AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fatty Liver Into Cancer: ഫാറ്റി ലിവർ കാൻസർ ആകുമോ? ഈ ശീലങ്ങൾ ഒഴിവാക്കിയെ മതിയാകൂ

Fatty Liver Turns Into Cancer: പഞ്ചസാര ധാരാളമടങ്ങിയ പാനീയങ്ങൾ പതിവായി കുടിക്കുന്നവരിൽ ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത 40 ശതമാനം കൂടുതലാണെന്ന് ഗവേഷണങ്ങൾ വരെ സൂചിപ്പിക്കുന്നു. ജോലിസ്ഥലത്തോ മറ്റെവിയെങ്കിലുമോ ദീർഘനേരം ഇരിക്കുന്നത് കൊഴുപ്പ് അലിയിച്ചുകളയുന്ന പ്രക്രിയ മന്ദഗതിയിലാക്കുന്നു.

Fatty Liver Into Cancer: ഫാറ്റി ലിവർ കാൻസർ ആകുമോ? ഈ ശീലങ്ങൾ ഒഴിവാക്കിയെ മതിയാകൂ
പ്രതീകാത്മക ചിത്രംImage Credit source: KATERYNA KON/SCIENCE PHOTO LIBRARY/Getty Images
neethu-vijayan
Neethu Vijayan | Published: 18 Aug 2025 11:01 AM

കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഒരു സാധാരണ അവസ്ഥയാണ് ഫാറ്റി ലിവർ എന്നറിയപ്പെടുന്നത്. ഇതിനെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു. ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (AFLD), നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD). വളരെ സാധാരണമായി കാണപ്പെടുന്നത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവറാണ്. ഇവ കണ്ടെത്താൻ വൈകിയാൽ കാലക്രമേണ നോൺ ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ്, സിറോസിസ്, കാൻസർ വികസനം തുടങ്ങിയ ഗുരുതരമായ അവസ്ഥകൾക്ക് കാരണമായേക്കാം.

അത്തരത്തിൽ ഫാറ്റി ലിവർ രോഗത്തെ കാൻസറാക്കി മാറ്റുന്ന തെറ്റായ ദൈനംദിന ശീലങ്ങൾ എന്തെല്ലാമെന്ന് നോക്കാം. അവയെ എങ്ങനെ തടയണമെന്നതും പ്രധാനമാണ്. പതിവായി പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കുടിക്കുകയും മധുരപലഹാരങ്ങളും പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യുന്നത് കരളിൽ കൊഴിപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. പഞ്ചസാര ധാരാളമടങ്ങിയ പാനീയങ്ങൾ പതിവായി കുടിക്കുന്നവരിൽ ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത 40 ശതമാനം കൂടുതലാണെന്ന് ഗവേഷണങ്ങൾ വരെ സൂചിപ്പിക്കുന്നു.

ഇങ്ങനെ കരളിൽ നിലനിൽക്കുന്ന കൊഴുപ്പ് വീക്കം ഉണ്ടാക്കുകയും, ഒടുവിൽ ഇത് കാൻസർ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനായി സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നതിന് പകരം പ്രകൃതിദത്തമായ ഭക്ഷണങ്ങളിലേക്ക് മാറുക. അതിലൂടെ നിങ്ങളിൽ കാൻസർ സാധ്യത കുറയുകയും കരൾ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യാം. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, നട്സ്, ആരോഗ്യകരമായ പ്രോട്ടീനുകൾ എന്നിവയാണ് ഇതിനായി കഴിക്കേണ്ടത്.

പുകവലി ഒരു പ്രധാന പ്രശ്നമാണ്. എന്നാൽ ജോലിസ്ഥലത്തോ മറ്റെവിയെങ്കിലുമോ ദീർഘനേരം ഇരിക്കുന്നത് കൊഴുപ്പ് അലിയിച്ചുകളയുന്ന പ്രക്രിയ മന്ദഗതിയിലാക്കുന്നു. അതിനാൽ ശാരീരിക പ്രവർത്തനങ്ങൾ കുറയുമ്പോൾ കൊഴുപ്പിന്റെ അടിഞ്ഞുകൂടൽ വർദ്ധിക്കുന്നു. നടത്തം, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ എന്നിവയുൾപ്പെടെ കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമ പ്രവർത്തനങ്ങൾ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ പറയുന്നു.

ഫാസ്റ്റ് ഫുഡിൻ്റെ അമിതമായ ഉപഭോ​ഗം കരളിൽ സമ്മർദ്ദം സൃഷ്ടിക്കുന്നു. ശരീരത്തിലെ അനാരോഗ്യകരമായ കൊഴുപ്പുകൾ കരൾ സംസ്കരണത്തിന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും, അതിലൂടെ ചീത്ത കൊളസ്ട്രോളിൻ്റെ രൂപീകരണത്തിനും വീക്കത്തിനും കാരണമാകുകയും ചെയ്യുന്നു. കാലക്രമേണ ഈ അടിഞ്ഞുകൂടുൽ സിറോസിസ് പോലുള്ള രോ​ഗത്തിന് കാരണമാകുന്നു. ഇത് കരൾ കാൻസറിനുള്ള സാധ്യതയെ വളരെയധികം വർദ്ധിപ്പിക്കുന്ന രീതിയാണ്.

ആരോഗ്യകരമായ കൊഴുപ്പ് ലഭിക്കാൻ ഒലിവ് ഓയിൽ, കൊഴുപ്പുള്ള മത്സ്യം, വിത്തുകൾ, അവോക്കാഡോ എന്നിവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ചുവന്ന മാംസത്തിന്റെ ഉപഭോഗം കുറയ്ക്കുമ്പോൾ കരളിൻ്റെ സമ്മർദ്ദവും കുറയുന്നു.