AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Egg diet: ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാം? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതെല്ലാം

How Many Eggs Can You Eat Per Day: ഉയർന്ന കൊളസ്‌ട്രോളോ അമിതവണ്ണമോ ഉള്ളവർ മുട്ട കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ഇക്കൂട്ടർ മുട്ട പൂർണ്ണമായി ഒഴിവാക്കേണ്ടതില്ല. പകരം, രണ്ട് മുട്ടയുടെ വെള്ളയും ഒരു മഞ്ഞക്കരുവും എന്ന രീതിയിൽ കഴിക്കുന്നത് നല്ലതാണ്.

Egg diet: ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാം? ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതെല്ലാം
Eggs Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Updated On: 16 Oct 2025 17:35 PM

പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു. എന്നാൽ ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാം എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ട്. പലരും മുട്ട കഴിക്കുമ്പോൾ ഒന്നുകിൽ അമിതമായി കഴിക്കും. അതോടെ കലോറിയും കൊഴുപ്പും വർദ്ധിപ്പിക്കും. അല്ലെങ്കിൽ ശരിയായ അളവിൽ കഴിക്കാതെ പോഷകങ്ങൾ നഷ്ടപ്പെടുത്തും. ശരിയായ രാതിയിൽ എങ്ങനെ കഴിക്കണമെന്ന് നോക്കാം.

 

മുട്ടയുടെ പോഷകഗുണങ്ങൾ

 

ഒരു ശരാശരി മുട്ടയിൽ 6-7 ഗ്രാം പ്രോട്ടീൻ, ഒമ്പത് അവശ്യ അമിനോ ആസിഡുകൾ, വിറ്റാമിൻ എ, ഡി, ഇ, ബി 12, കോളിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ വെള്ള കൊളസ്ട്രോൾ രഹിത പ്രോട്ടീൻ നൽകുമ്പോൾ, മഞ്ഞക്കരു തലച്ചോറിന്റെയും കണ്ണുകളുടെയും ആരോഗ്യത്തിന് അത്യുത്തമമാണ്.

 

Also read – കുരുമുളകും മൊറാട്ടിമൊക്കും കൽപാശിയും, 18 കൂട്ടം മസാലയിൽ ചെട്ടിനാടിന്റെ രുചി ജനിച്ച കഥ

 

അസ്ഥി ആരോഗ്യവും പുതിയ പഠനവും

 

മുട്ടയുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന ഒരു പുതിയ പഠനം ‘ഫുഡ് ആൻ്റ് ഫംഗ്ഷൻ ജേണലിൽ’ പ്രസിദ്ധീകരിച്ചു. പഠനമനുസരിച്ച്, മുട്ട തീർത്തും ഉപേക്ഷിച്ചവരെ അപേക്ഷിച്ച്, ദിവസവും ഏകദേശം ഒരു മുട്ട കഴിക്കുന്നവരുടെ അസ്ഥികൾ ശക്തമാണെന്ന് കണ്ടെത്തി. ഡയറ്റിൽ മുട്ട ഉൾപ്പെടുത്തിയവരിൽ തുടയെല്ലിലെ അസ്ഥിയുടെ ബലം 72 ശതമാനവും നട്ടെല്ലിലെ 83 ശതമാനവും വർധനവുണ്ടായി.

അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ മുട്ട പതിവായി കഴിക്കുന്നത് നല്ലതാണെന്ന് പഠനം പറയുന്നു.
പോഷകാഹാര വിദഗ്ധർ ശുപാർശ ചെയ്യുന്നത്, പ്രതിദിനം ഒന്നോ രണ്ടോ മുട്ടകൾ സുരക്ഷിതമായി കഴിക്കാവുന്നതാണ് എന്നാണ്. ഈ അളവ് കൊളസ്ട്രോളിനെ പ്രതികൂലമായി ബാധിക്കാതെ ആരോഗ്യഗുണങ്ങൾ നൽകും.

 

ശ്രദ്ധിക്കേണ്ടവർ

 

ഉയർന്ന കൊളസ്‌ട്രോളോ അമിതവണ്ണമോ ഉള്ളവർ മുട്ട കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ഇക്കൂട്ടർ മുട്ട പൂർണ്ണമായി ഒഴിവാക്കേണ്ടതില്ല. പകരം, രണ്ട് മുട്ടയുടെ വെള്ളയും ഒരു മഞ്ഞക്കരുവും എന്ന രീതിയിൽ കഴിക്കുന്നത് നല്ലതാണ്. പ്രഭാതഭക്ഷണമായോ ലഘുഭക്ഷണമായോ മുട്ട ദിവസവും കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യ ലക്ഷ്യങ്ങളെ പ്രോത്സാഹിപ്പിക്കും.