John Kaipallil: ‘ഹോട്ടൽ ഭക്ഷണം ഒഴുവാക്കി; ചായയോടും നോ പറഞ്ഞു’; ജോൺ കൈപ്പള്ളിലിന്റെ ഫിറ്റ്നസ് സീക്രട്ട്

John Kaipallil Shares His Fitness Secret: ഹോട്ടൽ ഭക്ഷണം ഒഴുവാക്കി. അഥവാ ഹോട്ടലിൽ പോയാലും വറുത്ത ഭക്ഷണങ്ങൾ കഴിക്കാറില്ല. മധുരം ഒഴിവാക്കിയെന്നും പ്രോട്ടീൻ ഭക്ഷണമാണു കൂടുതൽ കഴിക്കുന്നതെന്നും താരം പറയുന്നു.

John Kaipallil: ഹോട്ടൽ ഭക്ഷണം ഒഴുവാക്കി; ചായയോടും നോ പറഞ്ഞു; ജോൺ കൈപ്പള്ളിലിന്റെ ഫിറ്റ്നസ് സീക്രട്ട്

John Kaippallil

Published: 

01 Oct 2025 12:53 PM

മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് നടൻ ജോൺ കൈപ്പള്ളിൽ. ആൻമരിയ കലിപ്പിലാണെന്ന സിനിമയിലെ വില്ലൻ സ്വഭാവമുള്ള പിടി സാറ് എന്ന ഒറ്റ കഥാപാത്രം മതി മലയാളികൾക്ക് ജോൺ കൈപ്പള്ളിലിനെ ഓർക്കാൻ. മെക്കാനിക്കൽ എൻജിനിയർ ആയിരുന്നെങ്കിലും പിന്നീട് മോഡലിങ്ങിനും ഫാഷൻ ഷോകളുമായി സജീവമാകുകയായിരുന്നു. ഇപ്പോഴിതാ തന്റെ ഫിറ്റ്നസ് സീക്രട്ടിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

വനിതാ ഓൺലൈനിൽ നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കുറച്ച് കാലം മുൻപ് വരെ താൻ ഡയറ്റ് നോക്കിയിരുന്നില്ലെന്നും എന്നാൽ കുറച്ച് നാളായി ശ്രദ്ധ നൽകുന്നുണ്ടെന്നുമാണ് താരം പറയുന്നത്. നന്നായി ഭക്ഷണം കഴിക്കുക, നന്നായി വർക്കൗട്ട് ചെയ്യുക എന്നതായിരുന്ന താൻ ചെയ്തത്. എന്നാൽ ഭക്ഷണം നിയന്ത്രിച്ചാൽ ഒരുപാട് വർക്കൗട്ട് വേണ്ടിവരില്ലെന്നാണ് താരം പറയുന്നത്. ഹോട്ടൽ ഭക്ഷണം ഒഴുവാക്കി. അഥവാ ഹോട്ടലിൽ പോയാലും വറുത്ത ഭക്ഷണങ്ങൾ കഴിക്കാറില്ല. മധുരം ഒഴിവാക്കിയെന്നും പ്രോട്ടീൻ ഭക്ഷണമാണു കൂടുതൽ കഴിക്കുന്നതെന്നും താരം പറയുന്നു.

Also Read:അവൽ കേസരി, ഉണ്ണിയപ്പം,വൻപയർ ശർക്കര പുഴുക്ക്; നവരാത്രി ആഘോഷങ്ങൾ ഇരട്ടി മധുരമാക്കാം

കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് കുറച്ചു. നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്തി. ചോറ് കുറച്ചും കറികൾ കൂടുതലും എന്ന രീതിയാണ് ഇപ്പോൾ. താൻ വലിയ ചായ പ്രേമിയായിരുന്നുവെന്നും എന്നാൽ പിന്നീട് ചായയോട് നോ പറഞ്ഞുവെന്നാണ് നടൻ പറയുന്നത്. ഉച്ചഭക്ഷണത്തോടൊപ്പം തൈര് കഴിക്കും. നാട്ടിൽ പോയാൽ ഡയറ്റ് നോക്കില്ല. ജങ്ക് ഫൂഡിനോടു വലിയ താൽപര്യമില്ലെന്നും വലപ്പോഴും കഴിക്കുമെന്നുമാണ് നടൻ പറയുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും