Skin Care: ഇവയൊന്നും മുഖത്ത് പുരട്ടല്ലേ… സോപ്പും, നാരങ്ങനീരും പട്ടികയിൽ

Things You Should Never Put On Your Face: തിളങ്ങുന്നതും ആരോ​ഗ്യമുള്ളതുമായ ചർമ്മം ആ​ഗ്ര​ഹിക്കാത്തവരായി ആരുമുണ്ടാകില്ല. ചർമ്മകാന്തിക്ക് വേണ്ടി മുഖത്ത് ഉപയോ​ഗിക്കുന്ന പല പദാർത്ഥങ്ങളും നിങ്ങളുടെ മുഖത്തിന് ദോഷമാണ്. ചർമ്മരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്ന, മുഖത്ത് ഉപയോഗിക്കാൻ പാടില്ലാത്ത പ്രധാനപ്പെട്ട കാര്യങ്ങൾ ഏതെല്ലാമെന്ന് വിശദമായി അറിയാം.....

Skin Care: ഇവയൊന്നും മുഖത്ത് പുരട്ടല്ലേ... സോപ്പും, നാരങ്ങനീരും പട്ടികയിൽ

പ്രതീകാത്മക ചിത്രം

Published: 

30 Mar 2026 | 04:34 PM

ചർമ്മസംരക്ഷണത്തിന് മാസംതോറും അത്യാവശ്യം തുക മുടക്കുന്നവരാണ് നമ്മളിൽ പലരും. ബ്യൂട്ടി പാർലർ ചെലവും മറ്റ് ബ്യൂട്ടി പ്രോഡക്ടുകളും ഇതിൽ ഉൾപ്പെടും. തിളങ്ങുന്നതും ആരോ​ഗ്യമുള്ളതുമായ ചർമ്മം ആ​ഗ്ര​ഹിക്കാത്തവരായി ആരുമുണ്ടാകില്ല. വിപണിയിൽ കിട്ടുന്ന പല ഉൽപ്പന്നങ്ങളും വീട്ടുവൈദ്യങ്ങളും നമ്മൾ പരീക്ഷിക്കാറുമുണ്ട്. എന്നാൽ നമ്മുടെ ഭാ​ഗത്തുണ്ടാകുന്ന ചില തെറ്റുകൾ ചർമ്മത്തിന് ദോഷകരമായി മാറുമെന്ന് അറിയാമോ?

ചർമ്മകാന്തിക്ക് വേണ്ടി മുഖത്ത് ഉപയോ​ഗിക്കുന്ന പല പദാർത്ഥങ്ങളും നിങ്ങളുടെ മുഖത്തിന് ദോഷമാണ്. ചർമ്മരോഗ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്ന, മുഖത്ത് ഉപയോഗിക്കാൻ പാടില്ലാത്ത പ്രധാനപ്പെട്ട കാര്യങ്ങൾ ഏതെല്ലാമെന്ന് വിശദമായി അറിയാം…..

മുഖത്ത് ഉപയോ​ഗിക്കാൻ പാടില്ലാത്തവ

നാരങ്ങ നീര്: നാരങ്ങ നീരിലെ സിട്രിക് ആസിഡ് മുഖത്തെ ചർമ്മത്തെ വരണ്ടതാക്കും. കൂടാതെ സൂര്യപ്രകാശമേൽക്കുമ്പോൾ പൊള്ളലോ അലർജിയോ ഉണ്ടാകാനും സാധ്യതയുണ്ട്.

സോപ്പ്: മുഖത്ത് സോപ്പ് തേയ്ക്കുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്. സാധാരണ സോപ്പുകൾ മുഖത്തെ സ്വാഭാവിക ഈർപ്പത്തെ നശിപ്പിക്കുന്നു. ഇത് ചർമ്മം വേ​ഗത്തിൽ പ്രായമാകാനും കാരണമാകുന്നുവെന്ന് വിദ​ഗ്ധർ പറയുന്നു.

ALSO READ: പാരമ്പര്യമോ സമ്മർദ്ദമോ; മുടികൊഴിച്ചിലിനും കഷണ്ടിക്കും പിന്നിലെ യഥാർത്ഥ വില്ലൻ ആര്?

ടൂത്ത് പേസ്റ്റ്: മുഖക്കുരു മാറാൻ ടൂത്ത് പേസ്റ്റ് ഉപയോ​ഗിച്ചാൽ മതിയെന്ന് പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ അത് തെറ്റായ പ്രവണതയാണ്. ടൂത്ത് പേസ്റ്റിലെ കെമിക്കലുകൾ ചർമ്മത്തിൽ ചൊറിച്ചിലിനും പാടുകൾക്കും കാരണമാകും.

പഞ്ചസാര, ഉപ്പ്: മുഖത്തിന് വേണ്ടി വീട്ടിൽ പല സ്ക്രബ്ബറുകൾ ഉണ്ടാക്കുന്നവർ പഞ്ചസാരയും ഉപ്പും ചേർക്കാറുണ്ട്. എന്നാൽ ഇവയിലെ തരികൾ മൃദുവായ ചർമ്മത്തിൽ ചെറിയ പോറലുകൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്.

ചൂടുവെള്ളം: മുഖം കഴുകാൻ ഒരിക്കലും അമിതമായി ചൂടുവെള്ളം ഉപയോ​ഗിക്കരുത്. ഇത് ചർമ്മത്തിലെ എണ്ണമയം പൂർണ്ണമായും നീക്കം ചെയ്യുകയും ചർമ്മം വിണ്ടുകീറാൻ ഇടയാക്കുകയും ചെയ്യും.

Follow Us
പ്രധാനമന്ത്രി ചെണ്ട കൊട്ടി, പാലക്കാട് വേദിയിൽ ആരവം
Viral Video: ബിരിയാണിയിൽ ചിക്കൻ പീസില്ല, അടിപൊട്ടി
സെക്കൻ്റിൽ ഒരു ചായ, വൈറൽ വിൽപ്പനക്കാരൻ
നടുറോഡിൽ കരടി, കടിച്ചത് പക്ഷെ