AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Health Habits: ചുരുങ്ങിയ ചെലവിൽ, 15 മിനിറ്റ് മാത്രം മതി; ഹൃദയാഘാത സാധ്യത കുറയ്ക്കാം, വിദ​ഗ്ധർ പറയുന്നു

How To Decrease Heart Attack Risk:ഭക്ഷണശേഷം നിങ്ങൾ 15 മിനിറ്റ് നടന്നാൽ ശരീരത്തിലെ വീക്കം കുറയ്ക്കാനും ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്താനും ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാനും സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് നിങ്ങളുടെ ദിനചര്യയുടെ ഭാ​ഗമാക്കിയാൽ പല രോ​ഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുമെന്നും വാസ് പറയുന്നു.

Health Habits: ചുരുങ്ങിയ ചെലവിൽ, 15 മിനിറ്റ് മാത്രം മതി; ഹൃദയാഘാത സാധ്യത കുറയ്ക്കാം, വിദ​ഗ്ധർ പറയുന്നു
Heart Attack Image Credit source: boonchai wedmakawand/Moment/Getty Images
neethu-vijayan
Neethu Vijayan | Updated On: 29 Jul 2025 11:32 AM

ലോകത്താകമാനം ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് കൂടുതലാണ്. എന്നാൽ ഒരു പരിധി വരെ ഇതിൻ്റെ സാധ്യത തടയാൻ നമുക്ക് കഴിയുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ദിനചര്യ പിന്തുടർന്നാൽ ഹൃദ്രോഗം വരാതെ ആരോഗ്യം നിലനിർത്താൻ സാധിക്കുന്നതാണ്. അടുത്തിടെ ആരോ​ഗ്യ വിദ​ഗ്ധനായ ഡോ. വാസ് തൻ്റെ ഇൻസ്റ്റാ​ഗ്രാം വീഡിയോയിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. കാര്യം മറ്റൊന്നുമല്ല, നമ്മുടെ ദിനചര്യയെക്കുറിച്ചാണ്.

ഭക്ഷണശേഷം നിങ്ങൾ 15 മിനിറ്റ് നടന്നാൽ ശരീരത്തിലെ വീക്കം കുറയ്ക്കാനും ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്താനും ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാനും സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് നിങ്ങളുടെ ദിനചര്യയുടെ ഭാ​ഗമാക്കിയാൽ പല രോ​ഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുമെന്നും വാസ് പറയുന്നു. വളരെ കുറഞ്ഞ പരിശ്രമത്തിലൂടെ കുറഞ്ഞ ചെലവിൽ നിങ്ങൾ ആരോ​ഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുന്നതാണ്. അത്തരത്തിൽ ഹൃദയാഘാത സാധ്യത കുറയ്ക്കുന്ന ചില രീതികൾ എന്തെല്ലാമെന്ന് നോക്കാം.

നടത്തം

പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം ഇവയ്ക്ക് ശേഷമുള്ള നടത്തം ധാരാളം ആരോ​ഗ്യ ​ഗുണങ്ങളാണ് നൽകുന്നത്. ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഭക്ഷണം കഴിക്കുമ്പോൾ, നിങ്ങളുടെ ഗ്ലൂക്കോസ് ഉയരുന്നത് സാധാരണമാണ്. എന്നാൽ അത് വളരെയധികം ഉയർന്നാൽ, നിങ്ങളുടെ ധമനികളിൽ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുന്നു. നിങ്ങൾ നടക്കുന്നത് ശീലമാക്കിയാൽ ഗ്ലൂക്കോസിനെ പേശികളിലേക്ക് വേഗത്തിൽ എത്തിക്കുകയും അതിലൂടെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

ഭക്ഷണത്തിന് ശേഷം നടക്കുന്നതിന്റെ മറ്റ് ഗുണങ്ങൾ

ഭക്ഷണത്തിന് ശേഷം നടക്കുന്നത് ട്രൈഗ്ലിസറൈഡ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഇതിലൂടെ രക്തത്തെ വൃത്തിയായി സൂക്ഷിക്കുകയും പ്ലാക്ക് അടിഞ്ഞുകൂടൽ കുറയ്ക്കുകയും ചെയ്യുന്നു. നൈട്രിക് ഓക്സൈഡ് ഉത്പാദനം വർദ്ധിപ്പിക്കുന്നു. നടത്തം നിങ്ങളുടെ എൻഡോതെലിയത്തെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും, രക്തസമ്മർദ്ദം കുറയ്ക്കാനും, ധമനികളിലെ സമ്മർദ്ദം കുറയ്ക്കാനും ഏറെ ​ഗുണകരമാണ്.

ഭക്ഷണത്തിനു ശേഷമുള്ള ക്ഷീണവും തലച്ചോറിന്റെ അവശതയും കുറയ്ക്കുന്നു. ഇത് ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലനായി നിലനിർത്തുന്നു. ജിമ്മിലോ മറ്റ് ഉപകരണങ്ങളുടെയോ അവശ്യമില്ല ഒരു പ്രക്രിയയാണിത്. തലച്ചോറിന്റെ ആരോഗ്യം, ഇൻസുലിൻ സംവേദനക്ഷമത, ഹൃദയ സംബന്ധമായ അപകടസാധ്യത, ദഹനം എന്നിവ മെച്ചപ്പെടുത്താൻ ഇതിലും നല്ലൊരു മാർ​ഗമില്ല.

 

View this post on Instagram

 

A post shared by Dr. Vass, M.D. (@dr.vassily)