Madhuri Dixit: 58-ാം വയസ്സിലും മനം കവരുന്ന സൗന്ദര്യം; മാധുരി ദീക്ഷിതിന്റെ ആരോഗ്യ രഹസ്യം ഈ സ്മൂത്തി
Madhuri Dixit Healthy Smoothie Recipe:സൗന്ദര്യം വര്‍ധിപ്പിക്കാനും ഫിറ്റ്‌നസ് നിലനിര്‍ത്താനും ഈ സ്മൂത്തി സഹായിക്കുമെന്നാണ് മാധുരി ദീക്ഷിത് വീഡിയോയിൽ പറയുന്നത്. തന്റെ തിളങ്ങുന്ന സൗന്ദര്യത്തിന്റെ രഹസ്യം ഈ സ്മൂത്തിയാണെന്നു താരം വീഡിയോയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരസുന്ദരി മാധുരി ദീക്ഷിതിന് 58 വയസ് പൂർത്തിയായത്. തൊണ്ണൂറുകളില്‍ ബോളിവുഡ് അടക്കിവാണിരുന്ന താരസുന്ദരിയാണ് മാധുരി ദീക്ഷിത്. മനം കവരുന്ന സൗന്ദര്യമാണ് ഇന്നും. പ്രായം ഇത്രയായിട്ടും ഒരു ചുളിവ് പോലും ഇല്ലാത്ത ചര്‍മ്മവും ഫിറ്റ്‌നസും പലരെയും അതിശയിപ്പിക്കുന്നതാണ് . ആരോഗ്യം നിലനിർത്താൻ വേണ്ടി കലോറി കുറവും വിറ്റാമിനുകളാൽ സമ്പുഷ്ടവുമായ പാലുൽപ്പന്നങ്ങളാണ് താൻ ആശ്രയിക്കാറുള്ളതെന്ന് നടി തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ പോഷക സമൃദ്ധമായ സ്മൂത്തി പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് താരം. സൗന്ദര്യം വര്‍ധിപ്പിക്കാനും ഫിറ്റ്‌നസ് നിലനിര്‍ത്താനും ഈ സ്മൂത്തി സഹായിക്കുമെന്നാണ് മാധുരി ദീക്ഷിത് വീഡിയോയിൽ പറയുന്നത്. തന്റെ തിളങ്ങുന്ന സൗന്ദര്യത്തിന്റെ രഹസ്യം ഈ സ്മൂത്തിയാണെന്നു താരം വീഡിയോയില്‍ പറയുന്നുണ്ട്.
ജീവിത്തിൽ എത്ര തിരക്കാണെങ്കിലും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചിട്ടയായ ജീവിതശൈലി പിന്തുടരണമെന്നുമാണ് താരം പറയുന്നത്. അനാരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിനുപകരം ചില ആരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് താരം പറയുന്നു. ആരോഗ്യത്തിനും ഫിറ്റ്‌നസിനും ഒരു മികച്ച സ്മൂത്തിയാണ് താരം പങ്കുവച്ചിരിക്കുന്നത്.
രാത്രിയിൽ തയ്യാറാക്കി അടുത്ത ദിവസം രാവിലെ കഴിക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കുന്നത്. വളരെ എളുപ്പത്തിൽ ഈ സ്മൂത്തി തയ്യാറാക്കാമെന്നും നടി പറയുന്നു. പഞ്ചസാര ചേർക്കാതെയാണ് ഈ സ്മൂത്തി തയ്യാറാക്കുന്നത്. സ്മൂത്തിയിൽ പ്രോട്ടീൻ പൗഡർ ചേർക്കുന്നുണ്ട്. ഇത് പേശികളുടെ ആരോഗ്യവും സംതൃപ്തിയും നിലനിർത്താൻ സഹായിക്കും. വ്യായാമത്തിന് ശേഷമോ പ്രഭാതഭക്ഷണമായോ ഈ സ്മൂത്തി കുടിക്കാവുന്നതാണെന്ന് മാധുരി പറഞ്ഞു.
സ്മൂത്തി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം:
ഒരു മിക്‌സിയില്‍ രണ്ട് കപ്പ് ഫ്രൂട്ട്‌സ് ഇടുക. റാസ്‌ബെറി, സ്‌ട്രോബറി, ബ്ലൂബെറി അങ്ങനെ ഏത് പഴങ്ങള്‍ വേണമെങ്കിലും ചേര്‍ക്കാം. ഇതിലേക്ക് അരക്കപ്പ് ഓട്സ് മിൽക്ക്, ബദാം മിൽക്ക് അല്ലെങ്കിൽ ഇഷ്ടമുള്ള ഏതെങ്കിലും പാൽ ചേർക്കുക. സ്മൂത്തി പ്രോട്ടീന്‍ സമ്പുഷ്ടമാക്കാന്‍ ഒരു സ്‌കൂപ്പ് അല്ലെങ്കില്‍ അര സ്‌കൂപ്പ് പ്രോട്ടീന്‍ പൗഡര്‍ ചേര്‍ക്കുക. പഴങ്ങള്‍ക്ക് സ്വാഭാവികമായ മധുരം ഉള്ളതിനാല്‍ പഞ്ചസാര ചേര്‍ക്കേണ്ടതില്ല. പഞ്ചസാര ചേര്‍ക്കുമ്പോള്‍ സ്മൂത്തിയുടെ ആരോഗ്യ ഗുണം നഷ്ടപ്പെടുമെന്നാണ് താരം പറയുന്നത്. ഇത് വിശപ്പിനെ നിയന്ത്രിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ലഘുഭക്ഷണം ആണെന്ന് മാധുരി പറയുന്നു. ഇഷ്ടമാണെങ്കില്‍ കുറച്ച് അവക്കാഡോ പഴമോ നട്‌സോ ഒക്കെ ചേര്‍ത്ത് സ്മൂത്തി കൂടുതല്‍ ഹെല്‍ത്തി ആക്കാം. ഇനി സ്മൂത്തി ഇഷ്ടമല്ലെങ്കില്‍ ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കാം, പച്ചക്കറികളും പഴങ്ങളും പ്രോട്ടീന്‍ ബാറുമൊക്കെ കഴിക്കാം.