Tamannaah Bhatia Favorite Breakfast Dish: തമന്നയുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ച ആ പ്രഭാത ഭക്ഷണം തയാറാക്കാം

Tamannaah Bhatia’s Weight Loss Secret: തന്റെ പ്രഭാതഭക്ഷണത്തിലെ സ്ഥിരം വിഭവമായ പോഹയെ കുറിച്ചാണ് താരം പറഞ്ഞത്. പോഹ താൻ കഴിക്കാറുണ്ടെന്നും ഇത് തന്റെ ശരീരഭാരം കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചെന്നുമാണ് താരം പറയുന്നത്.

Tamannaah Bhatia Favorite Breakfast Dish: തമന്നയുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ച ആ പ്രഭാത ഭക്ഷണം തയാറാക്കാം

Tamannaah Bhatia Favorite Breakfast Dish

Updated On: 

12 Oct 2025 13:45 PM

തെന്നിന്ത്യൻ താരം തമന്നയ്ക്ക് ആരാധകർ ഏറെയാണ്. ഫിറ്റനസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും താരം ചെയ്യാറില്ല. പലപ്പോഴും താരം തന്നെ ഇക്കാര്യത്തെ കുറിച്ച് തുറന്നുപറയാറുണ്ട്. നടിയുടെ ഫിറ്റ്നസ് രഹസ്യം ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് എല്ലാം പ്രചോദനമായിക്കൊണ്ടിരിക്കുകയാണ്. ശാരീരിക പരിശീലനത്തിനു പുറമെ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമത്തിലൂടെയാണ് താരം ശരീരഭാ​രം കുറച്ചത്.

ഫിറ്റ്‌നസ് നേടാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് തന്റെ ദൈനംദിന പ്രഭാതഭക്ഷണ ശീലത്തിലെ ഒരു ഇന്ത്യന്‍ വിഭവമാണെന്നാണ് താരം പറയുന്നത്. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. തന്റെ പ്രഭാതഭക്ഷണത്തിലെ സ്ഥിരം വിഭവമായ പോഹയെ കുറിച്ചാണ് താരം പറഞ്ഞത്. പോഹ താൻ കഴിക്കാറുണ്ടെന്നും ഇത് തന്റെ ശരീരഭാരം കുറയ്ക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചെന്നുമാണ് താരം പറയുന്നത്.

ഇതിൽ, നാരുകള്‍ ധാരാളമുണ്ടെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ നേരം വയറുനിറഞ്ഞതായി തോന്നുമെന്നും ദിവസം മുഴുവന്‍ ഊര്‍ജസ്വലയായിരിക്കാനും സഹായിക്കുമെന്നും തമന്ന പറയുന്നു. താൻ എങ്ങനെയാണ് പോഹ തയ്യാറാക്കുന്നത് എന്നതിനെ കുറിച്ചും താരം പറയുന്നുണ്ട്. ഉരുളക്കിഴങ്ങ് ചേര്‍ത്താണ് പോഹയുണ്ടാക്കുക. അധികം ചേരുവകളൊന്നും ചേർക്കാറില്ലെന്നും തമന്ന വിശദീകരിച്ചു. ഇതിനൊപ്പം മുളപ്പിച്ച പയർവർ​​ഗങ്ങൾ കൂടി ചേര്‍ത്ത് കഴിക്കാറുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണെന്നും തമന്ന കൂട്ടിച്ചേര്‍ത്തു.

Also Read:ബട്ടർ ചിക്കനും ബിരിയാണിയും ഒഴിവാക്കി; രോഹിത് ശർമ കുറച്ചത് 20 കിലോ ഭാരം

എങ്ങനെ പൊഹയുണ്ടാക്കാം

ചേരുവകൾ
അവൽ – 3 കപ്പ്

എണ്ണ – 2 ടേബിൾ സ്പൂൺ

കടുക് – 1ടേബിൾ സ്പൂൺ

ജീരകം – 1 ടേബിൾ സ്പൂൺ

കായം - 1/4 ടേബിൾ സ്പൂൺ

കറിവേപ്പില – 3-4

പച്ചമുളക് – 2 എണ്ണം

സവള – 1 എണ്ണം, ചെറുതായി അരിഞ്ഞത്

മഞ്ഞൾപ്പൊടി – 1/2 ടേബിൾ സ്പൂൺ

കടല

മാതള നാരങ്ങ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിതം

ഒരു പാത്രത്തിലേക്ക് അവൽ ഇടുക, ഇതിലേക്ക് നനയ്ക്കാൻ ആവശ്യമായ വെള്ളം ഒഴിക്കുക. ശേഷം ഒരു പാൻ അടുപ്പിലേക്ക് വച്ച് എണ്ണയൊഴിക്കുക. ഇതിലേക്ക് കടുക്, ജീരകം,കായം, കറിവേപ്പില, പച്ചമുളക് എന്നിവ വഴറ്റുക. ഇതിലേക്ക് ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന സവാളയും ഉപ്പും ചേർത്ത് വഴറ്റുക . പിന്നീട് അൽപ്പം മഞ്ഞൾപ്പൊടിയും ചേർത്ത് വെള്ളവും കൂട്ടി ഇളക്കുക. അവസാനമായി അവൽ കൂടിച്ചേർത്ത് നന്നായി ഇളക്കുക.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും