AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Calcium Deficiency: കാൽസ്യം കുറവാണോ? തളർച്ച മാറ്റാനും എല്ലുകൾക്ക് ബലം നൽകാനും ഈ ഭക്ഷണങ്ങൾ കഴിക്കൂ

Calcium Deficiency Prevention Tips: 30 വയസിന് ശേഷം ഇടയ്ക്കിടെയുള്ള പേശിവേദന, തളർച്ച, അസ്ഥികളിലെ വേദന എന്നിവയെല്ലാം കാൽസ്യം കുറവിൻ്റെ ലക്ഷണങ്ങളാകാം. എന്നാൽ ഈ അവസ്ഥകളിൽ പലരും ആശ്രയിക്കുന്നത് സപ്ലിമെൻ്റുകളെയാണ്. കാൽസ്യം ഗുളികകളെക്കാൾ ​ഗുണവും ഫലപ്രദവുമായ മാർഗ്ഗം ശരിയായ ഭക്ഷണക്രമം തന്നെയാണ്.

Calcium Deficiency: കാൽസ്യം കുറവാണോ? തളർച്ച മാറ്റാനും എല്ലുകൾക്ക് ബലം നൽകാനും ഈ ഭക്ഷണങ്ങൾ കഴിക്കൂ
Calcium DeficiencyImage Credit source: Kinga Krzeminska/Moment/Getty Images
Neethu Vijayan
Neethu Vijayan | Published: 30 Mar 2026 | 12:24 PM

നമ്മൾ പലപ്പോഴും അവ​ഗണിക്കുകയും അറിയാതെയും പോകുന്ന ഒന്നാണ് ശരീരത്തിലെ കാൽസ്യത്തിൻ്റെ കുറവ്. തുടക്കത്തിൽ വലിയ ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാത്തതിനാൽ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. എന്നാൽ ഭാവിയിൽ കടുത്ത സന്ധിവേദനയായും അസ്ഥികളുടെ സാന്ദ്രത കുറയുന്നതായും നിങ്ങൾക്ക് അനുഭവപ്പെട്ട് തുടങ്ങും. പ്രത്യേകിച്ച് 30 വയസിന് ശേഷം. തുടക്കത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഈ പ്രായത്തിൽ അസ്ഥികളുടെ ആരോഗ്യം നിലനിർത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമായി തോന്നിയേക്കാം.

30 വയസിന് ശേഷം ഇടയ്ക്കിടെയുള്ള പേശിവേദന, തളർച്ച, അസ്ഥികളിലെ വേദന എന്നിവയെല്ലാം കാൽസ്യം കുറവിൻ്റെ ലക്ഷണങ്ങളാകാം. എന്നാൽ ഈ അവസ്ഥകളിൽ പലരും ആശ്രയിക്കുന്നത് സപ്ലിമെൻ്റുകളെയാണ്. കാൽസ്യം ഗുളികകളെക്കാൾ ​ഗുണവും ഫലപ്രദവുമായ മാർഗ്ഗം ശരിയായ ഭക്ഷണക്രമം തന്നെയാണ്. ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താവുന്ന ലളിതമായ ഭക്ഷണങ്ങളിലൂടെ അസ്ഥികളുടെ ശക്തി തിരിച്ചുപിടിക്കാനും കാൽസ്യത്തിൻ്റെ കുറവ് എന്നെന്നേക്കുമായി നികത്താനുമാകും. അത്തരത്തിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്.

ALSO READ:വെറുംവയറ്റിൽ പഴം കഴിക്കാമോ? ആരോഗ്യവിദഗ്ധർ പറയുന്നത് ഇങ്ങനെ…

റാഗി

ധാന്യങ്ങളിൽ കാൽസ്യം ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത് റാഗിയിലാണ്. ഇത് കഞ്ഞിയായോ പുട്ടായോ കുറുക്കായോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അസ്ഥികളുടെ സാന്ദ്രത കൂട്ടാനും കാൽസ്യം കുറവ് നികത്താനും വളരെയധികം സഹായിക്കും. 100 ഗ്രാം റാഗിയിൽ 344 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്.

പാലുൽപ്പന്നങ്ങൾ

പാൽ, തൈര്, പനീർ എന്നിവ കാൽസ്യത്തിന്റെ ഏറ്റവും മികച്ച ഉറവിടങ്ങളാണ്. ഇവയിലെ കാൽസ്യം ശരീരം വേഗത്തിൽ ആഗിരണം ചെയ്യുകയും നിങ്ങളുടെ എല്ലുകൾക്ക് ബലം നൽകുകയും അതോടൊപ്പം പല അസ്വസ്ഥതകൾ കുറയ്ക്കുകയും ചെയ്യും.

ഇലക്കറികൾ

കാൽസ്യത്തിൻ്റെ മറ്റൊരു സമ്പന്നമായ ഇറവിടമാണ് ഇലക്കറികൾ. മുരിങ്ങയില, ചീര തുടങ്ങിയവയിൽ കാൽസ്യത്തോടൊപ്പം വൈറ്റാമിൻ കെ-യും അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യാവശ്യമായ സംയുക്തങ്ങളാണ്. ഒപ്പം കണ്ണിൻ്റെ ആരോ​ഗ്യത്തിന് ഉത്തമമാണ്.

 

Follow Us