Kootucurry Recipe: ഇത്തവണത്തെ ഓണസദ്യ സ്പെഷ്യൽ ആക്കാൻ ഒരു അടിപൊളി കൂട്ടുകറി ആയാലോ? ഇങ്ങനെ തയ്യാറാക്കൂ
Onam Special Easy Kootucurry Recipe: പേര് സൂചിപ്പിക്കുന്നത് പോലെ എല്ലാ ചേരുവകളും ഒരുമിച്ച് ചേർത്താണ് ഈ കറി പാകം ചെയ്യുന്നത്. തേങ്ങ അരച്ചും, വറുത്തു ചേർത്തും തയ്യാറാക്കുന്ന് കൂട്ടുകറിയുണ്ടെങ്കിലെ സദ്യ പൂർണമാകും.

ഓണത്തിന് ഒഴിവാക്കാനാകാത്ത ഒന്നാണ് വിഭവസമൃദ്ധമായ സദ്യ. നല്ല തൂശനിലയിൽ നാടൻ വിഭവങ്ങളൊരുക്കി കഴിക്കുന്ന രുചി മറ്റൊന്നില്ലും കിട്ടില്ല. ചോറും സാമ്പാറും കൂടെ കാളനും പച്ചടിയും കിച്ചടിയും ഒക്കെയായി തൂശനില നിറയും. ഇതിലെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് കൂട്ടുകറി. കടലയും, ചേനയും, പച്ചക്കായയും ചേർത്ത് തയ്യാറാക്കുന്ന ഈ കറിക്ക് വറുത്തരച്ച കറി എന്നൊരു പേരു കൂടിയുണ്ട്.
പേര് സൂചിപ്പിക്കുന്നത് പോലെ എല്ലാ ചേരുവകളും ഒരുമിച്ച് ചേർത്താണ് ഈ കറി പാകം ചെയ്യുന്നത്. തേങ്ങ അരച്ചും, വറുത്തു ചേർത്തും തയ്യാറാക്കുന്ന് കൂട്ടുകറിയുണ്ടെങ്കിലെ സദ്യ പൂർണമാകും. ഇത്തവണത്തെ ഓണസദ്യ സ്പെഷ്യൽ ആക്കാൻ ഒരു അടിപൊളി കൂട്ടുകറി തയ്യാറാക്കാം.
ചേരുവകൾ
കടല,മഞ്ഞൾപ്പൊടി,മുളകുപൊടി,ഉപ്പ്,വെള്ളം,ചേന,കായ,തേങ്ങ,ജീരകം,വെളിച്ചെണ്ണ,കടുക്,ഉഴുന്ന്, കറിവേപ്പില,വറ്റൽമുളക്,കുരുമുളകുപൊടി.
Also Read:ഓണസദ്യക്കുള്ള കാളൻ ഇതുപോലെ ഉണ്ടാക്കി നോക്കൂ!
തയ്യാറാക്കുന്ന വിധം
നാല് മണിക്കൂർ നേരം കുതിർത്ത അര കപ്പ് കടല നന്നായി കഴുകി കുക്കറിലിടുക, ഇതിലേക്ക് അരടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ഉപ്പ്, കപ്പ് വെള്ളം എന്നിവ ഒഴിച്ച് രണ്ട് വിസിൽ അടിക്കുന്നതു വരെ വെവിച്ചെടുത്ത് മാറ്റിവെക്കുക. ഇതിനിടെയിൽ ഒരു ചട്ടിയിലേക്ക് ചേന, പച്ചകായ എന്നിവ ചതുരത്തിൽ അരിഞ്ഞത് ചേർത്ത് അര ടീസ്പൂൺ മുളുകപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഉപ്പ്, ഒരു കപ്പ് വെള്ളം എന്നിവ ചേർത്ത് വേവിക്കുക. ഈ സമയം മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങ, അര ടീസ്പൂൺ ജീരകം, കാൽ കപ്പ് വെള്ളം എന്നിവ ചേർത്ത് അരച്ച് മാറ്റിവെക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി ഒരു ടേബിൾസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക, ഒരു ടേബിൾസ്പൂൺ ഉഴുന്ന് ചേർത്ത് വറുക്കുക. അതിലേയ്ക്ക് രണ്ട് വറ്റൽമുളക്, ഒരു കപ്പ് തേങ്ങ ചേർത്ത് വറുക്കുക. ചേനയും കായും വെന്തതിലേയ്ക്ക് കടല ചേർത്തിളക്കുക. ഇതിലേയ്ക്ക് തേങ്ങ അരച്ചതു ചേർത്ത് വേവിക്കുക. വറുത്ത തേങ്ങ ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.