AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kurukku Kalan Recipe: ഓണസദ്യക്കുള്ള കാളൻ ഇതുപോലെ ഉണ്ടാക്കി നോക്കൂ!

Kurukku Kalan Recipe: ചേനയും നേന്ത്രക്കായയും ചേർത്തൊരു കാളൻ സദ്യയിലെ പ്രധാനിയാണ്. ഇത്തവണ ഓണസദ്യക്കുള്ള കാളൻ ഇതുപോലെ ഉണ്ടാക്കി നോക്കൂ.

Kurukku Kalan Recipe: ഓണസദ്യക്കുള്ള കാളൻ ഇതുപോലെ ഉണ്ടാക്കി നോക്കൂ!
Kurukku Kalan Recipe
sarika-kp
Sarika KP | Published: 11 Aug 2025 13:12 PM

ഓണക്കാലമെത്തി. ഇനി പുത്തനുടുപ്പിന്റെയും പൂക്കളത്തിന്റെയും കാലമാണ്. ഓണത്തിന്റെ വലിയ ആകർഷണം എന്നും ഓണസദ്യ തന്നെയാണ്. ഇലയിട്ട് വിഭവ സമൃദ്ധമായ സദ്യ കഴിക്കാതെ ഓണം പൂർത്തിയാകില്ല. എരിവും,പുളിയും, ഉപ്പും, മധുരവും ഒരു പോലെ ഒരിലയിൽ വിളമ്പുന്നതിന്റെ രുചി മറ്റൊന്നിനും കിട്ടില്ല. എന്നാൽ തെക്കൻ കേരളത്തിന്റെയും വടക്കൻ കേരളത്തിന്റെയും ഭക്ഷണ രീതികളിലും രൂചികളിലും വലിയ വ്യത്യാസമാണ് ഉള്ളത്.

എന്നാൽ ആർക്കും ഒഴിവാക്കാൻ സാധിക്കാത്ത ചില വിഭവങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് കാളൻ. ചേനയും നേന്ത്രക്കായയും ചേർത്തൊരു കാളൻ സദ്യയിലെ പ്രധാനിയാണ്. ഇത്തവണ ഓണസദ്യക്കുള്ള കാളൻ ഇതുപോലെ ഉണ്ടാക്കി നോക്കൂ.

ചേരുവകൾ

ചേന – 200-300 ഗ്രാം
നേന്ത്രക്കായ – 1
തേങ്ങ – 2 പിടി
ജീരകം – കാൽ ടേബിൾ സ്പൂൺ
കുരുമുളകു പൊടി – കാൽ സ്പൂൺ
തൈര് – 1- 2 കപ്പ്‌ (പുളി അനുസരിച്ചു എടുക്കുക)
പച്ചമുളക് – 2
ചുവന്ന മുളക് – 2-3
കടുക് – 1 സ്പൂൺ
കറിവേപ്പില – കുറച്ച്
ഉലുവ – കാൽ സ്പൂൺ
വെളിച്ചെണ്ണ – 1 സ്പൂൺ
നെയ്യ് – 1 സ്പൂൺ

Also Read:ഓണസദ്യ എങ്ങനെ ആരോഗ്യപ്രദമാക്കാം? സദ്യ വിളമ്പേണ്ടത് ഇങ്ങനെ

തേങ്ങ, പച്ചമുളക്, ജീരകം, കുരുമുളക് പൊടി, എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽ അരയ്ക്കുക. ഇതിനിടെയിൽ ചേന, കായ എന്നിവ ചതുരത്തിൽ മുറിച്ച് പ്രഷർ കുക്കറിൽ ഇട്ട് വേവിക്കുക. ശേഷം മൺചട്ടിയിൽ മാറ്റിയശേഷം മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്തു യോജിപ്പിച്ച് അരച്ചത് കൂടെ ചേർത്ത് തിളപ്പിക്കുക. കുറുകി വരുമ്പോൾ തൈര് കുറച്ച് ഒഴിച്ച് കുറുക്കി എടുക്കുക. ഇതിനു ശേഷം ഒരു പാത്രത്തിൽ വെളിച്ചെണ്ണയും നെയ്യും ചൂടാക്കി കടുക് മുളക്, ഉലുവ, കറിവേപ്പില എന്നിവ ചേർത്തു ഇതിൽ ചേർക്കുക.