Dilsha Prasanna Egg Rice Recipe: ദിൽഷയുടെ ബിഗ് ബോസിലെ ഫേയ്മസ് മുട്ട ചോറ് തയ്യാറാക്കിയാലോ?
Dilsha Prasanna Egg Rice Recipe: മുട്ട ചോറ് താൻ സൂപ്പറായി ഉണ്ടാക്കുമെന്നും ബിഗ് ബോസിൽ തന്റെ ശത്രുവായ റിയാസ് പോലും ഏറ്റവും കൂടുതൽ കഴിച്ച് കണ്ടത് തന്റെ മുട്ട ചോറാണെന്നാണ് ദിൽഷ പറയുന്നത്.
ബിഗ് ബോസ് മലയാളം സീസൺ നാലിലെ മത്സരാർത്ഥിയും നർത്തകിയുമാണ് ദിൽഷ പ്രസന്നൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് ദിൽഷ മലയാളികൾക്ക് സുപരിചിതയായത്. ബിഗ് ബോസിൽ മികച്ച പ്രകടനം കാഴ്ചവച്ച താരം ആ സീസണിലെ വിജയി കൂടിയായിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം ബിഗ് ബോസിലെ തന്റെ ഫേയ്മസ് റെസിപ്പിയെ കുറിച്ച് പറയുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
താൻ ബിഗ് ബോസിലുണ്ടാക്കിയ മുട്ട ചോറ് വളരെ ഫേയ്മസ് ആണെന്നാണ് ദിൽഷ പറയുന്നത്. മുട്ട ചോറ് താൻ സൂപ്പറായി ഉണ്ടാക്കുമെന്നും ബിഗ് ബോസിൽ തന്റെ ശത്രുവായ റിയാസ് പോലും ഏറ്റവും കൂടുതൽ കഴിച്ച് കണ്ടത് തന്റെ മുട്ട ചോറാണെന്നാണ് ദിൽഷ പറയുന്നത്. ഇതിന്റെ റെസിപ്പി എല്ലാവരും ചോദിക്കുന്നുണ്ടെന്ന് പറഞ്ഞ താരം അത് ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്.
ചേരുവകൾ
ചോറ്
രണ്ടു മുട്ട
വെളിച്ചെണ്ണ
തക്കാളി
കൊച്ചു സവാള
ഉപ്പ്
കുരുമുളക് പൊടി
മുളക് പൊടി
മഞ്ഞൾ പൊടി
ചിക്കൻ മസാല
Also Read:പഴയ ചോറ് ചൂടാക്കി കഴിക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം
തയ്യാറാക്കുന്ന വിധം
ചീനചട്ടി അടുപ്പിൽവച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കരിവേപ്പില, അരിഞ്ഞുവെച്ച തക്കാളിയും സവാളയും ഇട്ടു മൂപ്പിക്കുക. കുറച്ച് ഉപ്പും ചേർക്കാം. മൂത്തുകഴിഞ്ഞാൽ ഇതിലേക്ക് മുളക് പൊടി,മഞ്ഞൾ പൊടി,ചിക്കൻ മസാല എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് രണ്ട് മുട്ട ഒഴിച്ച് കൊടുത്ത് ഉപ്പും കുരുമുളകും ചേർത്ത് നന്നായി ഇളക്കികൊണ്ടിരിക്കുക. ഇതിലേക്ക് വേവിച്ച വച്ച് ചോറ് ഇട്ടുകൊടുക്കുക. ചോറും മുട്ടയും തക്കാളിയുമൊക്കെ ചേർന്ന് നല്ല മണം അടിക്കാൻ തുടങ്ങുമ്പോൾ മുട്ടച്ചോറ് റെഡിയായെന്നു മനസ്സിലാക്കാം. ചൂടാറുന്നതിനു മുൻപേ കഴിച്ചു തീർക്കണം.