AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vicky Kaushal: രാവിലെ മുട്ട, ഉച്ചയ്ക്ക് ദോശയും ചിക്കനും; വിക്കി കൗശലിന്റെ ഭക്ഷണക്രമം ഇങ്ങനെ

Vicky Kaushal Food: ബ്രേക്ക്ഫാസ്റ്റായി മുട്ടയും ടോസ്റ്റും, ഉച്ചഭക്ഷണം ദോശയും ചിക്കനും, അത്താഴം ചോറും മീനും ആയിരിക്കും എന്നാണ് താരം തന്റെ ഭക്ഷണക്രമത്തെ കുറിച്ച് പറയുന്നത്. പഴവര്‍ഗത്തിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ളത് മാമ്പഴമാണ്.

Vicky Kaushal: രാവിലെ മുട്ട, ഉച്ചയ്ക്ക് ദോശയും ചിക്കനും; വിക്കി കൗശലിന്റെ ഭക്ഷണക്രമം ഇങ്ങനെ
Vicky Kaushal
sarika-kp
Sarika KP | Published: 18 May 2025 10:07 AM

സെലിബ്രിറ്റികളുടെ ഫിറ്റ്നസും ഭക്ഷണ രീതിയും വ്യായാമത്തെക്കുറിച്ചുമെല്ലാം അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. മിക്കപ്പോഴും സെലിബ്രിറ്റികൾ ഇക്കാര്യം തുറന്നുപറയാറുമുണ്ട്. ഇപ്പോഴിതാ ബോളിവുഡ് നടൻ വിക്കി കൗശലിന്റെ ഭക്ഷണക്രമത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 37 വയസുകാരനായ നടൻ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ഭക്ഷണക്രമത്തിന്റെയും ഫിറ്റ്നസിന്റെയും രഹസ്യങ്ങൾ പങ്കുവച്ച് എത്തിയത്. ഒരു ദിവസം താൻ എന്തൊക്കെ കഴിക്കുമെന്നും നടൻ വെളിപ്പെടുത്തി.

അദ്ദേഹത്തിന്റെ ഭക്ഷണത്തിൽ പേശികളുടെ ആരോഗ്യത്തിന് സഹായിക്കുന്ന മുട്ട, ചിക്കൻ, മത്സ്യം തുടങ്ങിയവ കൂടുതലായും ഉപയോ​ഗിക്കാറുണ്ടെന്ന് നടൻ പറയുന്നു. ദോശ, ചോറ് തുടങ്ങിയവയും ഊർജത്തിനായി കഴിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. ​ഗോതമ്പ് കൊണ്ടുള്ള ചപ്പാത്തി മാത്രമാണ് അദ്ദേഹം റൊട്ടിയായി കഴിക്കാറുള്ളുവെന്നും താരം പറയുന്നു. കൂടുതലും പ്രാദേശിക ഭക്ഷണങ്ങളാണ് കഴിക്കാറുള്ളതെന്നും താരം പറയുന്നു.

Also Read:58-ാം വയസ്സിലും മനം കവരുന്ന സൗന്ദര്യം; മാധുരി ദീക്ഷിതിന്റെ ആരോഗ്യ രഹസ്യം ഈ സ്മൂത്തി

ബ്രേക്ക്ഫാസ്റ്റായി മുട്ടയും ടോസ്റ്റും, ഉച്ചഭക്ഷണം ദോശയും ചിക്കനും, അത്താഴം ചോറും മീനും ആയിരിക്കും എന്നാണ് താരം തന്റെ ഭക്ഷണക്രമത്തെ കുറിച്ച് പറയുന്നത്. പഴവര്‍ഗത്തിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ളത് മാമ്പഴമാണ്. ബീൻസ്, ബ്രൊക്കോളി, കൂൺ എന്നിവയാണ് ഇഷ്ടപ്പെട്ട പച്ചക്കറികളെന്നും താരം പറയുന്നു.