Pocket Shawarma Recipe: പോക്കറ്റ് കാലിയാകാതെ ഒരു നാല് മണി പലഹാരം ആയല്ലോ? നല്ല ക്രിസ്പി പോക്കറ്റ് ഷവര്‍മ തയ്യാറാക്കാം
Pocket Shawarma Recipe : നല്ല ക്രിസ്പി പോക്കറ്റ് ഷവര്‍മ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
മലയാളികൾക്ക് നാല് മണി ചായക്കൊപ്പം ഒരു പലഹാരമില്ലെങ്കിൽ അത് പൂർണമാകില്ല. സ്‌കൂൾ വിട്ടു വരുന്ന കുട്ടികൾക്കു വൈകിട്ട് കഴിക്കാനും അപ്രതീക്ഷിതമായി എത്തുന്ന അതിഥികളെ സത്ക്കരിക്കാനും മറ്റും എളുപ്പത്തിൽ തയ്യാറാക്കിയാല്ലോ? നല്ല ക്രിസ്പി പോക്കറ്റ് ഷവര്‍മ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ബ്രെഡ് കഷ്ണങ്ങള്‍ – 6
അടിച്ച മുട്ട -1
ബ്രെഡ് ക്രംബ്‌സ് -1/2 കപ്പ്
ഫില്ലിങ്ങിന് ആവശ്യമായ ചേരുവകള്‍
സവാള -1 അരിഞ്ഞത്
ഗ്രേറ്റ് ചെയ്ത ക്യാരറ്റ് -1/4 കപ്പ്
കുക്കുംബര്‍ – 1 അരിഞ്ഞത്
വേവിച്ച് ചെറുതായി അരിഞ്ഞ ചിക്കന്‍ -1/2 കപ്പ്
നാരങ്ങ നീര് -1 ടീസ്പൂണ്‍
കുരുമുളകുപൊടി – 1ടീസ്പൂണ്‍
മയോണൈസ് – 2 1/2 ടേബിള്‍സ്പൂണ്‍
ഉപ്പ്- ഒരു നുള്ള്
Also Read:ദിൽഷയുടെ ബിഗ് ബോസിലെ ഫേയ്മസ് മുട്ട ചോറ് തയ്യാറാക്കിയാലോ?
തയ്യാറാക്കുന്ന വിധം
മൂന്ന് കഷ്ണം ബ്രെഡ് ഒരുമിച്ചുവെച്ച് ഒരു അടപ്പ് ഉപയോഗിച്ച് വട്ടത്തിൽ മുറിച്ചെടുക്കുക. മുറിച്ച് മാറ്റി ബാക്കി വരുന്ന ബ്രെഡിന്റെ അറ്റം മിക്‌സിയില്‍ പൊടിച്ച് ഡ്രൈ റോസ്റ്റ് ചെയ്യുക. ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിച്ച് സ്പൂൺ ഉപയോഗിച്ച് ബീറ്റ് ചെയ്ത് മുട്ടയിലേക്ക് മുക്കി ബ്രെഡ് ക്രംബ്സിൽ കോട്ട് ചെയ്ത് മീഡിയം ചൂടുള്ള എണ്ണയിൽ രണ്ടുവശവും നന്നായി വറുത്ത് ഗോൾഡൻ ബ്രൗൺ ആകുമ്പോൾ കോരിമാറ്റുക.
ഫില്ലിങ്ങിനായി ചെറുതായി അരിഞ്ഞ് വച്ച ക്യാബജ്, ക്യാരറ്റ്, സവാള എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക, ഇതിലേക്ക് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വേവിച്ചുവച്ച ചിക്കൻ ചെറുതായി മുറിച്ചത് ചേർത്തുകൊടുക്കു. ഇതിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടി, കാൽടീസൂപൺ ചെറിയ ജീരകം പൊടിച്ചതും ഉപ്പും ചേർത്തുകൊടുക്കുക. ഇത് നന്നായി മികസ് ചെയ്തതിനു ശേഷം അല്പം മയോണൈസ് ചേർത്ത് മിക്സ് ചെയ്യുക. വറുത്തു വെച്ചിരിക്കുന്ന ബ്രെഡ് പോക്കറ്റ്സ് നടുക്കുവെച്ച് മുറിക്കുക. ഒരു ബ്രെഡ് പോക്കറ്റിനകത്ത് ഫില്ലിങ് വെക്കുക. ഇതോടെ അടിപൊളി ബ്രെഡ് പോക്കറ്റ് ഷവർമ്മ തയ്യാർ.