ്പൂ ഒരു തവയിലിട്ട് ചൂടാക്കി അതിൽ നിന്നുള്ള പുക കൈകളിൽ കൊള്ളിക്കുന്നത് നിറം കൂടാൻ ഫലപ്രദമാണ്.

Eid special henna tips: പെരുന്നാളിന് മൈലാഞ്ചി ഇടാം, നല്ല കടുംചുവപ്പ് നിറം വരാനും ഉണ്ട് ചില സൂത്രപ്പണികൾ

Henna (1)

Updated On: 

19 Mar 2026 | 03:16 PM

നാളെ ചെറിയപെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മൈലാഞ്ചി അണിയാത്തവർ ഉണ്ടാകില്ല. നല്ല കടുംചുവപ്പ് നിറത്തിലുള്ള ഡിസൈനുകൾ കൈകൾക്ക് എന്നും അഴകാണ്. നിറം കുറഞ്ഞാൻ പലർക്കും നിരാശയാണെന്നത് പ്രത്യേകം പറയേണ്ടല്ലോ? വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പ്രകൃതിദത്ത മാർഗങ്ങളിലൂടെ മൈലാഞ്ചിക്ക് നല്ല കടും ചുവപ്പ് നിറം നൽകാൻ സാധിക്കും.

മൈലാഞ്ചി ഇട്ട ശേഷം ഉണങ്ങിത്തുടങ്ങുമ്പോൾ നാരങ്ങാ നീരും പഞ്ചസാരയും കലർത്തിയ മിശ്രിതം കോട്ടൺ ഉപയോഗിച്ച് ഡിസൈനിന് മുകളിൽ ഒപ്പി കൊടുക്കുക. ഇത് മൈലാഞ്ചി ചർമ്മത്തിൽ കൂടുതൽ നേരം പറ്റിപ്പിടിച്ചിരിക്കാനും നിറം വർദ്ധിപ്പിക്കാനും സഹായിക്കും.

ALSO READ: ഇനി കഞ്ഞിവെള്ളം വെറുതെ കളയേണ്ട, ചെടികൾ തഴച്ചുവളരാൻ ബെസ്റ്റാണ്, പക്ഷെ ശ്രദ്ധിക്കണം

മൈലാഞ്ചി ഇടുന്നതിന് മുൻപായി കൈകളിൽ അല്പം യൂക്കാലിപ്റ്റസ് ഓയിൽ പുരട്ടുന്നത് നല്ലതാണ്. ഇത് മൈലാഞ്ചിയിലെ ഘടകങ്ങൾ ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങാൻ സഹായിക്കും. മൈലാഞ്ചി ഉണങ്ങി തുടങ്ങിയാൽ കുറച്ച് ഗ്രാമ്പൂ ഒരു തവയിലിട്ട് ചൂടാക്കി അതിൽ നിന്നുള്ള പുക കൈകളിൽ കൊള്ളിക്കുന്നത് നിറം കൂടാൻ ഫലപ്രദമാണ്.

മൈലാഞ്ചി ഇട്ട ശേഷം കുറഞ്ഞത് 10-12 മണിക്കൂർ നേരമെങ്കിലും വെള്ളം തൊടാതെ ഇരിക്കാൻ ശ്രദ്ധിക്കണം. രാത്രിയിൽ മൈലാഞ്ചി ഇട്ട ശേഷം രാവിലെ കഴുകിക്കളയുന്നതാണ് ഏറ്റവും നല്ലത്. മൈലാഞ്ചി ചുരണ്ടി കളഞ്ഞ ശേഷം കൈകളിൽ കടുകെണ്ണയോ വെളിച്ചെണ്ണയോ പുരട്ടുന്നത് നിറം കൂടുതൽ കടും നിറമാകാൻ സഹായിക്കും. സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് ഒഴിവാക്കുക.

മുടിക്ക് നിറം നൽകാൻ ഹെന്ന ഉപയോഗിക്കുമ്പോൾ

മുടിയിൽ ഹെന്ന ഉപയോഗിക്കുന്നവർക്ക് കടുത്ത ബർഗണ്ടി ഷേഡ് ലഭിക്കാൻ തേയില വെള്ളത്തിന് പകരം അല്പം ബീറ്റ്റൂട്ട് ജ്യൂസ് മിശ്രിതത്തിൽ ചേർക്കാവുന്നതാണ്. ഇത് മുടിക്ക് സ്വാഭാവികമായ തിളക്കവും നിറവും നൽകുന്നു.

Follow Us
ഇങ്ങനെയാണ് റബ്ബർ ചെരിപ്പുണ്ടാക്കുന്നത്
എന്നെ കണ്ടാൽ സുധാകരന് ചതുർഥിയാണ്
ഇതാണ് യഥാർഥ നന്മമരം, ആ വയ്യാത്ത നായയ്ക്ക് വേണ്ടി യുവാവ് ചെയ്തത്...
വൻ വരവേൽപ്പിനെ സലാം ചെയ്ത് രാമൻ