AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Navarathri Special Sweets: അവൽ കേസരി, ഉണ്ണിയപ്പം,വൻപയർ ശർക്കര പുഴുക്ക്; നവരാത്രി ആഘോഷങ്ങൾ ഇരട്ടി മധുരമാക്കാം

Navaratri Special Sweets: ഇത്തവണത്തെ നവരാത്രി ആഘോഷങ്ങൾക്കായി വീട്ടിൽ ഒരുക്കാം ചില വിഭവങ്ങൾ. അവൽ കേസരി, ഉണ്ണിയപ്പം, ശർക്കര പുഴുക്ക് എന്നിവ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

Navarathri Special Sweets: അവൽ കേസരി, ഉണ്ണിയപ്പം,വൻപയർ ശർക്കര പുഴുക്ക്; നവരാത്രി ആഘോഷങ്ങൾ ഇരട്ടി മധുരമാക്കാം
Navaratri Special Sweets
sarika-kp
Sarika KP | Published: 30 Sep 2025 13:32 PM

രാജ്യമെമ്പാടും നവരാത്രി ആഘോഷങ്ങളുടെ തിരക്കിലാണ്. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ എങ്ങും അലങ്കാര ലൈറ്റുകളും പാട്ടും നൃത്തവും കൊണ്ട് ഉത്സവലഹരിയിൽ തന്നെയാണ്. നവരാത്രി മറ്റൊരു പ്രധാനപ്പെട്ടത് മധുര പലഹാരങ്ങളാണ്. ഇത്തവണത്തെ നവരാത്രി ആഘോഷങ്ങൾക്കായി വീട്ടിൽ ഒരുക്കാം ചില വിഭവങ്ങൾ. അവൽ കേസരി, ഉണ്ണിയപ്പം, ശർക്കര പുഴുക്ക് എന്നിവ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ഉണ്ണിയപ്പം

പച്ചരി – ഒരു ഗ്ലാസ്
ശർക്കര – 150-200 മധുരം അനുസരിച്ച്
ചെറുപഴം – രണ്ട്
ഉപ്പ് – 1 നുള്ള്
എള്ള് – 1-2 സ്പൂൺ
ഏലക്ക -4-5
തേങ്ങ – ആവശ്യമെങ്കിൽ

തയാറാക്കുന്ന വിധം

അഞ്ച് മണിക്കൂർ കുതിർത്ത പച്ചരി പഴം, ശർക്കരപാനി, ഏലക്ക എന്നിവ ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പ് കുറച്ചു എള്ള് 2 നുള്ള് ബേക്കിങ് സോഡാ എന്നിവ ചേർത്ത് കലക്കി വയ്ക്കുക. ഇത് കുറച്ച് മണൂക്കൂറിനു ശേഷം അപ്പകല്ലിൽ വെളിച്ചെണ്ണ ഒഴിച്ച് തയ്യാറാക്കിയെടുക്കുക.

അവൽ കേസരി

അവൽ കേസരി
അവൽ – 1 കപ്പ്
ശർക്കര – 50-100 മധുരം അനുസരിച്ച്
ഏലക്ക – 1 ചെറിയ സ്പൂൺ
തേങ്ങ – ഒന്നര കൈപ്പിടി
എള്ള് – 1-2 സ്പൂൺ
ഉണക്ക മുന്തിരി – ആവശ്യാനുസരണം
അണ്ടിപ്പരിപ്പ് – കുറച്ച്
നെയ്യ് – 2 സ്പൂൺ
പാൽ – 1 കപ്പ്
കടലപ്പരിപ്പ് – അരകപ്പ് (വേവിച്ചു വയ്ക്കുക)

തയാറാക്കുന്ന വിധം

വറുത്തെടുത്ത അവൽ പാൽ ഒഴിച്ചു കുതിർത്തു വയ്ക്കുക. ശേഷം ഒരു പാനിൽ നെയ്യ് ഒഴിച്ച് എള്ള്, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, എന്നിവ ചേർത്ത് തേങ്ങയും ഇട്ട് വറക്കുക. അതിലേക്കു അവൽ കുതിർത്തതും കടലപ്പരിപ്പ് വേവിച്ചുടച്ചതും ചേർത്തു യോജിപ്പിക്കുക. അവൽ കേസരി റെഡി.

Also Read:തലേന്നത്തെ മീൻകറി കഴിച്ചിട്ടുണ്ടോ? രുചി കൂടുന്നതിനു പിന്നിലെ ആ ശാസ്ത്രം എന്താണ്

വൻപയർ അവൽ ശർക്കര പുഴുക്ക്

വൻപയർ – 1 കപ്പ്
അവൽ – 1 കപ്പ്
ശർക്കര-മധുരത്തിന് അനുസരിച്ചു
ഏലക്കായ-3/4
എള്ള്-1-2സ്പൂൺ
തേങ്ങ-1പിടി

തയാറാക്കുന്ന വിധം

എടുത്ത് വച്ച വൻപയർ കഴുകി കുക്കറിലിട്ട് വേവിക്കുക. ഈ സമയം മറ്റൊരു പാത്രത്തിൽ .ശർക്കര പാനിയാക്കുക. ശേഷം ഒരു പാത്രത്തിലേക്ക് അവലിലേക്ക് വേവിച്ച പയർ ചേർത്ത് ശർക്കര പാനി ഒഴിച്ച് ഏലക്കായ, എള്ള്, തേങ്ങ ചേർത്തിളക്കുക. അവൽ ശർക്കര പുഴുക്ക് റെഡിയായി.