AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Special Pullisssery: ഒരു രക്ഷയുമില്ലാത്ത രുചി! ഓണസദ്യക്ക് ഇങ്ങനെ പുളിശ്ശേരി ഉണ്ടാക്കി നോക്കൂ

Simple Pulissery Recipe: പൈനാപ്പിൾ കൊണ്ടും നല്ല പഴുത്ത നേന്ത്രപഴം കൊണ്ടുമൊക്കെ പുളിശ്ശേരി ഉണ്ടാക്കാറുണ്ട്. ഇത്തവണത്തെ ഓണത്തിന് അടിപൊളി പുളിശ്ശേരി ഉണ്ടാക്കി നോക്കൂ.

Onam Special Pullisssery: ഒരു രക്ഷയുമില്ലാത്ത രുചി! ഓണസദ്യക്ക് ഇങ്ങനെ പുളിശ്ശേരി ഉണ്ടാക്കി നോക്കൂ
PulisseryImage Credit source: TV9 network
Sarika KP
Sarika KP | Published: 14 Aug 2025 | 01:39 PM

ഓണം ഇതാ എത്താറായി. നല്ല തൂശനിലയിൽ അവിയലും തോരനും കാളനും പച്ചടിയും കിച്ചടിയും ഒപ്പം മധുരമൂറും പായസവും ഒക്കെയായി ഒരു സദ്യയില്ലാതെ എന്ത് ഓണം. വ്യത്യസ്ത രുചികൾ ഒത്തുചേരുന്ന ഇടമാണ് വിഭവസമൃദ്ധമായ സദ്യ. മധുരവും, എരിവും പുളിയും സമാസമം ചേർന്ന് കഴിക്കുന്ന സദ്യയ്ക്ക് നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണുള്ളത്. സദ്യയിൽ സാമ്പാറ് പോലെ പ്രധാനമാണ് പുളിശ്ശേരിയും.

മധുരവും തൈരിന്റെ പുളിയും ചേർന്ന രുചിയാണ് പുളിശ്ശേരിക്ക്. മാമ്പഴ സീസണായാൽ മാമ്പഴ പുളിശ്ശേരിയാണ് മിക്കവീടുകളിലും താരം. ഇതിനു പുറമെ പൈനാപ്പിൾ കൊണ്ടും നല്ല പഴുത്ത നേന്ത്രപഴം കൊണ്ടുമൊക്കെ പുളിശ്ശേരി ഉണ്ടാക്കാറുണ്ട്. ഇത്തവണത്തെ ഓണത്തിന് അടിപൊളി പുളിശ്ശേരി ഉണ്ടാക്കി നോക്കൂ.

Also Read:പഴമയെ പിന്തുടരല്ല, വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിനു പിന്നിലുണ്ട് ​ഗുണങ്ങൾ ഏറെ

വേണ്ട ചേരുവകൾ

നേന്ത്രപഴം രണ്ട്, നാളീകേരം ഒരു ചെറിയ കപ്പ്,പച്ചമുളക് മൂന്നെണ്ണം,ജീരകം കാൽ ടീസ്പൂൺ,ഉലുവ കാൽ ടീസ്പൂൺ, ശർങ്കര ഒന്ന്,മഞ്ഞൾ പൊടി കാൽ ടീസ്പൂൺ, ഉപ്പ് പാകത്തിന്,കറിവേപ്പില രണ്ട് തണ്ട്.

തയാറാക്കേണ്ട വിധം

പഴം ചെറുതായി മുറിച്ച് ശർക്കരയും മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിക്കുക. അതിലേക്ക് നാളികേരം, പച്ചമുളക്, എന്നിവ ചേർത്ത് അരച്ച് ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. അതിനു ശേഷം തൈര് ചേർത്ത് ഇളക്കുക. അവസാനം വറുത്തിടാം. രുചികരമായ പഴ പുളിശ്ശേരി തയ്യാർ.